കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം

കുവൈത്തിന്റെ വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തിയ വന്‍ ആയുധശേഖരം സായുധ സേന വിജയകരമായി തടഞ്ഞു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളുമാണ് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തി ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ശത്രുതാപരമായ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് സൈന്യം സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ്.
ആക്രമണശ്രമങ്ങളെ പ്രതിരോധിച്ചതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ വീണ സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ഊര്‍ജ്ജിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള ആറ് റിപ്പോര്‍ട്ടുകളാണ് മന്ത്രാലയം കൈകാര്യം ചെയ്തത്. ജനവാസ മേഖലകളിലും മറ്റും പതിച്ച അവശിഷ്ടങ്ങള്‍ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി സുരക്ഷിതമായി നീക്കം ചെയ്തു.നിലവിലെ ആക്രമണ പരമ്പരകള്‍ തുടങ്ങിയത് മുതല്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്‌ഫോടകാവശിഷ്ടങ്ങളുടെ ആകെ എണ്ണം ഇതോടെ 403 ആയി ഉയര്‍ന്നു.
https://www.facebook.com/Malayalivartha























