ഗോസംരക്ഷണത്തിന്റെ പേരില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

യുവാവിനെതിരെ ഗോസംരക്ഷകരുടെ ഗുണ്ടായിസം. ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് നാല് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. 15-20 പേരടങ്ങുന്ന സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ചത്. തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച സംഘം ഗോമാതാ കീജെയ് വിളിപ്പിച്ചതായും മര്‍ദ്ദനമേറ്റ ആസാദ് എന്ന യുവാവ് പറഞ്ഞു. സംഭവത്തില്‍ അജ്ഞാതരായ 15-20 അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മര്‍ദ്ദനമേറ്റ നാല് യുവാക്കളില്‍ മൂന്ന് പേരും മുസ്ലീങ്ങളാണ്. ഗോവംശ സംരക്ഷണ നിയമ പ്രകാരമാണ് മര്‍ദ്ദനമേറ്റ യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഓള്‍ഡ് ഫരീദാബാദിലാണ് സംഭവം. താനും സുഹൃത്തുക്കളും മാംസവില്‍പ്പനക്കാരാണെന്ന് മര്‍ദ്ദനമേറ്റ ആസാദ് പറഞ്ഞു. പോത്ത് ഇറച്ചിയാണ് വില്‍ക്കുന്നത്. ഇത് തങ്ങള്‍ പതിവായി ചെയ്തു വരുന്ന കാര്യമാണെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























