ജാഗ്രതൈ .... കേരളത്തിലും വൈറ്റ് കോളർ ഭീകരത പ്രൊഫണലുകളായ കുഞ്ഞുങ്ങളെ റാഞ്ചാൻ അവർ കേരളത്തിലേക്ക് !

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരവാദത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ചില മെഡിക്കല്‍ കോളജുകളിൽ നടക്കുന്നുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ സാമൂഹ്യ നിരീക്ഷകന്‍ അഡ്വ. എസ്. ജയശങ്കര്‍
യൂട്യുബിൽ നടത്തിയ പ്രസ്താവന കേരളത്തെ ഞ്ഞെട്ടിച്ചു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അറിയാന്‍ എന്ന പേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിന്റെ പുതിയ അവസ്ഥയാണിത്. വൈറ്റ് കോളർ തീവ്രവാദം.
സാധാരണ ഭീകരപ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്. മികച്ച വിദ്യാഭ്യാസം, മികച്ച തൊഴിൽ, സാമൂഹികമായ അംഗീകാരം എന്നിവയുള്ള വ്യക്തികൾ ഭീകരവാദശൃംഖലയുടെ ഭാഗമാവുന്നു. അവരുടെ ജോലിയുടെ മറവിൽ ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നു., നേരിട്ട് പങ്കെടുക്കുന്നു. ഇതാണ് 'വൈറ്റ് കോളർ ഭീകരത' എന്ന് അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.
ഇവർ സാധാരണ ജീവിതം നയിക്കുന്നതിനാൽ, ഭീകരവാദികളാണെന്ന് സംശയം തോന്നുകയില്ല. ഉയർന്ന ശമ്പളമുള്ള ജോലിയിലൂടെ ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്താൻ ഇവർക്ക് കഴിയും. ഇവരുടെ പ്രൊഫഷണൽ അറിവ് (ഉദാഹരണത്തിന്, ഡോക്ടർമാരുടെ രാസവസ്തുക്കളെക്കുറിച്ചുള്ള അറിവ്) സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും മറ്റ് തന്ത്രപരമായ സഹായങ്ങൾ നൽകാനും ഉപയോഗിക്കുന്നു. ആശയവിനിമയത്തിനും, ഫണ്ടിംഗ് കൈമാറ്റത്തിനും, സഹായങ്ങൾ ഏകോപിപ്പിക്കാനുമായി ഇവർ തങ്ങളുടെ പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ ദുരുപയോഗം ചെയ്യുന്നു..
ഇന്ത്യയിൽ, അടുത്തിടെ നടന്ന ചില അറസ്റ്റുകളും അന്വേഷണങ്ങളും (പ്രത്യേകിച്ച് വിദ്യാസമ്പന്നരായ ഡോക്ടർമാർ ഉൾപ്പെട്ട സംഭവങ്ങൾ) ഈ പുതിയ ഭീകരവാദരീതിയിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഇത്തരം ഭീകരർക്ക് വിദേശരാജ്യങ്ങളിലെ ഭീകരസംഘടനകളുമായി ബന്ധമുണ്ടാകാനും സാധ്യതയുണ്ട്
രാജ്യതലസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങൾ ഇനിയും മുക്തരായിട്ടില്ല. സാധാരണ രീതിയിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു ഈ സ്‌ഫോടനം. സാമ്പത്തികമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായുമെല്ലാം വളരെ ഉയർന്ന നിലയിലുള്ളവരെയാണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതിനാൽത്തന്നെ 'വൈറ്റ് കോളർ ഭീകരത' എന്നാണ് ഈ രീതി അറിയപ്പെടുന്നത്. എന്താണ് വൈറ്റ് കോളർ ഭീകരതയെന്ന് വ്യക്തമായി അറിയാം.
ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയിരുന്നു. ജമ്മു കാശ്‌മീർ സ്വദേശി ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ നടത്തിയ റെയ്‌ഡിലാണ് ഇവ കണ്ടെത്തിയത്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്‌ടറുടെ വീട്ടിൽ നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തത്. ഇയാൾ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
ഇത്തരത്തിൽ ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് വൈറ്റ് കോളർ ഭീകരതയ്‌ക്ക് പിന്നിൽ. സാധാരണ മനുഷ്യരെപ്പോലെ തന്നെയാകും ഇവരുടെ ജീവിതരീതി. ചിലപ്പോൾ നിങ്ങളുടെ തൊട്ടുമുന്നിൽ ഈ ഭീകരൻ ഉണ്ടാകാം. സമൂഹത്തിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിൽ മേഖലകളിലാകും വിദ്യാസമ്പന്നരായ ഇവർ ജോലി ചെയ്യുന്നത്. ഭീകര പ്രവർത്തനത്തിന് ആവശ്യമായ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ജോലി ചെയ്യുന്നത്. പെരുമാറ്റത്തിൽ പോലും യാതൊരുവിധ സംശയവും ആർക്കും തോന്നില്ല. സാധാരണ ഗതിയിൽ കണ്ടുവരുന്ന ഭീകരന്മാരിൽ നിന്നും തികച്ചും വ്യത്യസ്‌തരായിരിക്കും ഇവർ.
ഫരീദാബാദിൽ നിന്ന് പിടികൂടിയ ഡോക്‌ടർമാരുടെ സംഘത്തിൽപ്പെട്ട ഡോ. ഉമർ മുഹമ്മദ് ആണ് പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത്. ആദിൽ അഹമ്മദിനെയും മുസമിൽ ഷക്കീലിനെയും അറസ്റ്റ് ചെയ്‌തതിന് പിന്നാലെ പരിഭ്രാന്തനായ ഉമർ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയതായാണ് റിപ്പോർട്ടുകൾ.
ഉമർ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചുവെന്നുവെന്നും പൊലീസ് സൂചന നൽകുന്നുണ്ട്. അൽ ഫലാഹ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉമർ ജോലി ചെയ്തിരുന്നത്. കാർ പാർക്ക് ചെയ്തിരുന്ന സമയത്ത് ഉമർ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് വിവരം. അയാൾ ആർക്കെങ്കിലും വേണ്ടിയോ അല്ലെങ്കിൽ നിർദേശങ്ങൾക്ക് വേണ്ടിയോ കാത്തിരുന്നത് ആയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഭീകരതയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരിൽ പുരുഷന്മാരാണ് ഏറെയും. എന്നാൽ, കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്‌ത്രീകളും ഇതിന് പിന്നിലുണ്ട്. ചാവേറുകളായി പോലും സ്‌ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. 'ജമാഅത്തുൽ മുഅ്മിനാത്ത്' എന്നാണ് വനിതാചാവേർ സംഘത്തിന്റെ പേര്. ഭീകര പ്രവർത്തനങ്ങൾക്കായി സ്‌ത്രീകൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകുന്നതായി റിപ്പോർട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കനത്ത നഷ്ടം സംഭവിച്ചതിനാൽ അംഗബലം വർദ്ധിപ്പിക്കുന്നതിനായാണ് ഇവരുടെ പുതിയ നീക്കം..
ചാവേർ സംഘത്തിൽ ചേർന്നാൽ മരണശേഷം നേരിട്ട് പറുദീസ ലഭിക്കുമെന്നാണ് ഈ സംഘം വാഗ്ദാനം ചെയ്യുന്നത്. ജെയ്‌ഷെ കമാൻഡർമാരുടെ ഭാര്യമാർ, സാമ്പത്തികമായി ദുർബലരായ സ്ത്രീകൾ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ എന്നിവരെയാണ് ആദ്യഘട്ടത്തിൽ റിക്രൂട്ട് ചെയ്യുന്നത്. സംഘടന വിപുലീകരിക്കുന്നതിനായി പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് ക്യാമ്പുകൾ ആരംഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
പുരുഷന്മാർക്ക് നൽകുന്ന അതേ പരിശീലനമാണ് സ്ത്രീകൾക്കും നൽകുന്നത്. മസൂദ് അസറിന്റെ കുടുംബാംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഓൺലൈൻ ക്ളാസുകളിലൂടെയാണ് സംഘത്തിലേയ്ക്ക് സ്ത്രീകളെ ആകർഷിക്കുന്നതെന്നാണ് ഇന്ത്യൻ ഇന്റലിജൻസിന് ലഭിച്ച വിവരം.
ഇന്ത്യക്കുനേരെ ഉണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങളിൽ പാകിസ്താന്റെ പങ്ക് പാക് നേതാവ് ചൗധരി അൻവറുൾ ഹഖ് വെളിപ്പെടുത്തിയത് ഇന്നലെയാണ്. . ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങളിൽവരെ കടന്നുചെന്ന് ഭീകരസംഘടനകൾ ഇന്ത്യയെ ആക്രമിച്ചു എന്നായിരുന്നു ഹഖിന്റെ പരമാർശം. പാക് പാർലമെന്റിൽ ഹഖ് സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താൻ പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ മറ്റൊരു കുറ്റസമ്മതമാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഇതിൽ നിന്നും വൈറ്റ് കോളർ ഭീകരതയുടെ ഗൗരവം മനസിലാക്കാം.
'നിങ്ങൾ ബലൂചിസ്താനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ, ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ ആക്രമിക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. ഞങ്ങൾ അത് ചെയ്തു. അവർക്കിപ്പോഴും മൃതദേഹങ്ങൾ എണ്ണിത്തീർക്കാൻ കഴിഞ്ഞിട്ടില്ല.' എന്നാണ് ഹഖ് വീഡിയോയിൽ പറയുന്നത്.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ സ്മാരകത്തിന് സമീപം, നവംബർ 10-ന് ഉണ്ടായ കാർ സ്ഫോടനത്തെക്കുറിച്ചാണ് ഹഖ് ചെങ്കോട്ടയെക്കുറിച്ചുള്ള പരമാർശംകൊണ്ട് ഉദ്ദേശിച്ചത്. ഈ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് പോലീസ് ഫരീദാബാദിൽ തകർത്ത ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള 'വൈറ്റ് കോളർ' ഭീകരവാദ സംഘത്തിലെ അംഗമായിരുന്നു ആക്രമണത്തിന്റെ സൂത്രധാരനായ ഡോ. ഉമർ മുഹമ്മദ്.
ഹഖിന്റെ 'കശ്മീരിലെ വനങ്ങൾ' എന്ന പരാമർശം ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തെയാണ് സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്ത ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 'കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആയുധധാരികളായ ആളുകൾ ഡൽഹിയിൽ പ്രവേശിച്ച് ആക്രമണം നടത്തി. അവർ ഇതുവരെ എല്ലാ മൃതദേഹങ്ങളും എണ്ണിത്തീർത്തിട്ടുണ്ടാകില്ല.' ഹഖ് കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയിരുന്നു. ഓപ്പറേഷന് സിന്ധൂറിലൂടെ പാകിസ്താന് വൻപ്രഹരം ഏൽപ്പിക്കുകയും ചെയ്തു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പാകിസ്താന്റെ പങ്ക് ഒരു രാഷ്ട്രീയക്കാരൻ വെളിപ്പെടുത്തുന്നത് ഇതാദ്യമല്ല. ഈ ടീമിലേക്കാണ് കേരളവും പ്രൊഷേണലുകളെ സംഭാവന ചെയ്യുന്നത്. അഡ്വ ജയശങ്കർ ഇതിനെ ഇങ്ങനെയാണ് തുറന്നു കാണിക്കുന്നത് .
ആതുര ശുശ്രൂഷയ്‌ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുന്നതായി പ്രതിജ്ഞയെടുത്തവരാണ്, അതിനു വേണ്ടി വെള്ളക്കോട്ടിട്ടവരാണ്, ഏതുവിധേനയും മനുഷ്യരെ കൊന്നുകളയാം എന്ന് വിചാരിച്ച് ടണ്‍ കണക്കിന് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് പൊട്ടിച്ച്, മനുഷ്യരെ കൊല്ലുന്നത്. അനാട്ടമിയോ കാര്‍ഡിയോളജിയോ ഫിസിയോളജിയോ പഠിക്കുന്നതിനു പകരം ബോംബ് നിര്‍മാണമാണ് പഠിക്കുന്നത്. വഴിയേ പോകുന്ന നിസഹായരായ, നിഷ്‌കളങ്കരായ പാവം മനുഷ്യരെ ജാതിമതദേദമില്ലാതെ ബോംബു വച്ച് കൊല്ലുകയാണ്. ഇവര്‍ തീവ്രവാദികളല്ല, ഭീകരരാണ്. മനുഷ്യരുടെ വേദന മാറ്റാന്‍ പ്രതിജ്ഞാബദ്ധരായവര്‍ മനുഷ്യരെ ബോംബു വച്ച് കൊല്ലുകയാണ്.
അല്‍- ഫലാഹ് സര്‍വകലാശാലയില്‍ മാത്രമല്ല കേരളത്തിലും ഇതിന്റെ ആദ്യ പ്രവണതകള്‍ കാണുന്നുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇത് ശ്രദ്ധിച്ചു കേള്‍ക്കണം. കേരളത്തിലെ ചില മെഡിക്കല്‍ കോളജുകളിലെങ്കിലും ജമാഅത്തെ ഇസ്ലാമിയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ആശയങ്ങളെ പിന്തുടരുന്ന ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡിപെന്‍ഡന്റ് എന്നാണ് ഇതിന്റെ പേര്. ഈ സംഘടനയില്‍ പെട്ടവര്‍ ഇത്തരം ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്.
സംഘടനയില്‍ ചേര്‍ന്നവര്‍ എല്ലാം ഭാവിയില്‍ ഭീകരരോ ചാവേറുകളോ ആകുമെന്നല്ല അര്‍ത്ഥം. 99 ശതമാനം വിദ്യര്‍ത്ഥികളും നല്ല ഡോക്ടമാര്‍ ആകും. നല്ല ചികിത്സ നല്‍കുന്നവരാകും. പക്ഷെ ഇതില്‍പ്പെട്ടവര്‍ തീവ്രവാദികളും ഭീകരരും ആകാന്‍ സാധ്യത കൂടുതലാണ്. ചില മെഡിക്കല്‍ കോളജുകള്‍ ഇവരാണ് ഭരിക്കുന്നത്. ആ നിലയില്‍ ഇവര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സ്വാധീനം നേടിയിട്ടുമുണ്ട്. ചാവേറായി പൊട്ടിത്തെറിക്കാന്‍ ജമ്മു കശ്മീരില്‍ പോകണമെന്നില്ല. ഇപ്പോള്‍ കേരളത്തില്‍ത്തന്നെ അതിന് സൗകര്യം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രവണതകള്‍ കേരളത്തിലുമുണ്ട്. രക്ഷിതാക്കള്‍ കരുതണം. ജയശങ്കറിന്റെ വാക്കുകൾ ഗൗരവമായെടുത്തില്ലെങ്കിൽ ഒരു പക്ഷേ നാളെ നമുക്ക് ദുഃഖിക്കേണ്ടി വന്നേക്കാം.
ആഗോള ജിഹാദിന് ആഹ്വാനം ചെയ്ത് സ്ത്രീകളുടെ ഭീകര പോരാളികളെ സജ്ജരാക്കുന്ന ജയ്ഷ് ഇ മൊഹമ്മദിന്റെ വാഗ്ദാനം ഇങ്ങനെയാണ് . മരിച്ചാൽ ശവക്കുഴിയിൽനിന്ന് നേരേ സ്വർഗ്ഗത്തിലേക്ക് പോകാം.
ജെയ്‌ഷെയുടെ പുരുഷ മുജാഹിദുകൾ ഈ പുതിയ വനിതാ യൂണിറ്റിനൊപ്പം പ്രവർത്തിക്കുമെന്ന് ജെയ്ഷ് ഇ മൊഹമ്മദ് തലവൻ മസൂദ് അസ്ഹർ ഒരു വീഡിയോ പ്രസംഗത്തിൽ പറയുന്നു. വനിതാ ബ്രിഗേഡ് ‘ലോകമെമ്പാടും ഇസ്ലാം പ്രചരിപ്പിക്കും’ എന്നാണ് പ്രഖ്യാപിക്കുന്നത്.
ആദ്യ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ മോമിനാത്ത്’ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജെയ്‌ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹർ, ഭീകര സംഘടനാ ഗ്രൂപ്പിന്റെ ബഹാവൽപൂർ ആസ്ഥാനമായ മർകസ് ഉസ്മാൻ ഒ അലിയിൽ ഓഡിയോ സന്ദേശം പുറത്തിറക്കിയത്. 21 മിനിട്ട് നീളുന്ന ശബ്ദ സന്ദേശത്തിൽ പുതിയ യൂണിറ്റിന് കീഴിൽ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, വിന്യസിക്കുന്നതിനുമുള്ള വിശദമായ പദ്ധതി എന്തൊക്കെയെന്ന് വിശദീകരിക്കുന്നു. സ്ത്രീകളെ എങ്ങനെ റിക്രൂട്ട് ചെയ്യുമെന്നും, പരിശീലിപ്പിക്കുമെന്നും, തന്റെ ദീർഘകാല ‘ആഗോള ജിഹാദ്’ ദൗത്യത്തിൽ സംയോജിപ്പിക്കുമെന്നുമാണ് അസ്ഹർ വിശദീകരിക്കുന്നത്. ഇത് ജെയ്‌ഷെ മൊഹമ്മദ് ദീർഘകാലമായി പുരുഷ ഭീകരരെ പരിശീലിപ്പിക്കുന്ന രീതിയും ഘടനയുംതന്നെയാണ്.
പുരുഷന്മാർക്ക് 15 ദിവസത്തെ ‘ദൗറ ഇ തർബിയാത്ത്’ കോഴ്‌സുണ്ട്. അതുതന്നെ വനിതാ ഭീകരർക്കും നൽകുന്നു. ‘ജമാ അത്ത് ഉൽമൊമിനാത്തിൽ’ ചേരുന്ന സ്ത്രീകൾക്ക് ബഹാവൽപൂരിലെ മർകസ് ഉസ്മാൻ ഒ അലിയിൽ നടക്കുന്ന ‘ദൗറ ഇ തസ്‌കിയ’ എന്ന ഇൻഡക് ഷൻ കോഴ്‌സിലൂടെ പരിശീലനം നൽകുമെന്നാണ് അസർ ശബ്ദസന്ദേശത്തിൽ പ്രഖ്യാപിക്കുന്നു.
രണ്ട് പതിറ്റാണ്ടുകളായി, ജെയ്‌ഷെ മൊഹമ്മദിന്റെ ‘ദൗറ ഇ തർബിയത്ത്’ പുരുഷ റിക്രൂട്ട്‌മെന്റുകൾക്കുള്ള പ്രാഥമിക പ്രബോധന ഘട്ടമാണ്. ഭാരതത്തിനെതിരായ ജിഹാദ് സ്വർഗം ഉറപ്പാക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണിത്. സ്ത്രീകൾക്കും ഇതേ പ്രത്യയശാസ്ത്ര ബോധനം നടത്തും.
ജമാ അത്ത് ഉൽ മൊമിനാത്തിൽ ചേരുന്ന ഏതൊരു സ്ത്രീയും ‘മരണശേഷം അവളുടെ ശവക്കുഴിയിൽ നിന്ന് നേരിട്ട് സ്വർഗത്തിലേക്ക് പോകും’ എന്ന് അസർ തന്റെ പ്രസംഗത്തിൽ വാഗ്ദാനം ചെയ്യുന്നു.
ആദ്യ കോഴ്‌സ് പൂർത്തിയാക്കുന്ന സ്ത്രീകൾ രണ്ടാം ഘട്ടമായ ‘ദൗറ ആയത്ത് ഉൽ നിസ’യിലേക്ക് പ്രവേശിക്കും. അത് ഇസ്ലാമിക ഗ്രന്ഥങ്ങൾ ‘സ്ത്രീകൾക്ക് ജിഹാദ് നടത്താൻ എങ്ങനെ നിർദ്ദേശിക്കുന്നു’ എന്ന് പഠിപ്പിക്കും.
ഭാരതത്തിന്റെ സിന്ദൂർ ഓപ്പറേഷനും സൈന്യത്തിലെ വനിതാ സൈനികൾ ആ ഓപ്പറേഷൻ നടത്തിയതും ഭാരതസൈന്യത്തിലെ വനിതാ സാന്നിദ്ധ്യവുമൊക്കെയാണ് ഈ ഭീകര സംഘടനയെ പ്രകോപിപ്പിച്ചതെന്ന് ഉറപ്പാക്കുന്നതാണ് അസറിന്റെ ശബ്ദസന്ദേശം.
വനിതാ ബ്രിഗേഡ് രൂപീകരണത്തെ ന്യായീകരിച്ചുകൊണ്ട്, അസ്ഹർ പറഞ്ഞതിങ്ങനെ: ‘ജെയ്ഷ് ഇ യുടെ ശത്രുക്കൾ ഹിന്ദു സ്ത്രീകളെ സൈന്യത്തിൽ ഉൾപ്പെടുത്തുകയും ഞങ്ങൾക്കെതിരെ വനിതാ പത്രപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്തു. അവർക്കെതിരെ മത്സരിക്കാനും പോരാടാനും ഞങ്ങൾ സ്ത്രീകളെ അണിനിരത്തുകയാണ്’ എന്നാണ് വിശദീകരണം.
പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാ അത്ത് ഉൽ മോമിനാത്ത് ശാഖകൾ തുറക്കുമെന്നും, ഓരോന്നിനും നേതൃത്വം നൽകുന്നത് പ്രാദേശിക സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വമുള്ള ഒരു ജില്ലാ മുൻതാസിമയാണെന്നും അസ്ഹർ പറയുന്നു. ‘ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരോ അടുത്ത കുടുംബാംഗങ്ങളോ ഒഴികെ ഫോണിലൂടെയോ മെസഞ്ചർ വഴിയോ ബന്ധമില്ലാത്ത പുരുഷന്മാരുമായി സംസാരിക്കരുത്’ എന്ന് അദ്ദേഹം കർശനമായ ആശയവിനിമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കും വനിതാ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. 2025 മെയ് 7 ന് ഭാരത സൈന്യം ജെയ്ഷ് ഇയുടെ മുൻ താവളമായ മർകസ് സുബ്ഹാനള്ളയിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ നടത്തിയ ആക്രമണത്തിൽ അവരുടെ ഭർത്താവ് യൂസഫ് അസ്ഹർ എന്ന ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
‘അദ്ദേഹത്തിന്റെ മറ്റൊരു സഹോദരി സമൈറ അസ്ഹറും പുൽവാമ ആക്രമണകാരിയായ ഉമർ ഫാറൂഖിന്റെ വിധവയായ അഫീറ ഫാറൂഖും നേതൃത്വത്തിന്റെ ഭാഗമാണ്,’ വൃത്തങ്ങൾ സ്ഥിരീകരിച്ചു, ‘സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ദിവസേന ഓൺലൈൻ സെഷനുകൾ നടത്തുക എന്നതാണ് അവരുടെ ചുമതല’ എന്ന് കൂട്ടിച്ചേർത്തു.
ഒക്ടോബർ 25 മുതൽ ആഴ്ചയിൽ അഞ്ച് ദിവസം നടത്തിയ ഓൺലൈൻ ക്ലാസുകളുടെ ഇൻസ്ട്രക്ടറായി ഉമ്മെ മസൂദ് (യഥാർത്ഥ പേര് സമൈറ അസ്ഹർ) എന്ന പുതിയ പോസ്റ്ററിൽ ജെയ്‌ഷെ മുഹമ്മദിന്റെ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ജമാഅത്ത്ഉൽമോമിനാത്തിൽ ‘ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പുരുഷ ബന്ധുക്കളെ കൊലപ്പെടുത്തിയ 4–5 സ്ത്രീകൾ’ ഉൾപ്പെടുന്നുവെന്ന് അസർ വെളിപ്പെടുത്തുന്നു, അവർ ‘ഷോബഇദവത്ത്’ എന്ന കാമ്പെയ്‌നിന് കീഴിൽ പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് പ്രചോദനം നൽകും.
തന്റെ ‘ഏ മുസൽമാൻ ബെഹ്‌ന’ (ഓ മുസ്ലീം സഹോദരി) എന്ന പുസ്തകം വായിക്കാൻ അദ്ദേഹം വനിതാ കേഡർമാരോട് അഭ്യർത്ഥിക്കുന്നു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു എന്നത് ശ്രദ്ധേയമാണ്, അതിൽ യൂസഫ് അസ്ഹർ, ജമീൽ അഹമ്മദ്, ഹംസ ജമീൽ, ഹുസൈഫ അസ്ഹർ എന്നിവരും ഉൾപ്പെടുന്നു. തന്റെ മൂത്ത സഹോദരി ഹവ ബീബിയും ഇതേ ആക്രമണത്തിൽ മരിച്ചുവെന്ന് അസ്ഹർ ഇപ്പോൾ അവകാശപ്പെടുന്നു.
ഓഡിയോയിൽ, വികാരഭരിതനായ അസ്ഹർ തന്റെ സഹോദരിയുമായി ഒരു വനിതാ ബ്രിഗേഡ് എന്ന ആശയം അവരുടെ മരണത്തിന് മുമ്പ് സങ്കൽപ്പിച്ചിരുന്നതായി വിവരിക്കുന്നു.
പതിനാറുകാരൻ മകനെ ഭീകര സംഘടന ഐഎസ്ഐ എസിൽ ചേരാൻ പ്രേരിപ്പിച്ച മാതാവ്, പൊലീസ് സ്റ്റേഷനിൽ വെച്ച് പുത്രന്റെ കരണത്തടിച്ചു. ഫിദാ മുഹമ്മദ് എന്ന പേരിൽ അറിയപ്പെടുന്ന യുവതിക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു. അമ്മയും രണ്ടാനച്ഛനും ചേർന്ന് തന്നെ തീവ്രവാദ സംഘടനയിൽ ചേരാൻ നിർബന്ധിക്കുന്നു എന്ന വിദ്യാർത്ഥിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചപ്പോഴാണ് മകനു നേരെ അമ്മ ആക്രമണം നടത്തിയത്. വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഉടൻ പ്രത്യേക കേസ് എടുക്കുകയുമുണ്ടായി.
ഇതിനു പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും ചേർന്ന് മകനെ തീവ്രവാദിയാക്കാൻ ശ്രമിച്ചത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ‘ലൗ ജിഹാദ്’ രീതിയിൽ വെഞ്ഞാറമ്മൂടുകാരൻ മുഹമ്മദ് അലിയെ വിവാഹം കഴിച്ചു. പേര് ഫിദാ മുഹമ്മദ് എന്നാക്കി. യുകെയിലായിരുന്നു കുറച്ചുനാളായി ഇരുവരും താമസം. ആദ്യ ഭർത്താവിൽ ഉണ്ടായ മകനെ തന്നെയാണ് ‘ജിഹാദിയാക്കാൻ’ ശ്രമിച്ചതെന്ന് പോലീസ് ആരോപണം വ്യക്തമാക്കുന്നു. നാട്ടിലെത്തിയ സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ വീഡിയോകൾ കാണിച്ചും ആശയപരമായി സ്വാധീനിക്കാനും ശ്രമിച്ചതാണെന്ന് മകൻ പരാതിയിൽ പറയുന്നു.
നാട്ടിലെ ഒരു മതപഠനശാലയിൽ കുട്ടിയെ ഏൽപ്പിക്കുകയും ഇവിടെ കൂടുതൽ ‘മതപാഠം’ നൽകാനുള്ള ശ്രമം തുടരുകയും ചെയ്തു. മതപഠനശാലയിൽ അസാധാരണമായ അന്തരീക്ഷം അനുഭവിച്ചതിനെ തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം അമ്മയുടെ ബന്ധുക്കളുടെ വീട്ടിൽ എത്തുകയും അവരോട് സഹായം തേടുകയും ചെയ്തു. ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദമ്പതികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
എന്തിനാണ് വൈറ്റ് കോളർ തീവവാദം വളർത്തുന്നത്. മികച്ച പ്രൊഫഷണലുകളെയാണ് ലോകം ആവശ്യപ്പെടുന്നത്. കൊല്ലാൻ വേണ്ടിമാത്രം ജനിക്കുന്നവരുടെ കാലം കഴിഞ്ഞു.തീവ്രവാദവും ആധുനികമായി. വൈറ്റ് കോളർ പ്രൊഫഷണലുകളാണെങ്കിൽ ആരും സംശയിക്കുകയില്ല.ദീർഘകാലം ഇത്തരക്കാർ സമൂഹത്തിൽ ജീവിക്കുന്നു. പതിയെ പതിയെ ഇവർ ജീവനെടുക്കുന്ന രക്തരക്ഷസുകളായി മാറുന്നു. ഇന്ത്യൻ തീവ്രവാദത്തിന് കേരളം നൽകുന്ന സംഭാവനകൾ ചെറുതല്ല. കേരളം തീവ്രവാദത്തിന്റെ സൈലന്റ് സോൺ ആണെന്ന് എല്ലാവർക്കുമറിയാം. അങ്ങനെയുള്ള കേരളത്തിൽ നിന്നാണ് തീവ്രവാദികൾ പ്രൊഫഷണലുകളെ തേടുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് അഡ്വ ജയശങ്കർ പറയുന്നതിന്റെ പ്രസക്തി വളരെ വലുതാണ്.
https://www.facebook.com/Malayalivartha
























