ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ കാരമുക്ക് പുറത്തൂര്‍ കിട്ടന്‍ ജോയ് തോമസിന്റെ മകന്‍ ലിജു ജോയ്(30) ആണ് മരിച്ചത്.
അപകടത്തില്‍ കാസര്‍ഗോഡ് സ്വദേശിയായ രാകേഷ് തെക്കുംകരയ്ക്ക് പരിക്കേറ്റു. ഇയാളെ ആല്‍ഖൂദ് ആംഡ് ഫോഴ്‌സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച വൈകിട്ട് റൂസയിലിനടുത്ത് അല്‍ഖൂദ് ആംഡ് ഫോഴ്‌സസ് ആശുപത്രിക്കു സമീപത്തായി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം ഖുറം റോയല്‍ ഒമാന്‍ പോലീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്നു രാവിലെ എംബാമിംഗ് നടപടികള്‍ നടത്തും.
"
https://www.facebook.com/Malayalivartha