ഗൗരിലങ്കേഷ് കൊലപാതകം : പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

പ്രശസ്ത പത്രപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ വധിച്ചെന്ന് കരുതുന്ന മൂന്ന് പ്രതികളുടെ കേസിലെ പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. ഇവരില്‍ രണ്ടു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പൊലീസിന്റെ പക്കലില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും അയല്‍ക്കാര്‍ നല്‍കിയ വിവരങ്ങളും വച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. കൊലപാതകത്തിന് മുമ്പ് ഒരാഴ്ചയോളം ഗൗരിയുടെ വീടും പരിസരവും പ്രതികള്‍ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഗൗരിയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രഹിന്ദു സംഘടനയായ സനാഥന്‍ സന്‍സ്ഥയാണെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതികളെ സംഘടനയുമായി ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. ഈ പ്രതികള്‍ ഏത് മതവിഭാഗത്തില്‍പെട്ടവരാണെന്നും അറിയില്ല. പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള കുറി നെറ്റിയില്‍ ധരിക്കുയോ കമ്മലുകളോ കടുക്കനുകളോ ധരിച്ചിട്ടുമില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത്തരത്തില്‍ അന്വേഷണം നടത്തി പ്രതികളിലേക്ക് എത്താന്‍ പൊലീസിന് കഴിയുമായിരുന്നു.
സെപ്റ്റംബര്‍ 5നു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണു ഗൗരി കൊല്ലപ്പെട്ടത്. വീട്ടിലേക്കു കയറുന്ന വഴിയിലും കാര്‍ പോര്‍ച്ചിലും സ്ഥാപിച്ചിരുന്ന രണ്ടു സി.സി.ടി.വി കാമറകളില്‍ നിന്ന് ഒട്ടേറെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ഹെല്‍മറ്റ് ധരിച്ച കൊലയാളിയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഇതിലുണ്ട്.
https://www.facebook.com/Malayalivartha


























