ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന് നീതി ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ ആസ്ഥാനത്തിന് മുന്നില്‍ തുടങ്ങിയ രാപ്പകല്‍ സമരം അവസാനിപ്പിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹ്മദിന് നീതി ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ ആസ്ഥാനത്തിന് മുന്നില്‍ തുടങ്ങിയ രാപ്പകല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ച് വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ശനിയാഴ്ച രാത്രിയോടെയാണ് അവസാനിപ്പിച്ചത്.
അന്വേഷണം ശരിയായ ദിശയിലാണെന്നും തിങ്കളാഴ്ച ഡല്‍ഹി ഹൈകോടതി കേസ് പരിഗണിക്കുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സി.ബി.ഐ സമരക്കാരെ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഫാത്തിമ നഫീസ് വ്യക്തമാക്കി.
ബി.ജെ.പി ആര്‍.എസ്.എസ് സമ്മര്‍ദത്തിന് വഴങ്ങി കേസ് സി.ബി.ഐ അട്ടിമറിക്കുകയാണെന്നും കുറ്റാരോപിതരായ എ.ബി.വി.പി പ്രവര്‍ത്തകരെ ഇതുവരെ ചോദ്യംചെയ്യാന്‍ തയാറായില്ലെന്നും അവര്‍ ആരോപിച്ചു.
ജനതാദള്‍യു നേതാവും എം.പിയുമായ ശരദ് യാദവ്, സി.പി.എം എം.പി സലീം തുടങ്ങിയവര്‍ ഫാത്തിമ നഫീസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ബി.ഐ ആസ്ഥാനത്ത് എത്തി. നജീബിന്റെ തിരോധാനത്തിന് ഒരു വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ കാമ്പസില്‍ നടത്താനിരുന്ന പരിപാടിയും സി.ബി.ഐ ആസ്ഥാനത്തേക്ക് മാറ്റി. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് ജെ.എന്‍.യുവില്‍നിന്ന് നജീബിനെ കാണാതായിട്ട് ഞായറാഴ്ച ഒരുവര്‍ഷം തികഞ്ഞു.ഡല്‍ഹി പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് ഡല്‍ഹി ഹൈകോടതി കേസ് മേയ് 16ന് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. എന്നാല്‍, കേസ് ഏറ്റെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും സി.ബി.ഐയും ഇരുട്ടില്‍ തപ്പുകയാണ്.
https://www.facebook.com/Malayalivartha



























