അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും സ്വത്ത് വിവരങ്ങൾ കുഴിച്ചെടുത്ത് ഇ ഡി..7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപ..ബുൾഡോസർ വച്ച് ഇടിച്ചു നിരത്താൻ സൈന്യം..

ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഫരീദാബാദ് ആസ്ഥാനമായുള്ള അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും അനുബന്ധ സ്ഥാപനങ്ങളിലും വ്യാപകമായ പഴുതടച്ച അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തികൊണ്ട് ഇരിക്കുന്നത് . അന്വേഷണം ഓരോ ഘട്ടത്തിൽ ചെല്ലുമ്പോഴും വളരെ നടുക്കുന്ന വിവരങ്ങളും ലഭിക്കുന്നുണ്ട് . ഇതെല്ലം നമ്മുടെ രാജ്യത്ത് സാധാരണക്കാരെ പോലെ നമ്മുക്കിടയിൽ ജീവിച്ച് ഇത്തരത്തിലും ഭീകരവാദികൾ ചെയ്തു കൊണ്ട് ഇരിക്കുന്ന പ്രവർത്തികളാണ് . അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും അനുബന്ധ സ്ഥാപനങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
വ്യാജ അംഗീകാരം കാണിച്ച് സ്ഥാപനങ്ങൾ വൻ ലാഭം നേടിയതായി ഇഡി കോടതിയിൽ ആരോപിച്ചു.ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ അൽ ഫലാഹ് സ്ഥാപകനും ചെയർമാനുമായ ജവാദ് അഹമ്മദ് സിദ്ദിഖിയെ ചൊവ്വാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. കോടതി ഇയാളെ ഡിസംബർ ഒന്ന് വരെ 13 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. പിഎംഎൽഎ (PMLA) പ്രകാരം നടത്തിയ അന്വേഷണത്തിൽ, സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി റിട്ടേണുകളും ഒരൊറ്റ പെർമനന്റ് അക്കൗണ്ട് നമ്പറിന് (പാൻ) കീഴിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇത് സാമ്പത്തിക നിയന്ത്രണം ഒരൊറ്റ ട്രസ്റ്റിന് കീഴിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
കഴിഞ്ഞ 7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപയെന്ന് ഇഡിയുടെ കണ്ടെത്തൽ. സർവകലാശാലയ്‌ക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചD കൈപ്പറ്റിയ പണവും ഇക്കൂട്ടത്തിൽ പെടും. അൽ ഫലാഹ് സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഡൽഹി ഭീകരാക്രമണത്തിന് പിന്നാലെ അൽ-ഫലാഹ് സർവകലാശാലയിലെ നിരവധി പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ജീവനക്കാരെ കണ്ടെത്താൻ ഹരിയാന ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കശ്മീരിൽ നിന്നും ഭീകരവാദ ബന്ധമുള്ള ഡോക്ടർ ദമ്പതികളെ ഏജൻസികൾ കസ്റ്റഡിയിലെടുത്തിരുന്നു.
2014-15 മുതലുള്ള സ്ഥാപനത്തിന്ർറ ആദായനികുതി പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. 2014-15 ലും 2015-16 ലും 30.89 കോടി രൂപയും 29.48 കോടി രൂപയും സംഭാവനകളായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018-19 മുതൽ വരുമാനത്തിൽ കുത്തനെ വർധനയുണ്ടായി. 2018-19 ൽ 24.21 കോടി രൂപയിൽ നിന്ന് 2024-25 ൽ 80.01 കോടി രൂപയായി വരുമാനം ഉയർന്നു. ഏഴ് വർഷത്തിനുള്ളിൽ ഉയർന്നത് 415 കോടി രൂപയായിരുന്നു.അൽ ഫലാഹ് സർവകലാശാലയുടെ പരിസരം, അൽ ഫലാഹ് ഗ്രൂപ്പിലെ പ്രധാന വ്യക്തികളുടെ വസതികൾ എന്നിവയുൾപ്പെടെ ഡൽഹിയിലെ 19 സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി തിരച്ചിൽ നടത്തി.
"കോടിക്കണക്കിന് രൂപ ട്രസ്റ്റ് കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായി തെളിവുകൾ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിർമ്മാണ, കാറ്ററിംഗ് കരാറുകൾ ട്രസ്റ്റ് അല്ലെങ്കിൽ ജാവദ് അഹമ്മദ് അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്ഥാപനങ്ങൾക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട് . പരിശോധനയിൽ 48 ലക്ഷത്തിലധികം പണവും ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്ററി തെളിവുകളും കണ്ടെത്തി പിടിച്ചെടുത്തതായി ഏജൻസി അറിയിച്ചു.ഗ്രൂപ്പിന്റെ ഒന്നിലധികം ഷെൽ കമ്പനികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് നിരവധി നിയമങ്ങൾ പ്രകാരമുള്ള നിരവധി ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്,സർവകലാശാലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ വഴി നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും
ഫണ്ട് വഴിതിരിച്ചുവിടലും ഉൾപ്പെടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമുള്ള ആരോപണവിധേയമായ ലംഘനങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചുവരികയാണ്."1990-കളിൽ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി രൂപാന്തരപ്പെട്ടതിനുശേഷം അൽ-ഫലാഹ് ഗ്രൂപ്പിന്റെ മുഴുവൻ അംഗത്വത്തിലും വൻ വളർച്ചയുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഈ വളർച്ചയ്ക്ക് മതിയായ സാമ്പത്തിക പിന്തുണയില്ല," സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അന്വേഷണ ഏജൻസി പറഞ്ഞു."ട്രസ്റ്റികൾ കുടുംബകാര്യങ്ങളിലേക്ക് ഫണ്ട് വകമാറ്റിയതിൽ നിന്ന് പണം വീണ്ടെടുക്കൽ, ഫണ്ടുകൾ അടുക്കി വയ്ക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള സമഗ്രമായ തെളിവുകൾ കുറ്റകൃത്യങ്ങളുടെ വരുമാനത്തിന്റെ രൂപീകരണത്തിന്റെയും അടുക്കി വയ്ക്കലിന്റെയും രീതി വ്യക്തമായി സ്ഥാപിക്കുന്നു," ഏജൻസി പറഞ്ഞു.
ഈ ഭീകരരെ പാലൂട്ടി വളർത്താനുള്ള പണമാണ് അവിടേക്ക് ഒഴുകി കൊണ്ട് ഇരിക്കുന്നത് . നമ്മുടെ രാജ്യത്താണ് ഇത്രയും വലിയ ക്രമക്കേടുകൾ നടന്നിരിക്കുന്നത് എന്നോർക്കണം . ഇതൊക്കെ ബുൾഡോസർ വച്ച് ഇടിച്ചു നിരപ്പാക്കണം . അവിടെ ഏതായാലും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം അല്ല പഠിപ്പിച്ചു കൊടുക്കുന്നത് തീവ്രവാദം ആണ് നമ്മുടെ രാജ്യത്തെ നശിപ്പിക്കാനുള്ള തീവ്രവാദം . സാധാരണക്കാരെ കൊന്ന സ്വർഗത്തിൽ പോകാമെന്നുള്ള തീവ്രവാദം വച്ച് പൊറുപ്പിക്കരുത് ഇവരെ .
https://www.facebook.com/Malayalivartha

























