Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വിശക്കുന്നവന് ഭക്ഷണവുമായി കൊച്ചിയിലെ സിഖ് സമൂഹം പ്രളയമുഖത്ത്

14 AUGUST 2019 06:34 PM IST
മലയാളി വാര്‍ത്ത

പ്രളയം നാശം വിതച്ച ദുരന്തമേഖലയിലെ വിശപ്പ് തിരിച്ചറിഞ്ഞ് വടക്കന്‍ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ സിഖ് സമൂഹം. ദുരിതാശ്വാസ ക്യാമ്പില്‍ അടുക്കള തുറന്നാണ് തേവര ഗുരുദ്വാര ശ്രീഗുരു സിംഗ് സഭയിലെ അഞ്ചു പേര്‍ അടങ്ങുന്ന ടീം ദുരിതാശ്വാസം എത്തിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയാവുന്നത്. ചൂടേറിയ പഞ്ചാബി വിഭവങ്ങളാണ്് ഇവര്‍ വിളമ്പുന്നത്.

തേവരയിലെ ഗുരുദ്വാരയില്‍ തയ്യാറാക്കിയ ഭക്ഷണം എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നാലു ദിവസത്തോളം വിതരണം ചെയ്തിരുന്നു. അതിനു ശേഷം അവര്‍ വയനാട്ടിലെത്തി. വടക്കന്‍ കേരളത്തിലെ മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ പഞ്ചാബി വിഭവങ്ങളുമായി 1200 പേരെയാണ് ഇവര്‍ തിങ്കളാഴ്ച ഊട്ടിയത്. ചൊവ്വാഴ്ച വയനാട്ടിലെ മറ്റൊരു ക്യാമ്പില്‍ 1,500 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കൊച്ചിയില്‍ നിന്നും മറ്റൊരു ടീമും പോയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒരു ട്രക്ക് നിറയെ അവശ്യ വസ്തുക്കളുമായി ട്രക്കില്‍ വയനാടിന് പോയിരുന്നു. എന്നാല്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം യാത്ര പാതി വഴിയില്‍ തടസ്സപ്പെട്ടു. ട്രക്കുമായി തിരിച്ചു പോന്നെങ്കിലും ബസില്‍ വയനാട്ടില്‍ എത്തുകയും അധികൃതരുടെ സഹായത്തോടെ ഭക്ഷണം ഉണ്ടാക്കി നല്‍കുകയുമായിരുന്നു. ചോറും, പരിപ്പും, ചപ്പാത്തിയും പച്ചക്കറിയുമാണ് കൂടുതലും വിതരണം ചെയ്തത്. മൂന്ന് ദിവസം കൊണ്ട് എറണാകുളത്തും വയനാട്ടിലുമായി 3000 പേര്‍ക്കായിരുന്നു ഭക്ഷണമൊരുക്കി നല്‍കിയത്.

തലേ ദിവസം തന്നെ വോളണ്ടിയര്‍മാരില്‍ നിന്നും ക്യാമ്പ് ഓഫീസര്‍മാരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കും. അതനുസരിച്ചാണ് പിറ്റേ ദിവസത്തേക്ക് ഭക്ഷണം തയ്യാറാക്കുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് കുട്ടനാട് ഉള്‍പ്പെടെ കേരളത്തില്‍ അനേകം പ്രളയ ദുരിതാശ്വാസ പദ്ധതികളില്‍ സഹായവുമായി എത്തിയ പാട്യാലയിലെ സിഖ് എന്‍ജിഒ ആയ ഖല്‍സാ ആയിരുന്നു ഇതിന് സഹായങ്ങളും പണവും നല്‍കിയത്.

പ്രകൃതിദൃരന്തത്തിനിരയായവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ഇവരെ ഇക്കാര്യത്തിന് പ്രേരിപ്പിച്ചതെന്ന് ടീം ലീഡര്‍ അന്‍മോല്‍ സിംഗ് പറയുന്നു. ദൗര്‍ഭാഗ്യത്തെ പങ്കുവെയ്ക്കാന്‍ പന്തിഭോജനം ചെയ്യുക എന്ന ഗുരുനാനാക്കിന്റെ തത്വമാണ് തങ്ങള്‍ അനുസരിച്ചതെന്നും വീടും സമ്പാദ്യവും നഷ്ടമായ അനേകര്‍ക്കൊപ്പം ഒരു കുടുംബത്തെ പോലെ ക്യാമ്പില്‍ കഴിയാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് സിഖ് സമൂഹം വിലയിരുത്തുന്നതെന്നും അവര്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചു കഴിഞ്ഞാല്‍ വിവിധ ടീമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (9 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

Malayali Vartha Recommends