Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിയെ E D തൂക്കിയതും ഭീകരര്‍ ഇളകി ! ജാവേദിന്റെ ഭാര്യയുടേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ !! കുടുംബത്തെ മൊത്തം അകത്താക്കാനുള്ള തെളിവ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍; അല്‍ ഫലാഹ് ട്രസ്റ്റിന്റെ മറവില്‍ നടന്ന വന്‍ തിരിമറികള്‍

19 NOVEMBER 2025 04:09 PM IST
മലയാളി വാര്‍ത്ത

5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം അല്‍ഫലാ സര്‍വ്വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി തൂക്കിയെടുത്തതോടെ പല കോണില്‍ പൊട്ടിത്തെറി. സിദ്ദിഖിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായ് പ്രതിഷേധം. സോഷ്യല്‍മീഡിയയിലും ചില ഗ്രൂപ്പുകള്‍ തലപൊക്കിയതോടെ സിദ്ദിഖിയുടെ ചരിത്രവും ഭൂതകാലവും വരെ വലിച്ച് പുറത്തിട്ട് അന്വേഷണത്തിന് എന്‍ഐഎയും. ന്യൂഡല്‍ഹിയിലെ അല്‍ഫലാഹ് ട്രസ്റ്റിന്റെ കീഴിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. വെറ്റ് മൊഡ്യൂള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ ട്രസ്റ്റിലേക്ക് അനധികൃതമായ് ഫണ്ട് എത്തിയിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. എന്നാല്‍ സിദ്ദിഖിക്ക് വേണ്ടി പുറത്ത് നടക്കുന്ന മുറവിളി സംശത്തിന് വഴിവെച്ചതോടെ എന്‍ഐഎയും വിശദ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ജാവേദ് അഹമ്മദ് സിദ്ദീഖിയുടെ അറസ്റ്റ്. കഴിഞ്ഞദിവസം ഉച്ചമുതല്‍ സിദ്ദിഖിയുടെ വീട്ടില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. മണിക്കൂറുകള്‍ ചോദ്യം ചെയ്യലും നടന്നു ഇതിന് ശേഷമാണ് വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുക്കുകയും സിദ്ദിഖിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉള്‍പ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുകയായിരുന്നു. 25 വര്‍ഷം പഴക്കമുള്ള കേസില്‍ ഒളിവിലായിരുന്ന ഹമൂദാണ് ഹൈദരാബാദില്‍ ഞായറാഴ്ചയാണ് പൊലീസ് പിടിയിലാകുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ ഭീകരരുമായ് ജാവേദിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നത്. ട്രസ്റ്റിന്റെ മറവില്‍ വലിയ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ട്. ആ തെളിവ് ഇഡിയുടെ കൈകളിലേക്ക് ഭദ്രമായ് എത്തിയിട്ടുണ്ട്. അല്‍ ഫലയുടെ മറവില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് കണ്ടെത്തിയാല്‍ ജാവേജിന് തീഹാറില്‍ കിടക്കാം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെയും ഫരീദാബാദില്‍ അറസ്റ്റിലായ മുസമിലിന്റെയും അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്‌ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ഉമറിന്റെ പ്രവര്‍ത്തികളില്‍ സംശയം ഉണ്ടായിരുന്നുവെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിരന്തരം പരാതിപ്പെട്ടിട്ടും. ഉമറിനെതിരെ ജാവേദ് നടപടി എടുക്കുകയോ ഇയാളെ പുറത്താക്കുകയോ ചെയ്തിരുന്നില്ല. ഉമറിനോട് ജാവേദിന് അടുപ്പവും ഉണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളും വ്യക്തമാക്കുന്നത്. ഇത് സംശയംബലപ്പെടുത്തുന്നു. മാത്രമല്ല നിര്‍ദ്ധനരായ കുട്ടികള്‍ അല്‍ ഫലായില്‍ പഠിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി അതായത് കുട്ടികളുടെ പഠനത്തിന് വേണ്ടിയും സഹായങ്ങള്‍ അല്‍ ഫലായിലേക്ക് എത്തിയിട്ടുണ്ട്. അതെല്ലാം ജാവേദിന്റെ കൈകളിലേക്കാണ് വന്നുചേര്‍ന്നത്.

അല്‍ ഫലയില്‍ നിരവധി ഡോക്ടര്‍മാരുടെ അറസ്റ്റ് നടന്നു എന്നാല്‍ അപ്പോഴൊന്നും ഇല്ലാത്ത മുറവിളിയാണ് ജാവേദ് സിദ്ദിഖിയുടെ അറസ്റ്റിന് പിന്നാലെ ഉയരുന്നത്. സോഷ്യല്‍മീഡിയയില്‍ ജേവാദിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റും കമന്റും ഇടുന്ന കൂട്ടരിലേക്ക് അന്വേഷണം നീളുന്നുണ്ട്. എത്രയും പെട്ടെന്ന് ഇവരിലേക്ക് എത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഡോക്ടേഴ്‌സ് മൊഡ്യൂളിലെ സംഘങ്ങള്‍ പൂര്‍ണമായും പിടിയിലാിട്ടില്ല. വലിയ കൂട്ടര്‍ പുറത്ത് ഒളിവിലാണ്. അവരിലേക്ക് എത്രയും പെട്ടെന്ന് എത്തേണ്ടത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ ഭഗമാണ്.

അല്‍ ഫലാഹ് സര്‍വകലാശാലയ്‌ക്കെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വസതികള്‍ അടക്കം ഡല്‍ഹിയിലെ പത്തൊന്‍പത് ഇടങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. 1995 സെപ്റ്റംബര്‍ 8 നാണ് അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിതമായത്. തുടക്കം മുതല്‍ സിദ്ദിഖി ഇതിന്റെ ട്രസ്റ്റിയാണ്. ട്രസ്റ്റിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും ഇയാളുടെ നിയന്ത്രണത്തിലാണ്. വളരെ പെട്ടന്നാണ് ട്രസ്റ്റ് പടര്‍ന്ന് പന്തലിച്ചത്. ട്രസ്റ്റിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. അനധികൃതമായി വിദേശ ഫണ്ട് ട്രസ്റ്റിലേക്ക് എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഫരീദാബാദിലെ ദൗജ് റോഡിലാണ് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, ബോംബ് നിര്‍മ്മാണ ഉപകരണങ്ങള്‍ എന്നിവ കൈവശം വച്ചതിന് പ്രൊഫസര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായത് സര്‍വകലാശാലയില്‍ നിന്നാണ്. സംശയിക്കത്തക്കതായി ഒരുപാട് പ്രവര്‍ത്തികള്‍ ക്യാമ്പസിന്റെ ഉള്ളില്‍ നടന്നിട്ടും അത് ബന്ധപ്പെട്ട അധികാരികള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കാനാകും. ഉമറിനെ കാണാന്‍ രാത്രികാലങ്ങളില്‍ പലരും പുറത്ത് നിന്ന് എത്തിയിരുന്നത് ബോയ്‌സ് ഹോസ്റ്റലിലെ വാര്‍ഡനും സെക്യൂരിറ്റിയും സംശയംപ്രകടിപ്പിച്ചിട്ടും അതിലും നടപടി എടുത്തില്ല. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. വിദ്യാര്‍ത്ഥികളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഉമറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. വൈറ്റ് കോളര്‍ ടെററിസ്റ്റ് ഗ്രൂപ്പ് വിപുലമാക്കാന്‍ കളിച്ചത് ഉമറാണ്.

നേരത്തെ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ് അറസ്റ്റ്. ഇതില്‍ പൊള്ളിയാണ് സോഷ്യല്‍മീഡിയയിലും മറ്റും സിദ്ദിഖിയെ വിട്ടുകിട്ടണമെന്ന് കരഞ്ഞുനിലവിളി. ഫരീദാബാദിലെ 72 ഏക്കര്‍ വിസ്തൃതിയുള്ള അല്‍ഫലാഹ് മെഡിക്കല്‍ കോളേജ്, വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണ അന്വേഷണങ്ങളില്‍ ഒന്നിന്റെ കേന്ദ്രമാണ്. സര്‍വകലാശാല നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAAC) അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് തെറ്റായി അവകാശപ്പെടുകയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാന്‍ UGC നിയമത്തിലെ സെക്ഷന്‍ 12(B) പ്രകാരമുള്ള യോഗ്യത തെറ്റായി പ്രതിനിധീകരിച്ചുവെന്നും ആരോപിച്ച് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളില്‍ നിന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സെക്ഷന്‍ 2(f) പ്രകാരം മാത്രമേ സര്‍വകലാശാലയെ ഒരു സംസ്ഥാന സ്വകാര്യ സര്‍വകലാശാലയായി അംഗീകരിച്ചിട്ടുള്ളൂവെന്നും ഒരിക്കലും കേന്ദ്ര ഗ്രാന്റുകള്‍ക്ക് അര്‍ഹതയില്ലെന്നും യുജിസി വ്യക്തമാക്കി. 1995 മുതല്‍ അല്‍ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്ന സിദ്ദിഖി, ട്രസ്റ്റിന്റെയും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയുടെയും പൂര്‍ണ നിയന്ത്രണം പ്രയോഗിച്ചതായി ഒരു മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1990 കളുടെ അവസാനം മുതല്‍ ഗ്രൂപ്പിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച സംശയിപ്പിക്കുന്നതാണ്. കുറ്റകൃത്യങ്ങളുടെ വരുമാനം കോടിക്കണക്കിന് രൂപ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും, സിദ്ദിഖിയുടെ ഭാര്യയുമായും കുട്ടികളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍മ്മാണ, കാറ്ററിംഗ് കരാറുകള്‍ നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏജന്‍സി 48 ലക്ഷം രൂപ പണവും ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു, കൂടാതെ കള്ളപ്പണ ശൃംഖലയുടെ ഭാഗമാണെന്ന് കരുതുന്ന ഒന്നിലധികം ഷെല്‍ കമ്പനികളെയും തിരിച്ചറിഞ്ഞു.

ഡല്‍ഹി സ്‌ഫോടന കേസിലെ ചാവേറായ ഉമര്‍ നബി ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ജമ്മുകശ്മീരില്‍ പുല്‍വാമയിലെ കുടുംബവീട് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍ എത്തിയ ഉമര്‍, തന്റെ സഹോദരനു നല്‍കിയ ഫോണില്‍നിന്നാണ് ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വിഡിയോ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വം ആണ് എന്ന രീതിയില്‍ ഉമര്‍ നടത്തിയ ന്യായീകരണ വിഡിയോ ഇന്നലെയാണ് പുറത്തുവന്നത്. കുടുംബ വീട്ടില്‍ നിന്നും മടങ്ങുന്നതിനു മുന്നേയാണ് ഉമര്‍, തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്ന് സഹോദരനു കൈമാറിയത്. ഇതിനുശേഷം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് തിരിച്ചുപോയി. പിന്നാലെയാണ് ഡോ. ഉമറിന്റെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകര്‍ വിവിധ ഘട്ടങ്ങളിലായി പൊലീസിന്റെ പിടിയിലാത്. ഈ അറസ്റ്റുകളെക്കുറിച്ച് ഉമറിന്റെ സഹോദരന്‍ അറിഞ്ഞിരുന്നു. പരിഭ്രാന്തനായ ഉമര്‍ സഹോദരന്‍ നല്‍കിയ ഫോണ്‍ പുല്‍വാമയിലെ വീടിനടുത്തുള്ള കുളത്തില്‍ വലിച്ചെറിഞ്ഞു.

ഉമറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണുകളുടെ അവസാന ലൊക്കേഷനുകള്‍ ഡല്‍ഹിയിലും പുല്‍വാമയിലുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ ഉമറിന്റെ വീട്ടിലെത്തിയത്. പരിശോധനകള്‍ക്കും നീണ്ട ചോദ്യം ചെയ്യലിനുമൊടുവില്‍, തനിക്ക് ഒരു ഫോണ്‍ ലഭിച്ചിരുന്നുവെന്നും അത് കുളത്തില്‍ വലിച്ചെറിഞ്ഞെന്നും സഹോദരന്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ചാവേറാക്രമണം നടന്നതെന്നും അതിനുശേഷമാണ് ഫോണ്‍ കണ്ടെടുത്തതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. വെള്ളം കയറി ഫോണിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിന്റെ മദര്‍ബോര്‍ഡും തകരാറിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് ഉമറിന്റെ വിഡിയോ വീണ്ടെടുക്കാന്‍ സാധിച്ചത്'' – ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍ ഫലാഹ് സര്‍വകലാശാലയിലെ പതിനേഴാം നമ്പര്‍ കെട്ടിടത്തിലെ പതിമൂന്നാം നമ്പര്‍ മുറിയില്‍ വച്ചാണ് ഉമര്‍ ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (20 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (32 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends