അമേരിക്കയില്‍ മലയാളി ദമ്പതികളുടെ കാണാതായ പെണ്‍കുട്ടിയെ ദത്തെടുത്തത് ബീഹാറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു .

അമേരിക്കയില്‍ പാല്‍ കുടിക്കാഞ്ഞതിന് അര്‍ദ്ധരാത്രിയില്‍ പിതാവ് വീടിന് പുറത്തിറങ്ങി നില്‍ക്കാന്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടി ദമ്ബതികള്‍ ബീഹാറില്‍ നിന്നും ദത്തെടുത്തതെന്ന് സ്ഥിരീകരണം.
ടെക്സാസില്‍ കഴിഞ്ഞ രാത്രിയില്‍ കാണാതെപോയ മൂന്ന് വയസ്സുകാരി സരസ്വതിയെ നളന്ദയിലെ മദര്‍ തെരേസ ആനന്ദ് സേവാ സന്‍സ്ഥാനില്‍ നിന്നാണ് എറണാകുളം കാരായ ഷെറിന്‍ മാത്യൂവും സിനിയും ദത്തെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബീഹാര്‍ സ്റ്റേറ്റ് അഡോപ്ഷന്‍ റെസ്ക്യൂ ഏജന്‍സി ഉദ്യോഗസ്ഥരും വെസ്ളിയും സിനിയുമാണ് കുട്ടിയെ ദത്തെടുത്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ ബീഹാറിലെ ഗയ ജില്ലയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ 2015 ഫെബ്രുവരി 4 നായിരുന്നു എന്‍ജിഒ യ്ക്ക് കൈമാറിയത്.
അമേരിക്കയിലേക്ക് പോകും മുമ്പ് പേര് സരസ്വതി എന്നായിരുന്നു. ചെറിയ ദുര്‍വാശിയുണ്ട് എങ്കിലും സാധാരണ കുട്ടി തന്നെയായിരുന്നു. എന്‍ജിഒ യിലെ കെയര്‍ടേക്കറായ ഒരു സ്ത്രീയുമായി കുഞ്ഞിന് നല്ല അടുപ്പമുണ്ടായിരുന്നു.
മുത്തശ്ശി എന്ന് കുട്ടി വിളിച്ചിരുന്ന സ്ത്രീയ്ക്ക് വേണ്ടി മണിക്കൂറോളം കുഞ്ഞ് അനാഥാലത്തിന്റെ പടിക്കെട്ടുകളില്‍ ഇരിക്കുമായിരുന്നു. ഈ സ്ത്രീ എത്തുമ്പോൾ ഓടിയെത്തി അവരെ കുട്ടി കെട്ടിപ്പിടിക്കുന്നതും പതിവായിരുന്നെന്ന് എന്‍ജിഒയുടെ സെക്രട്ടറി ബബിതാ കുമാരി പറയുന്നു.
കുട്ടിയുടെ കണ്ണിന് ചെറിയ കാഴ്ചക്കുറവുണ്ടായിരുന്നെന്നും ഇവര്‍ ഓര്‍ക്കുന്നു. വന്ന ദിവസം നിശബ്ദയായിരുന്ന കുട്ടി പതിയെ പതിയെ എല്ലാവരുമായി അടുക്കുകയും കൂട്ടാകുകയുമായിരുന്നെന്നും ബബിത പറയുന്നു.
കുട്ടിയെ കാണാതായ വിവരം അനാഥാലയത്തിലെ എല്ലാവരും അറിഞ്ഞത് വാര്‍ത്ത പുറത്തുവന്ന ശേഷമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നായിരുന്നു ദമ്പതികള്‍ കുട്ടിയെ ഏറ്റെടുത്തതും അമേരിക്കയ്ക്ക് കൊണ്ടുപോയതും. കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ നിന്നും നൂറ് അടി അകലെ പിന്നിലുള്ള മരത്തിന് സമീപം പോയി നില്‍ക്കാന്‍ പിതാവ് വെസ്ളിമാത്യൂ ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിന് ശേഷം ഇവിടെ നിന്നും കാണാതായി.
അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ ഉപേക്ഷിച്ചതിന് വെസ്ളി മാത്യുവിനെതിരേ റിച്ചാര്‍ഡ്സണ്‍ പോലീസ് കേസെടുത്തു. 250,000 ഡോളര്‍ ബോണ്ട് കെട്ടേണ്ടി വരികയും ചെയ്തിരുന്നു. കുഞ്ഞിനെ പിതാവ് തന്നെ കൊലപ്പെടുത്തിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha


























