പ്രധാനമന്ത്രിയാകാന്‍ തന്നെക്കാള്‍ യോഗ്യന്‍ പ്രണബ് ആയിരുന്നുവെന്ന് മന്‍മോഹന്‍സിങ്

2004ലെ യു.പി.എ സര്‍ക്കാറിനെ നയിക്കാന്‍ കൂടുതല്‍ യോഗ്യന്‍ പ്രണബ് മുഖര്‍ജിയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇക്കാര്യത്തില്‍ പക്ഷെ തനിക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനമായിരുന്നു അതെന്നും മന്‍മോഹന്‍ വ്യക്തമാക്കി. 'യോജിപ്പിന്റെ വര്‍ഷങ്ങള്‍' എന്ന പ്രണബ് മുഖര്‍ജിയുടെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.
ഇക്കാര്യത്തില്‍ പ്രണബിന് വിഷമം ഉണ്ടായെങ്കില്‍ അത് ന്യായമാണ്. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മറ്റ് പോംവഴികളില്ലായിരുന്നുവെന്ന് മുഖര്‍ജിക്ക് അറിയാമായിരുന്നു എന്നും മന്‍മോഹന്‍ വ്യക്തമാക്കി. സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, സുധാകര്‍ റെഡ്ഢി, കനിമൊഴി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടക്കമുള്ള സദസ്സില്‍ ഈ അഭിപ്രായപ്രകടനം പൊട്ടിച്ചിരിക്ക് വഴിവെച്ചു.
പ്രണബ് രാഷ്ട്രീയമാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയും അത് തെരഞ്ഞെടുക്കുകയും ചെയ്തയാളാണ്. എന്നാല്‍ താന്‍ യാദൃശ്ചികമായി രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടയാളാണ്. പ്രധാനമന്ത്രി നരസിംഹറാവു തന്നോട് ധനമന്ത്രിയാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
യു.പി.എ സര്‍ക്കാറിന്റെ കാലത്തെ കൂട്ടുക്ഷിമന്ത്രിസഭയെ പ്രശ്‌നരഹിതമായി കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുവഹിച്ച മുഖര്‍ജിയോട് താന്‍ കടപ്പെട്ടിരിക്കുന്നു. യു.പി.എ കൂട്ടുകെട്ട് ശാന്തമായി കൊണ്ടുപോകാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് മുഖര്‍ജിക്ക് അവകാശപ്പെട്ടതാണെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.
ബി.ജെ.പി ഇതര കക്ഷികളുടെ ഒത്തുചേരലിനാണ് പുസ്തക പ്രകാശന ചടങ്ങ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യം ഭീഷണി നേരിടുന്ന ഈ സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരായ സഖ്യത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി അഭിപ്രായപ്പെട്ടു. കൂട്ടുകക്ഷി മന്ത്രിസഭയെക്കുറിച്ചുള്ള പ്രണബിന്റെ പാഠങ്ങള്‍ വരുന്ന 2019 തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുമെന്ന് മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























