ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു...

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച വായു നിലവാരം 'വളരെ മോശം' നിലയിലാണ്. നഗരത്തിലെ വായു ഗുണനിലവാര സൂചിക 344 ൽ എത്തി. നാല് സ്റ്റേഷനുകൾ 'ഗുരുതര' നില റിപ്പോർട്ട് ചെയ്തതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) ഡാറ്റ വ്യക്തമാക്കി.
37 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ ബവാന (426), വസീർപൂർ (412), ജഹാംഗീർപുരി (418), വിവേക് വിഹാർ (402) എന്നിവ 'ഗുരുതര' നിലയിലാണ്. അടുത്ത ദിവസങ്ങളിലും വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുമെന്നാണ് റിപ്പോർട്ടുകളുള്ളത്.
സിപിസിബി വർഗീകരണം അനുസരിച്ച്, 0 നും 50 നും ഇടയിലുള്ള എക്യുഐ "നല്ലത്", 51 മുതൽ 100 വരെ "തൃപ്തികരം", 101 മുതൽ 200 വരെ "മിതമായത്", 201 മുതൽ 300 വരെ "മോശം", 301 മുതൽ 400 വരെ "വളരെ മോശം", 401 മുതൽ 500 വരെ "ഗുരുതരം" എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
കുറഞ്ഞ താപനില 9.6 ഡിഗ്രി സെൽഷ്യസിൽ എത്തി. സീസണിലെ ശരാശരിയേക്കാൾ 2.7 ഡിഗ്രി കുറവാണ്. പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
"
https://www.facebook.com/Malayalivartha


























