പടവുകൾ താണ്ടാൻ ബുദ്ധിമുട്ടി ഭിന്നശേഷിക്കാർ; പലയിടങ്ങളിലും ലിഫ്റ്റും റാംപുമില്ല

ഭിന്നശേഷിക്കാർ ഏറ്റവുമധികം എത്തുന്ന സർക്കാർ സ്ഥാപനങ്ങളിലെ അവസ്ഥ പരിതാപകരം. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും ഓഫിസുകളിലേക്കു പ്രവേശിക്കാൻ പ്രത്യേക റാംപോ കൈവരിയോ ഇല്ല എന്ന കാര്യം ഞെട്ടിക്കുന്നു. ചക്രക്കേസരയിൽ എത്തുന്ന കുട്ടികളെയും ഭിന്നശേഷിക്കാരെയും രണ്ടോ മൂന്നോ പേർ ചേർന്ന് കസേരയോടെ ഉയർത്തിയാണ് അകത്തേക്ക് കൊണ്ടുപോകുന്നത്.
മുകൾ നിലകളിലേക്കു ലിഫ്റ്റ് സൗകര്യമുണ്ട്. ചില ജില്ലകളിലെങ്കിലും കലക്ടറേറ്റിൽ ലിഫ്റ്റ് ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇങ്ങനെ പല സർക്കാർ ജോലി സ്ഥാപനങ്ങളിലും ഭിന്ന ശേഷിക്കാർക്ക് പടിക്കെട്ടുകൾ താണ്ടാൻ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ് ഉള്ളത്.
https://www.facebook.com/Malayalivartha