വീടുകളുടെ നമ്പറില്‍ ബാര്‍കോഡും സര്‍ക്കാര്‍ മുദ്രയുമുള്ള ഏകീകൃത നമ്പര്‍പ്ലേറ്റും; നമ്പര്‍ കൊടുത്താല്‍ കുടുംബത്തിലെ വിവരങ്ങളെല്ലാം പരിശോധിക്കാനാകും

വീടുകളുടെ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തുന്ന ബാര്‍കോഡും സര്‍ക്കാര്‍ മുദ്രയുമുള്ള ഏകീകൃത നമ്പര്‍പ്ലേറ്റ് വരുന്നു. ജിപിഎസ്. അധിഷ്ഠിതമായ യുണീക് പ്രോപ്പര്‍ട്ടി ഐഡന്റിഫിക്കേഷന്‍ നമ്പരായിരിക്കും നിലവില്‍ വരുക.
വാര്‍ഡുനമ്പരും വീട്ടുനമ്പരും ഉള്‍പ്പെടുന്ന നമ്പര്‍പ്ലേറ്റ് പഞ്ചായത്തുകളാണ് ഇതുവരെ നല്‍കിയിരുന്നത്. ഏകീകൃത നമ്പര്‍പ്ലേറ്റ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ നിയന്ത്രണത്തിലാണ് തയ്യാറാക്കുന്നത്. ഏറ്റവും മുകളില്‍ സര്‍ക്കാര്‍ മുദ്ര, തൊട്ടുതാഴെ ബാര്‍കോഡ്, അതിനുതാഴെ പഞ്ചായത്തിന്റെ പേര്, ശേഷം പത്തക്ക ബാര്‍കോഡ് നമ്പര്‍. ബാര്‍കോഡിലെ അക്കങ്ങള്‍ സംസ്ഥാനം, ജില്ല, താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് എന്നിവയെ സൂചിപ്പിക്കും. പുതിയ പ്ലേറ്റില്‍ വില്ലേജിന്റെ പേരുകൂടി രേഖപ്പെടുത്തും. കടകള്‍ക്കും വ്യാപാരസമുച്ചയങ്ങള്‍ക്കും ഇതേതരത്തില്‍ത്തന്നെയാവും നമ്പര്‍ പ്ലേറ്റ് നല്‍കുക.
പാസ്‌പോര്‍ട്ട് എടുക്കാനും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വായ്പ ആവശ്യങ്ങള്‍ക്കും വീട്ടുനമ്പരിലെ ഏകീകൃത പിന്‍ നല്‍കിയാല്‍ മതിയാവും. വീട്ടുനമ്പര്‍ കൊടുത്താല്‍ കുടുംബത്തിലെ മുഴുവന്‍ വിവരങ്ങളും അധികാര സ്ഥാപനങ്ങള്‍ക്ക് പരിശോധിക്കാനാകും. ആദ്യഘട്ടത്തില്‍ ആദ്യം ഒരുകോടി നമ്പര്‍പ്ലേറ്റുകള്‍ അച്ചടിക്കും
പഞ്ചായത്തുകളിലാണ് നടപ്പാക്കുക. തുടര്‍ന്ന് കോര്‍പറേഷനിലും നഗരസഭകളിലും നടപ്പാക്കും.
https://www.facebook.com/Malayalivartha


























