മംഗളൂരുവില്‍ പഡ്പു ആലപെ തടാകത്തില്‍ ഞായറാഴ്ച വൈകുന്നേരം നീന്താന്‍ ഇറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി... വേര്‍പാട് അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും...

മംഗളൂരുവില്‍ പഡ്പു ആലപെ തടാകത്തില്‍ ഞായറാഴ്ച വൈകുന്നേരം നീന്താന്‍ ഇറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എന്‍.വരുണ്‍(26),കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്.
ഇവര്‍ ഉള്‍പ്പെടെ ആറ് യുവാക്കളാണ് തടാകത്തില്‍ ഇറങ്ങിയത്. അപ്രതീക്ഷിത ആഴമുള്ളതിനാല്‍ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു.നാലുപേര്‍ അവശനിലയില്‍ നീന്തിക്കയറി.
പരിസരവാസികള്‍ അറിയിച്ച് എത്തിയ പൊലീസും അഗ്‌നിശമന സേനയും നടത്തിയ തിരച്ചലിനൊടുവിലാണ് ജഡങ്ങള്‍ കിട്ടിയത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha



























