ഗഗയാനുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തികരിച്ച് ഇസ്രോ; തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോാപ്ലക്‌സിലായിരുന്നു പരീക്ഷണം

ചന്ദ്രയാൻ 3 ന്റെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ISRO പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗയാനുമായി ബന്ധപ്പെട്ട് രണ്ട് പരീക്ഷണങ്ങൾ കൂടി ഇസ്രോ വിജയകരമായി പൂർത്തികരിച്ചിരിക്കുകയാണ്. വിക്ഷേപണത്തിന് ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം നന്നാക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരീക്ഷണങ്ങളാണ് വിജയിച്ചിരിക്കുന്നത്.
പരീക്ഷണം നടത്തിയത്, തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോാപ്ലക്‌സിലായിരുന്നു. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന ഹോട്ട് ടെസ്റ്റുകൾ ഇനിയും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി . ആദ്യത്തെ ഹോട്ട് ടെസ്റ്റ് ജൂലൈ 19-ന് പൂർണവിജയത്തിലെത്തി. മൂന്ന് ഹോട്ട് ടെസ്റ്റുകൾ ഉടനെ നടത്തുമെന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്.
രണ്ടാമത്തെ ടെസ്റ്റിന്റെ ദൈർഘ്യം 350 സെക്കൻഡ് ആയിരുന്നു. അന്തിമ ഭ്രമണപഥത്തിലെത്താൻ ഓർബിറ്റൽ മൊഡ്യൂളിന്റെ സർക്കുലറൈസേഷൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ആ കാര്യം. .ഗഗൻയാൻ വിക്ഷേപണം നടത്തുന്നത് , 300-400 കിലോമീറ്റർ ഭൂപരിധിയിലുള്ള ഭ്രമണ പഥത്തിലാണ്. വിക്ഷേപണം കഴിയുമ്പോൾ നാല് ദിവസം കഴിഞ്ഞ് അത് തിരികെയെത്തും.
ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തത് നാല് പേരെയാണ്. അവരുടെ പ്രാഥമിക പരിശീലനം റഷ്യയിൽ പൂർത്തിയാക്കി.പദ്ധതിയുടെ ചിലവ്, 1,000 കോടി രൂപയാണ്. ഗഗൻയാൻ ദൗത്യം വിജയത്തിലെത്തിയാൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്. മനുഷ്യരുടെ ബഹിരാകാശ യാത്രകൾക്കും ടൂറിസം മേഖലയിലെ പുത്തൻ സാധ്യതകൾക്കും ഇത് വഴി തെളിയിക്കും.
https://www.facebook.com/Malayalivartha



























