ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി സൂചന

ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി സൂചന. കത്വയിലെ ഹിരാ നഗര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
സന്യാല്‍ ഗ്രാമത്തില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്..
വനമേഖലയില്‍ ഏഴു ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുന്നു. മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍ തെരച്ചില്‍ നടത്തിയത് പൊലീസും സൈന്യവും സി.ആര്‍.പി.എഫും സംയുക്തമായിട്ടാണ് .
"
https://www.facebook.com/Malayalivartha