Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം

കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ സൈബര്‍ ബുള്ളികള്‍

25 OCTOBER 2014 10:23 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സരിതയുടെ വാട്‌സ്ആപ് പറഞ്ഞു തരുന്ന ചില നല്ല ഗുണപാഠങ്ങളുണ്ട്. സൈബര്‍ ലോകത്തെ ആ ചിലന്തിവലകള്‍, നമ്മുടെ കുട്ടികള്‍ അറിയുന്നില്ല. ചതിക്കുഴികളും, കെണികളും ഒരുക്കി പുതിയ പൂവാലന്മാര്‍, ബ്ലാക് മെയിലിംഗ് മാര്‍ഗങ്ങളിലൂടെ പണം തട്ടുന്ന നെറ്റ്മാഫിയ, ഇന്റര്‍നെറ്റ് യാത്ര അപകടങ്ങള്‍ നിറഞ്ഞതാണ്.

തെരക്കേറിയ വീഥിയില്‍ കൊച്ചുകുട്ടികളെ വണ്ടി തട്ടാതെ സൂക്ഷിച്ച് ആവുന്നത്ര ജാഗ്രതയോടെ കൊണ്ടു പോകുന്ന മാതാപിതാക്കളെപ്പോലെ നമ്മുടെ കൗമാരക്കാരെയും കുട്ടികളെയും സൂക്ഷിക്കണം. ദൃശ്യം സിനിമ മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്ന കാഴ്ചയാണ്. നിഷ്‌കളങ്കരായ കുട്ടികളില്‍ ഭയവും ഉത്കണ്ഠയും ഉണ്ടാക്കി അവരെ ആത്മഹത്യയില്‍ എത്തിക്കരുത്.
കുട്ടികള്‍ ചാറ്റിംഗിനിടെ അപ്‌ലോഡ് ചെയ്തതും, ബുള്ളികള്‍ സേവ് ചെയ്തതുമായ നൂറുക്കണക്കിന് സോഫ്റ്റ് പോണ്‍ വീഡിയോകളാണ് ഇന്ന് നെറ്റിലുള്ളത്.
സൈബര്‍ ബുള്ളികള്‍ എങ്ങനെ ?
നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍, ചാറ്റ് ബോക്‌സില്‍ അപരിചിതനായ ബുള്ളിയെത്തുന്നു. ഒരു കുശലാന്വേഷണം. പേരു മറച്ച് നിങ്ങളുടെ സുഹൃത്‌വലയത്തിലാക്കുന്നു. വളരെ പ്രൊഫഷണലായ മെസേജുകളും ചിത്രങ്ങളുമാണ് അവരുപയോഗിക്കുന്നത്. ക്രമേള വളരെ ശക്തമായ അടുപ്പം സൃഷ്ടിക്കുന്നു. ഇവര്‍ അനുനയത്തില്‍ നിങ്ങളുടെ കുടുംബപ്പേര്, അച്ഛന്റെയുമമ്മയുടെയും വിശദാംശങ്ങള്‍, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാമറിയുന്നു. വളരെയെളുപ്പത്തില്‍ നിങ്ങളുടെ പാസ്‌വേഡ് മനസ്സിലാക്കുന്നു.
പെട്ടെന്ന് ഒരു ദിവസം നിങ്ങളുടെ ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെടുന്നു, ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി പലതലങ്ങളിലേക്ക് ഈ അപകടം നീളാം. പലപ്പോഴും ബുള്ളികള്‍ ലൈംഗീക ചൂഷഷണങ്ങളാവും മുഖ്യ ലക്ഷ്യമാക്കുക. ദൃശ്യരീതിയില്‍ മാത്രം നിര്‍വൃതിയടയുന്നവരല്ല മിക്ക ബുള്ളികളും. നിങ്ങളുമായുള്ള ചാറ്റിംഗിനിടയില്‍ കിട്ടുന്ന ക്ലിപ്പുകള്‍ പലപ്പോഴും ബ്ലാക് മെയിലിംഗ് ഉപാധികളാകും. സൈബര്‍ ബുള്ളിംഗിലൂടെ മാനം നഷ്ടപ്പെട്ട, ജീവന്‍ നഷ്ടപ്പെട്ട നിരവധി പേരാണ് നമുക്കു ചുറ്റുമുള്ളത്.
നിര്‍ദോഷമെന്നു തോന്നുന്ന ഫോട്ടോപോലും പലപ്പോഴും സൈബര്‍ബുള്ളിംഗ് ഉപാധികളാകാം. അധിക സമയം നെറ്റില്‍ ചെലവഴിക്കുന്നുണ്ട് നിങ്ങളുടെ കുട്ടികളെങ്കില്‍ അവരെ ശ്രദ്ധിക്കണം.
സ്മാര്‍ട്ട്‌ഫോണ്‍ അധിഷ്ഠിതമാണ് മിക്ക ഇന്‍സ്റ്റന്റ് മെസേജിംഗ് ഉപാധികളും. കുട്ടികള്‍ പലപ്പോഴും ഇതിനെ ഒരു കളിയായി എടുക്കാറുണ്ട്. നിങ്ങളുടെ ജീവിതത്തിലെ പല നിമിഷങ്ങളും അടുത്ത സുഹൃത്തുക്കള്‍ക്ക് അയച്ചുക്കൊടുക്കാറുണ്ട്. ഹോസ്റ്റലുകളിലും മറ്റുമുള്ള സ്വകാര്യനിമിഷങ്ങള്‍ കൂട്ടുകാര്‍ ഒരു ക്ലിക്കിലൊപ്പിയെടുത്ത് കൗതുകത്തിനായി സുഹൃത്തുക്കള്‍ക്കയക്കാറുമുണ്ടാവാം. എല്ലാ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞാലും റീട്രീവ് ചെയ്യാന്‍ കഴിയും എന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കുക.
ഒരു കൗതുകത്തിന് ഭാര്യയുടെ നഗ്നവീഡിയോ മൊബൈലിലാക്കി ഗള്‍ഫിനുപോയ തിരുവനന്തപുരം കഴക്കൂട്ടം നിവാസിയായ യുവാവ്, പിന്നീട് മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ ഫോണ്‍ കടയിലേല്‍പ്പിച്ചു. കടക്കാരന്‍ റിട്രീവ് ചെയ്‌തെടുത്ത ഈ വീഡിയോ അയാളുടെ സുഹൃത്തിനയച്ചുകൊടുക്കുന്നു, ഈ സുഹൃത്ത് മറ്റു പലര്‍ക്കും. കേന്ദ്രഗവണ്‍മെന്റ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി തന്റെ നഗ്നവീഡിയോ നെറ്റിലുണ്ടെന്നറിഞ്ഞ് അന്ധാളിക്കുന്നു. പിന്നീട് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് സത്യം വെളിപ്പെട്ടു, തുടര്‍ന്ന് വിവാഹമോചനവും.
സാധാരണയുള്ള ഏതു സൈറ്റ് തുറന്നാലും ഒരു അഡല്‍റ്റ് ഡേറ്റിംഗ് സൈറ്റിന്റെ പോപ് അപ് പരസ്യങ്ങള്‍ കാണാറുണ്ട്. അറിയാതെയെങ്കിലും ഒന്നു ക്ലിക്കു ചെയ്താലോ? നമ്മുടെ കുട്ടികളുടെ മനസ്സിടറും - തീര്‍ച്ച.
സൈബര്‍ ബുള്ളിംഗില്‍ ജീവിതം നശിച്ച അനേകമാളുകളുണ്ട്. അമാന്‍ഡ ടോഡ് അവരില്‍ ഒരാള്‍ മാത്രം.
അമാന്‍ഡ ടോഡ് യൂട്യൂബിലിട്ട അവസാന വിഡിയോ അവരുടെ ജീവിതം പറയുന്നു.
ചതിയുടെ - കണ്ണീരിന്റെ - ക്രൂരതയുടെ ഒരു പാഠം.
സ്റ്റണ്ണിംഗ് ബ്യൂട്ടി എന്നു കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അമാന്‍ഡ ടോഡ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വെബ്-ക്യാം ഉപയോഗിച്ചു തുടങ്ങുന്നത്. ഒരിക്കല്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി തന്റെ മാറിടത്തിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുശേഷം അമാന്‍ഡയുടെ ഫേസ് ബുക്ക് പേജില്‍ അപരിചിതനായ ഒരാളുടെ മെസേജ് വന്നു - അയാള്‍ക്കായി വെബ്-ക്യാം ഷോ നടത്തിയില്ലെങ്കില്‍ അമാന്‍ഡയുടെ നഗ്നഫോട്ടോ പുറത്തു വിടുമെന്നായിരുന്നു ഭീഷണി. അമാന്‍ഡയെ പറ്റിയുള്ള എല്ലാ വിവരങ്ങളും അയാള്‍ ശേഖരിച്ചിരുന്നു. അങ്ങനെ അവള്‍ പോലീസ് കസ്റ്റഡിയിലായി. ആകെ തകര്‍ന്നു പോയ അവള്‍ മയക്കുമരുന്നിലും മദ്യത്തിലും അഭയം തേടി. വീണ്ടും ഒരു വര്‍ഷത്തിനുശേഷം അയാള്‍ ഫേസ്ബുക്കില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അമാന്‍ഡയുടെ നഗ്നഫോട്ടോയാണ് അയാള്‍ പ്രൊഫൈല്‍ പിക്ചറാക്കിയിട്ടിരുന്നത്. അപ്പോഴേക്കും അമാന്‍ഡയുടെ ചിത്രം നെറ്റിന്റെ സ്വന്തമായി കഴിഞ്ഞിരുന്നു.
ഇതിനിടെ അമാന്‍ഡ ഫേസ്ബുക്കിലൂടെ ഒരാളെ പരിചയപ്പെടുകയും മെസേജുകള്‍ കൈമാറുകയും ചെയ്തു. പരിചയം വളര്‍ന്നപ്പോള്‍ അവന്‍ അമാന്‍ഡയെ ക്ഷണിക്കുകയും അവള്‍ പോകുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ചെയ്ത തെറ്റിന്റെ ഭീകരത ബോധ്യപ്പെട്ടു - അമാന്‍ഡയുടെ സുഹൃത്ത്, തന്റെ ഗേള്‍ഫ്രണ്ടും കൂട്ടുകാരുമായി വന്ന് അവളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു - ജീവിതം അവസാനിപ്പിക്കാനായി ബ്ലീച്ചെടുത്തു കുടിച്ചെങ്കിലും അവള്‍ രക്ഷപ്പെട്ടു. പിന്നെ, അതിന്റെ പേരിലായി പീഡനം - വീര്യം കൂടിയ ബ്ലീച്ചിന്റെയും ക്ലോറാക്‌സിന്റെയും പടം ഫേസ്ബുക്കില്‍ അവര്‍ ടാഗ് ചെയ്തു. പുറത്തിറങ്ങാനാകാതെ ജീവിതത്തിലെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അമാന്‍ഡ ആത്മഹത്യയില്‍ അഭയം തേടി.
സൈബര്‍ലോകത്തെ അറിവിന്റെ അക്ഷയഖനിയായി കാണാനും ആരോഗ്യകരമായ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാനും നമ്മുടെ കുട്ടികളെ പഠിപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...  (5 minutes ago)

ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാ  (2 hours ago)

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (2 hours ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (2 hours ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (3 hours ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (3 hours ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (3 hours ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (3 hours ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (3 hours ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (3 hours ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (4 hours ago)

Malayali Vartha Recommends