കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ലാറിഡേ കുടുംബത്തിലെ ലാറി ഉപനിരയിലെ കടൽപ്പക്ഷിയാണ് കടൽക്കാക്ക അഥവാ കടൽക്കൊക്ക്. അവ ആളകളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നവയാണ്. ഓക്ക് പക്ഷികളും സ്കിമ്മേഴ്സുമായി വിദൂരമായും വേഡർ പക്ഷികളുമായി കൂടുതൽ വിദൂരമായും ബന്ധപ്പെട്ടിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ലാറസ് ജീനസിലാണ് കടൽക്കാക്കകളുടെ മിക്ക സ്പീഷീസുകളും സ്ഥാപിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ ക്രമീകരണം ഇപ്പോൾ പോളിഫൈലെറ്റിക് ആയി കണക്കാക്കപ്പെടുന്നു, ഇത് പല ജീനസുകളുടെയും പുനരുത്ഥാനത്തിലേക്ക് നയിച്ചു. ഈ കടൽകാക്കകൾ മനുഷ്യർക്ക് ആപത്താകുമോ ? നിർണായകമായ ഒരു മുന്നറിയിപ്പ് വന്നിരിക്കിക്കുകയാണ്.
യുകെയിലെ ജനങ്ങൾക്കാണ് മുന്നറിയിപ്പ്. രാജ്യത്തെ പെസ്റ്റ് കൺട്രോൾ വിദഗ്ധർ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം എന്നതാണ് മുന്നറിയിപ്പ്. കടൽകാക്കകളുടെ വിസർജ്യമാണ് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നത്.
കടൽകാക്കകളുടെ വിസർജ്യത്തിൽ ഇ കോളി, സാൽമോണെല്ല എന്നീ ബാക്ടീരിയകളുണ്ട്. ശ്വസനത്തിലൂടെയോ അല്ലാതെയോ ഇവ ഉള്ളിൽ എത്തുന്നത് കുടലിൽ മാരകമായ അണുബാധയ്ക്ക് കാരണമാകും. വിസർജ്യങ്ങൾ ഉണങ്ങിയ അവസ്ഥയിൽ പോലും അവയുടെ സമീപത്തുനിന്ന് ശ്വസിക്കുന്നത് ബാക്ടീരിയ ഉള്ളിലെത്താൻ വഴിയൊരുക്കുന്നുണ്ട്. യുകെയിൽ ജീവിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
https://www.facebook.com/Malayalivartha