കളി കാര്യമായി... ഒടുവില്‍ യുവഡോക്ടറുടെ പണി പോയി

പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടറെയാണ് കര്‍ണാടക സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ താത്ക്കാലിക ജോലിയിലുള്ള ഡോക്ടര്‍ അഭിഷേകിനെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നടപടി.
സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് നേരെ വ്യാപക വിമശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഡോക്ടര്‍ അഭിഷേകിനെ പിരിച്ചുവിടാന്‍ ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും വ്യക്തിപരമായ ഇടപഴകലുകള്‍ക്കല്ലെന്നും മന്ത്രി തന്റെ എക്‌സ് പേജില്‍ കുറിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ഇത്തരം നടപടികള്‍ ഇനി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
പുറത്തുവന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ആശുപത്രിയിലെ തിയേറ്ററിനുള്ളിലാണ്. ഡോക്ടറും പ്രതിശ്രുത വധുവും ചേര്‍ന്ന് രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നതായും അവസാനം രോഗി ഉള്‍പ്പെടെയുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. മെഡിക്കല്‍ തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് വീഡിയോ
https://www.facebook.com/Malayalivartha