പാകിസ്ഥാനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസൽ പാർട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത; അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനോട് ആവശ്യം

നമ്മുടെ അയൽ രാജ്യം കത്തുകയാണ്. പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസൽ പാർട്ടിയുടെ സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ചാവേർ ആക്രമണമുണ്ടായി. ഈ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം കൂടുകയാണ് . മരണ സംഖ്യ ഉയർന്നേക്കുമെന്ന സൂചന മുന്നിൽ ഉണ്ട് . 200ലധികം ആൾക്കാർക്കാണ് പരിക്ക് ഏറ്റിരിക്കുന്നത് . പല ആൾക്കാരുടെയും നില ഗുരുതരമായി തുടരുന്നു.
പാർട്ടിയുടെ പ്രാദേശിക നേതാവ് മൗലാന സിയാവുള്ള അപകടത്തിൽ കൊല്ലപ്പെട്ടു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല . ഐസിഎസോ പാകിസ്താനി താലിബാനോ (തെഹ്രീക് – ഇ – താലിബാൻ പാകിസ്താൻ – ടി.ടി.പി) ആകാമെന്നാണ് നിഗമനം.
ചാവേർ ആക്രമണത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നരിക്കുകയാണ് . പൊട്ടിത്തെറി നടന്ന പ്രദേശത്ത് സൈന്യത്തെയും അർദ്ധ സൈനിക വിഭാങ്ങളെയും ഉണ്ട് . അന്വേഷണം വേണമെന്ന് മൗലാന ഫസ്ലൂർ റഹ്മാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനോട് ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha



























