Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

വീണ്ടും ഭയന്ന് വിറച്ച് ഡൽഹി.. ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം..ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി..ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി..

17 FEBRUARY 2025 04:27 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഭയന്ന് വിറച്ച് ഡൽഹി. അതിരാവിലെ ഉറക്കത്തിൽനിന്ന് ഉണർത്തിയതു ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം. ഒരുനിമിഷം കളയാതെ ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി. ഭൂചലനം രാജ്യതലസ്ഥാനത്തിനു പുതുമയുള്ളതല്ലെങ്കിലും പ്രകമ്പനത്തിനൊപ്പം ഭൂമിക്കടിയിൽനിന്നുണ്ടായ വലിയ ശബ്ദമാണു ജനത്തെ പരിഭ്രാന്തരാക്കിയത്. പുലർച്ചെ 5:36നുണ്ടായ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലാണെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

ഭൂചലനത്തിന്റെ പ്രകമ്പനം യുപി, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.ഭൂചലനത്തെ തുടർന്നു പരിഭ്രാന്തിയുടെ അന്തരീക്ഷമാണു രാജ്യതലസ്ഥാനത്തുണ്ടായത്. പുറത്തേക്ക് ഓടിയിറങ്ങിയ പലരും മൊബൈൽ ഫോണുകളിൽ പരസ്പരം ബന്ധപ്പെടുകയും സുരക്ഷിതരാണെന്ന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭയത്താൽ മണിക്കൂറുകളോളം തുറസ്സായ സ്ഥലങ്ങളിൽ ജനം കൂട്ടമായി നിൽക്കുന്ന കാഴ്ചയാണു കാണാനായത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സമാധാനമായി തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

 

ഒപ്പം സുരക്ഷാ മുൻകരുതലുകൾ പിന്തുടരാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷിക്കുന്നതായും അടിയന്തര സേവനത്തിന് 112ൽ വിളിക്കാമെന്നും ഡൽഹി പൊലീസ് എക്സിൽ കുറിച്ചു.അപ്രതീക്ഷിതമായി കെട്ടിടങ്ങൾ കുലുങ്ങിയതോടെ പുറത്തേക്കിറങ്ങിയ ജനം മാധ്യമങ്ങളോടും വ്യത്യസ്തമായിട്ടാണു പ്രതികരണം നടത്തിയത്. ഭൂമിക്കടിയിലൂടെ ട്രെയിൻ പോകുന്ന അനുഭവമാണുണ്ടായതെന്ന് ഒരാള്‍ പ്രതികരിച്ചു.

ചുറ്റിലുമുള്ള എല്ലാം കുലുങ്ങുകയായിരുന്നു, ഇതുപോലെ ഒരു അനുഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും ആളുകൾ പ്രതികരിച്ചു. ഭൂചലനത്തിനൊപ്പം വലിയ ശബ്ദം ഭൂമിക്കടിയിൽനിന്നു കേട്ടതാണു ജനത്തെ പരിഭ്രാന്തരാക്കിയത്.ഭൂചലന സാധ്യതയേറിയ പ്രദേശമാണ് ഡൽഹി. കഴിഞ്ഞ മാസം 23ന് ചൈനയിലെ സിൻജിയാങ്ങിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി - എൻസിആറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്ച മുൻപ്, അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോഴും രാജ്യതലസ്ഥാനത്ത് സമാനമായ അവസ്ഥയുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (2 minutes ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (6 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (7 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (7 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (8 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (8 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (8 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (8 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (9 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (9 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (9 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (9 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (9 hours ago)

Malayali Vartha Recommends