ടാറ്റ ട്രസ്റ്റിന്റെ കുലപതി രത്തന്‍ ടാറ്റ പടിയിറങ്ങുന്നതായി റിപ്പോര്‍ട്ട്

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റ ഒഴിയുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.ടാറ്റ ട്രസ്റ്റില്‍ 66 ശതമാനം ഓഹരികളും രത്തന്‍ ടാറ്റയുടെ കൈകളിലാണ്.ഇതിന് എകദേശം 100 ബില്യണ്‍ ഡോളറിന്റെ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്.ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റിയായ ആര്‍.കെ.കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ടാറ്റയുടെ പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതിനായി ടാറ്റ ഗ്രൂപ്പ് പുറത്ത് നിന്നുള്ള എക്‌സിക്യൂട്ടിവുകളുടെ സഹായം തേടിയതായാണ് വിവരം.
അടുത്ത വര്‍ഷം പകുതിയോടെ പുതിയ ചെയര്‍മാനെ ടാറ്റ തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്.
സൈറസ് മിസത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് രത്തന്‍ ടാറ്റക്ക് താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.ചെയര്‍മാന്‍ അല്ലാതിരുന്ന സമയത്തും ടാറ്റ ഗ്രൂപ്പിന്റെ ദൈനംദിന കാര്യങ്ങളില്‍ രത്തന്‍ ടാറ്റ അനാവശ്യമായി ഇടപ്പെട്ടു എന്ന് സൈറസ് മിസ്ത്രി ആരോപണമുന്നയിച്ചിരുന്നു.മിസ്ത്രിയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ ടാറ്റ ഗ്രൂപ്പ് തയ്യാറായിട്ടില്ല.ടാറ്റയുടെ വിവിധ കമ്ബനികളുടെ തലപ്പത്ത് നിന്ന് മിസ്ത്രി മാറ്റുന്നതിനായി ഓഹരി ഉടമകളുടെ യോഗം വിളിക്കുകയാണ് ടാറ്റ ഗ്രൂപ്പ്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹോട്ടല്‍, ടാറ്റ പവര്‍, ടാറ്റ കെമിക്കല്‍സ് എന്നിവയുടെ യോഗം ഡിസംബര്‍ മാസത്തില്‍ തന്നെയുണ്ട്.ഇതിന് ശേഷമായിരിക്കും ടാറ്റ ഗ്രൂപ്പില്‍ പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക എന്നാണ് സൂചന.
https://www.facebook.com/Malayalivartha


























