Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

'ഇന്ന് മകന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോള്‍, അമൃത്​സറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം, താങ്കള്‍ എയർപോർട്ടിലേക്ക് വരുന്നില്ലേ എന്ന എന്‍റെ ചോദ്യത്തിന് അയാളുടെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു...' കർഷക സമരത്തിലായിരിക്കുന്ന പിതാവിന്റെ വാക്കുകൾ, കണ്ണ് നിറഞ്ഞ് പ്രവാസലോകം

28 JANUARY 2021 11:19 AM IST
മലയാളി വാര്‍ത്ത

യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേമാകുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ ട്രക്ക്​ ഡ്രൈവറായി ജോലിചെയ്യുന്ന ഗുർവിന്ദർ സിങ്ങിന്‍റെ മരണം കർഷക സമരത്തിലായിരുന്ന പിതാവ്​ പര്‍വിന്ദര്‍ സിങ്ങിനെ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർ അറിയിക്കുകയുണ്ടായി. മൃതദേഹം ഏറ്റുവാങ്ങാൻ അമൃത്​സറിലേക്ക്​ വരില്ലേ എന്ന ചോദ്യത്തിന്​ പിതാവിന്‍റെ മറുപടിയാണ് ഏവരെയും ആകര്ഷിച്ചിരിക്കുന്നത്. അഷ്​റഫ്​ താമരശ്ശേരി പങ്കുവെച്ച പോസ്റ്റ്​ ഇതിനോടകം നിരവധി പേർ പങ്കുവെച്ചുകഴിഞ്ഞു.


അഷ്​റഫ്​ താമരശ്ശേരി പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പ്​

മകന്‍ മരണപ്പെട്ട വിവരം പിതാവ് പര്‍വിന്ദര്‍ സിംഗിനെ അറിയിച്ചപ്പോള്‍, അദ്ദേഹം കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ കജൂറുളള എന്ന പ്രദേശത്ത് ഒരു കാര്‍ഷിക കുടുംബത്തിലാണ്,ഗുര്‍വിന്ദര്‍ സിംഗ് ജനിച്ചത്​. പിതാവ് പര്‍വിന്ദര്‍ സിംഗിന്‍റെ കുടുംംബം തലമുറകളായി കൃഷിക്കാരാണ്.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുര്‍വിന്ദര്‍ സിംഗ് ഹെവി ട്രക്ക് ഡ്രൈവറായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത്വരുകയായിരുന്നു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ മരണവിവരം നാട്ടിലേക്ക് പറയുവാന്‍ വിളിച്ചപ്പോള്‍ കുടുംബം മുഴുവനും കര്‍ഷക സമരത്തിന്‍റെ ഭാഗമായി ദിവസങ്ങളായി ഡല്‍ഹിയിലാണ്.

ഒരു ജനത, അവരുടെ അതിജീവനത്തിന്‍റെ ഭാഗമായി സമരത്തിലാണ്. അധികാരവര്‍ഗ്ഗങ്ങളുടെ കണ്ണ് തുറപ്പിക്കുവാനുളള സമരത്തിലാണ്. അതിന്‍റെ ഭാഗമായിട്ടാണ് ഗുര്‍വിന്ദറിന്‍റെ പിതാവും അവകാശങ്ങള്‍ നേടിയെടുക്കുവാനുളള ഈ പോരാട്ടത്തില്‍ അണിചേര്‍ന്നത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നും അല്ല. ഇന്ന് മകന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോള്‍, അമൃത്​സറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം, താങ്കള്‍ എയർപോർട്ടിലേക്ക് വരുന്നില്ലേ എന്ന എന്‍റെ ചോദ്യത്തിന് അയാളുടെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു.

എന്നിട്ട് പര്‍വിന്ദര്‍ പറഞ്ഞ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും അവന്‍റെ അമ്മയും കൂട്ടി ഇറങ്ങിയപ്പോള്‍ തിരിച്ച് വീട്ടില്‍ വരാന്‍ കഴിയുമോയെന്ന് അറിയില്ലായെന്ന കാരൃം, അവനെ വിളിച്ച് പറഞ്ഞിരുന്നു.ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്,മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്,പിന്നോട്ടില്ല ഭായ് എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വെക്കുമ്പോള്‍ ആ പഞ്ചാബിയുടെ വാക്കുകളിലെ ദൃഢനിശ്ചയം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

എതൊരു ജനകീയ സമരത്തെയും ഒരു അധികാരവര്‍ഗത്തിനും അടിച്ചമര്‍ത്താന്‍ കഴിയില്ല. ഒരു പരിധിവരെ അധികാരം ഉപയോഗിച്ച് തടയുവാന്‍ കഴിയും, അവസാനം കീഴടങ്ങിയേ പറ്റൂ. അതാണ് ചരിത്രം നമ്മളെ ഓര്‍മപ്പെടുത്തുന്നതും. പര്‍വിന്ദര്‍ സിംഗ് ഒറ്റക്കല്ല, പര്‍വിന്ദറിനെ പോലെ ലക്ഷക്കണക്കിന് പേര്‍ സമരമുഖത്തുണ്ട്. സ്വന്തം മകന്‍റെ അന്ത്യകർമങ്ങള്‍ നിര്‍വഹിക്കുവാന്‍ പോലും പോകാതെ ഒരു ജനതയുടെ അവകാശങ്ങള്‍ക്കായി സമരമുഖത്ത് നില്‍ക്കുന്ന ധീര നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (16 minutes ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (23 minutes ago)

കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച്  (30 minutes ago)

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (1 hour ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (1 hour ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (3 hours ago)

സ്വർണവില കുതിക്കുന്നു.  (3 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends