Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി

17 NOVEMBER 2025 09:57 PM IST
മലയാളി വാര്‍ത്ത

ജിമ്മില്‍ വര്‍ക്കൗട്ടിന് ശേഷം ഉറങ്ങിപ്പോയ യുവതിയുടെയും തുടര്‍ന്നുണ്ടായ സംഭവത്തിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. ദീര്‍ഘ നേരത്തെ വര്‍ക്കൗട്ടിന് ശേഷം റിലാക്‌സ് ചെയ്യാന്‍ കിടന്ന യുവതിയാണ് ഉറങ്ങിപ്പോയത്. യുവതി ഉറങ്ങുമ്പോള്‍ മറ്റുള്ളവര്‍ വര്‍ക്കൗട്ട് ചെയ്യുന്നത് വീഡിയോയില്‍ കാണാം. വീഡിയോയില്‍ യുവതിയെ സഹായിച്ച രണ്ട് പേര്‍ക്ക് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

ഏത് ജിമ്മില്‍ വച്ച് എപ്പോള്‍ ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട് രണ്ട് മണിക്കൂറോളം യുവതി ജിമ്മില്‍ കിടന്നുറങ്ങി. യുവതി ഉറങ്ങിക്കിടക്കുമ്പോഴും സമീപത്ത് മറ്റ് ചിലര്‍ വ്യായാമം ചെയ്യുന്നത് കാണാം. ഇതിനിടെ അതുവഴി പോയ ഒരാള്‍ ഒരു യോഗാ മാറ്റ് കൊണ്ട് വന്ന് യുവതിയെ പുതപ്പിക്കുന്നു. അല്പനേരം കഴിഞ്ഞ് മറ്റൊരാള്‍ വന്ന് യുവതിക്ക് തലയിണയായി ഒരു ബാഗ് വച്ച് കൊടുക്കുന്നതും കാണാം. ഈ സമയമെല്ലാം യുവതി ഗാഢനിദ്രയിലായിരുന്നു. ഏറെ നേരം കഴിഞ്ഞ് യുവതി ഞെട്ടിയുണരുമ്പോള്‍ തന്നെ പുതപ്പിച്ച യോഗ മാറ്റും തലയിണയായി വച്ച ബാഗും കണ്ട് അമ്പരന്ന് ചുറ്റും നോക്കുന്നതും വീഡിയോയില്‍ കാണാം.

യുവാക്കളുടെ ആരോഗ്യകരമായ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. നിരവധി പേര്‍ യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തി. അതേസമയം, ജിമ്മില്‍ അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും ശരീരത്തിന് പരിശീലനം പോലെ വിശ്രമവും ആവശ്യമാണെന്നും നിരവധി പേരാണ് എഴുതിയത്. ആധുനിക ജീവിതം മനുഷ്യന് എന്തുമാത്രം ക്ഷീണം സമ്മാനിക്കുന്നുണ്ടെന്നും അത്തരമൊരു അവസ്ഥയില്‍ ജിമ്മല്ല, എവിടെയായാലും മനുഷ്യന്‍ ഉറങ്ങിപ്പോകുമെന്നും മറ്റ് കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (5 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends