'മദ്യപാനികള്‍ പോലും ഡിജിറ്റിലായി', സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യമാണ് കഷ്ടമെന്ന് ചന്ദ്രബാബു നായിഡു

മദ്യപാനികള്‍ പോലും കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് കടന്നുവെന്നും എന്നിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. കറന്‍സി രഹിത ഇടപാടുകളില്‍നിന്ന് ആളുകളെ പിന്‍തിരിപ്പിക്കുന്നത് അവരുടെ ചിന്താഗതിയാണ്. ആ ചിന്താഗതിയാണ് മാറ്റേണ്ടത്. എല്ലാ ദിവസവും മദ്യപിക്കാതെ ഒരു മദ്യപാനിയ്ക്ക് ജീവിക്കാനാവില്ല. മദ്യപിച്ചേ മതിയാകൂ എന്നതിനാല്‍ അയാള്‍ എങ്ങനെയും കറന്‍സി രഹിത ഇടപാട് പഠിച്ചെടുക്കും. രാജ്യത്ത് ഏറ്റവും വേഗത്തില്‍ കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് കടക്കുന്നത് മദ്യശാലകളാണെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജീവനക്കാരില്‍ 25 ശതമാനം പോലും കറന്‍സി രഹിത ഇടപാടുകള്‍ നടത്തുന്നില്ല. അപ്പോള്‍ എങ്ങനെയാണ് രാജ്യം കറന്‍സി രഹിത സമ്ബദ് വ്യവസ്ഥയിലേയ്ക്ക് നീങ്ങുക?- അദ്ദേഹം ചോദിച്ചു.
എന്‍ഡിഎയുടെ കൂട്ടുകക്ഷിയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി. രാജ്യത്ത് കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള 13 അംഗ സമിതിയുടെ തലവനാണ് അദ്ദേഹം.
https://www.facebook.com/Malayalivartha


























