റെക്കോര്‍ഡുകള്‍ ഭേദിച്ച് തെലങ്കാനയില്‍ ആഞ്ഞടിച്ച മഴയില്‍ ആറുമരണം...

റെക്കോര്‍ഡുകള്‍ ഭേദിച്ച് തെലങ്കാനയില്‍ ആഞ്ഞടിച്ച മഴയില്‍ ആറുമരണം. തുടര്‍ച്ചയായ മഴ വെള്ളപ്പൊക്കത്തിനു കാരണമായി. കനത്ത മഴയില്‍ റോഡുകള്‍ക്കു കേടുപാടുണ്ടായി. വിളകള്‍ നശിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണു കനത്തമഴ. മുളഗു, ബുപാല്‍പാലി ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിനു കാരണം ബുധനാഴ്ചയുണ്ടായ മേഘവിസ്‌ഫോടനമാണ്. വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മഴക്കെടുതിയെ തുടര്‍ന്നു നൂറുകണക്കിനു പേരെ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും സുരക്ഷിതമായി രക്ഷിച്ചു. മഴയുടെ തീവ്രത ഇന്നു കുറയുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതത്തിനു ശമനമില്ല. തലസ്ഥാനമായ ഹൈദരാബാദില്‍ ഇന്നലെ വൈകുന്നേരം മുതല്‍ മഴമാറിയ നിലയിലാണ്.
എന്നാല്‍ വാറങ്കലില്‍ വെള്ളപ്പൊക്കമുണ്ടായി. 50 പേരെയാണു വാറങ്കലില്‍നിന്നും രക്ഷിച്ചത്. മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍നിന്നും പതിനായിരം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha



























