500 രൂപ നോട്ടും നിരോധിക്കുന്നോ? തിരിച്ചെത്തുന്നത് 1,000 രൂപ നോട്ട്... വരാനിരിക്കുന്ന സർപ്രൈസ്

2023 മെയ്19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 76 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2,000 രൂപ നോട്ടുകളിൽ 87% ബാങ്കുകളിൽ നിക്ഷേപിച്ചപ്പോൾ 13% മാറ്റിയതായി റിസർവ് ബാങ്ക് പറഞ്ഞു. ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, മെയ് 19 ന് പ്രഖ്യാപനത്തിന് ശേഷം 2023 ജൂൺ 30 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം ₹ 2.72 ലക്ഷം കോടിയാണ്.
പിന്‍വലിച്ച രണ്ടായിരം രൂപയുടെ നോട്ട് കൈമാറാനുള്ള സമയം വരുന്ന സെപ്റ്റംബര്‍ 30 ന് തീരാനിരിക്കേയാണ് അഞ്ഞൂറിന്റെ നോട്ടും നിരോധിച്ചേക്കുമെന്ന ആശങ്ക ഉയരുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭ്യമാകുന്ന വിവരം അനുസരിച്ച് രണ്ടായിരം രൂപ മാറ്റി വാങ്ങാനുള്ള സമയ പരിധി ഇനി നീട്ടില്ല.
അതേ സമയം അഞ്ഞൂറു രൂപയുടെ നോട്ട് നിരോധിക്കാന്‍ യാതൊരു പദ്ധതിയും ഇപ്പോഴില്ലെന്ന് ധനമന്ത്രാലയം ഇന്നലെ (ജൂലൈ 27) ലോക്‌സഭയെ അറിയിച്ചിട്ടുമുണ്ട്. മെയ് 19 മുതൽ ജൂൺ 30 വരെ 2000 രൂപ നോട്ടുകളുടെ 2.72 ലക്ഷം രൂപ ബാങ്കുകൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് മൊത്തം പ്രചാരത്തിന്റെ 76% വരുന്നുണ്ടെന്നും ഇപ്പോൾ 0.84 ലക്ഷം രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്നുമാണ് കണക്കുകൾ.
2000 രൂപ നോട്ടുകൾക്ക് പകരം ആയിരം രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്ന പ്രചാരണങ്ങൾ തള്ളി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് നേരത്തേ രംഗത്ത് വന്നിരുന്നു. ആയിരം രൂപ നോട്ടുകൾ കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ഇത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച്, പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ അഞ്ഞൂറ് രൂപ നോട്ടുകള്‍ വിപണിയില്‍ ധാരാളമുണ്ട്. എന്നാല്‍, വിപണിയില്‍ അഞ്ഞൂറ് രൂപ നോട്ടുകളുടെ വ്യാപനം ആര്‍.ബി.ഐ തുടര്‍ച്ചയായി വിലയിരുത്തി കൊണ്ടിരിക്കുകയാണ്.
അതുകൊണ്ടു തന്നെ ആവശ്യമെങ്കില്‍ അതത് സമയങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞുവെച്ചിട്ടുണ്ട്. അതായത്, ഭാവിയില്‍ കള്ളപ്പണം ഗണ്യമായി വര്‍ദ്ധിക്കുകയോ അഞ്ഞൂറ് രൂപ നോട്ടുകളുടെ വിപണി നിലവാരം സുസ്ഥിരമല്ലെന്ന് വ്യക്തമാകുകയോ ചെയ്താല്‍ സാഹചര്യം മാറുമെന്നര്‍ത്ഥം.
സെപ്റ്റംബർ 30 വരെയാണ് 2000 നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം ആർ ബി ഐ എന്ത് തീരുമാനം എടുക്കുമെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. ഇപ്പോൾ 76 ശതമാനം നോട്ടുകളാണ് തിരിച്ചെത്തിയിരിക്കുന്നത് എങ്കിലും, സെപ്റ്റംബർ 30 ആകുമ്പോൾ വീണ്ടും കണക്കുകൾ പരിശോധിച്ച് റിസർവ് ബാങ്ക് ഉചിത നടപടികൾ കൈക്കൊള്ളും.
https://www.facebook.com/Malayalivartha



























