Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

24 പേരുടെ കൂട്ടായ്മ 65 ഏക്കറിലൊരു കാട് നിര്‍മ്മിച്ച കഥ

23 APRIL 2020 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മഹാരാഷ്ട്രയിലെ നേരലിനടുത്തുള്ള ഒരു നോണ്‍ പ്രോഫിറ്റ് കൂട്ടായ്മയാണ് വന്‍വാഡി കൂട്ടായ്മ. മുംബൈയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര വേണം ഇവിടേക്ക്. വികസനങ്ങളുടെ പേരില്‍ ലോകത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ഒരു വലിയ ശതമാനം വനമേഖലയും ജീവജീലങ്ങളുമാണെന്ന് വന്‍വാഡി കൂട്ടായ്മ തിരിച്ചറിഞ്ഞപ്പോള്‍ അവയെ സംരക്ഷിക്കുന്നതിനായി മുന്നോട്ടുവന്ന കഥ ആരേയും പ്രചോദിപ്പിക്കും.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 24 പേരാണ് ഈ സംഘത്തിലെ അംഗങ്ങള്‍. എഴുത്തുകാരനും പരിസ്ഥിതിവാദിയുമായ ഭാരത് മന്‍സാത ഇതിലെ സജീവാംഗമാണ്. മന്‍സാത സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് സൈക്കോളജി ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഈ സമയത്താണ് ജാപ്പനീസ് കര്‍ഷകനും തത്ത്വചിന്തകനുമായ മസനോബു ഫുക്കോക എഴുതിയ പ്രകൃതിദത്ത കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹം വായിച്ചത്. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. അങ്ങനെ ഹൈദരാബാദില്‍ 10 ദിവസത്തെ പെര്‍മാ കള്‍ച്ചര്‍ കോഴ്സില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പിന്നീട് ജലസംരക്ഷണം, വനങ്ങള്‍ വീണ്ടെടുക്കല്‍, ജൈവകൃഷി, വിത്തുകള്‍, വായു മലിനീകരണം തുടങ്ങി വിവിധ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചും എഴുതിത്തുടങ്ങി.

പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതിനിടയില്‍, സമാന ചിന്താഗതിക്കാരായ കുറച്ച് ആളുകളുമായി അദ്ദേഹം സൗഹൃദത്തിലായി. അതില്‍ നാലോളം പേര്‍ ചേര്‍ന്ന് ഒരു 10-15 ഏക്കര്‍ വരെ ഭൂമി കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. കൃഷിചെയ്യുകയായിരുന്നു ലക്ഷ്യം. പ്രധാനമായും പഴങ്ങളും പച്ചക്കറികളും. ഏതായാലും, 1994 -ല്‍ അവരീ 65 ഏക്കര്‍ ഭൂമി കണ്ടെത്തി.

സഹ്യാദ്രികളുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ 65 ഏക്കര്‍ ഭൂമിയാണ് ഇവര്‍ വനമാക്കി മാറ്റിയത്. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് മരങ്ങള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു ഭൂമി. എന്നാല്‍, മലിനീകരിക്കപ്പെടാത്ത വായുവായിരുന്നു. അങ്ങനെ ആ കാട് വീണ്ടെടുക്കാന്‍ തീരുമാനിച്ചു. രണ്ട് മാസത്തിനുള്ളില്‍ രണ്ട് ഡസനിലധികം ആളുകള്‍ അവരോടൊപ്പം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ എത്തി. ഓരോരുത്തരും 30,000 രൂപയാണ് നല്‍കിയത്. അതാണ് ഇതിന്റെയെല്ലാം തുടക്കം'' ഭാരത് ഓര്‍മ്മിക്കുന്നു.

ഇത് ഒരു വലിയ സ്ഥലമായതിനാല്‍, അത് എവിടെയാണ് ആരംഭിക്കുന്നത്, അവസാനിക്കുന്നത് എന്ന് മനസിലാക്കാന്‍ പോലും അവര്‍ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഔദ്യോഗിക അതിര്‍ത്തി സര്‍വേ പൂര്‍ത്തിയാക്കി, പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സൈറ്റില്‍ താമസിക്കാന്‍ പദ്ധതിയിട്ടിരുന്ന ആളുകള്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ ചെറിയ കുടിലുകളും ഹാന്‍ഡ് പമ്പും നിര്‍മ്മിച്ചു.

ഭൂവുടമയില്‍നിന്നും ഈ സ്ഥലം കൂട്ടായ്മ വാങ്ങുന്ന കാലത്ത് അതിലെ മരങ്ങളെല്ലാം മുറിച്ചുകൊണ്ടുപോയ സ്ഥിതിയായിരുന്നു. എന്നാല്‍, ഇവരുടെ കയ്യില്‍ സ്ഥലമെത്തിയതോടെ മരം മുറിക്കാന്‍ അനുവദിക്കാതിരിക്കാന്‍ തുടങ്ങി. സ്ഥലം വാങ്ങി വെറുതെ അവിടെ കുറച്ച് ചെടികള്‍ നട്ടുവളര്‍ത്തുക മാത്രമായിരുന്നില്ല അവരവിടെ ചെയ്തത്. അവിടെ ജലാശയം നിര്‍മ്മിച്ചു, കൃഷി പ്രോത്സാഹിപ്പിച്ചു, മഴക്കുഴികളുണ്ടാക്കി, അവിടെയുണ്ടായിരുന്ന കിണറുകള്‍ നന്നാക്കി.

മണ്‍സൂണില്‍ അവര്‍ മാമ്പഴം, ജാമുന്‍ തുടങ്ങിയവയുടെ പ്രാദേശിക വൃക്ഷങ്ങളും മുള പോലുള്ള ഇനങ്ങളും ഉള്‍പ്പെടെ നട്ടു. എന്നാല്‍ ജലത്തിന്റെ അപര്യാപ്തതയും ഗ്രൂപ്പ് അംഗങ്ങളുടെ ഇക്കാര്യത്തിലുള്ള അനുഭവക്കുറവും കാരണം ധാരാളം മരങ്ങള്‍ തുടക്കത്തില്‍ നിലനിന്നില്ല. ഭാഗ്യവശാല്‍, പ്രായോഗിക പരിസ്ഥിതിയെക്കുറിച്ച് ഈ സംഘം നേരത്തെ ''പ്രകൃതി കൃഷിയുടെ ഗാന്ധി'' എന്നറിയപ്പെടുന്ന ഭാസ്‌കര്‍ സേവുമായി സംസാരിച്ചിരുന്നു. അദ്ദേഹം കാര്യങ്ങള്‍ ചെയ്യാനുള്ള ശരിയായ മാര്‍ഗം കണ്ടെത്താന്‍ അവരെ സഹായിച്ചു. 25 അടി താഴ്ചയുള്ള ഒരു തുറന്ന കിണര്‍ കുഴിക്കുന്നതിനും അവര്‍ പരിശ്രമിച്ചു.

മരങ്ങള്‍ വെട്ടിമാറ്റപ്പെടുന്നില്ലെന്ന് അവര്‍ ഉറപ്പുവരുത്തിയതിനാല്‍, വനം വലിയ തോതില്‍ വീണ്ടെടുക്കപ്പെടുകയും സ്വയം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ഒരേക്കര്‍ സ്ഥലത്ത് അവര്‍ ജൈവ കൃഷിചെയ്യാനും തുടങ്ങി. ഈ സ്ഥലത്തിന് കുറുകെ ഒഴുകുന്ന ഒരു അരുവിക്കരികിലും കിണര്‍ പണിത സ്ഥലത്തിനടുത്തുമായിട്ടാണ് കൃഷി ചെയ്യാനായി സ്ഥലം തെരഞ്ഞെടുത്തത്. അന്നുമുതല്‍ അര ഏക്കറില്‍ നെല്ല്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ വളര്‍ത്തി. പഴങ്ങളും പച്ചക്കറികളും വളര്‍ത്താന്‍ മറ്റൊരു അര ഏക്കര്‍ സ്ഥലം ഉപയോഗിച്ചു. രണ്ട് മുഴുവന്‍ സമയ തൊഴിലാളികള്‍ക്ക് പുറമേ, വിളവെടുപ്പ് കാലത്തെ ആശ്രയിച്ച് അഞ്ച് മുതല്‍ ആറ് വരെ ആളുകളെ നിയമിക്കുന്നു.

24 മുംബൈ നിവാസികളുടെ ഈ കൂട്ടായ്മ 65 ഏക്കറില്‍ ഒരു വലിയ കാട് തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. അതില്‍ 120 -ലധികം വ്യത്യസ്ത ഇനം ചെടികളുണ്ട്. അവിശ്വസനീയമായി തോന്നാമെങ്കിലും തങ്ങളുടെ പ്രകൃതിയോടുള്ള ഇഷ്ടവും കഠിനപരിശ്രമവും കൊണ്ട് സംഘം നേടിയ വിജയമാണിത്.

അവിടെ താമസിക്കുന്ന പ്രാദേശികവാസികളോട് വളരെ അടുപ്പത്തിലായിരുന്നു അവര്‍. വനങ്ങളില്‍ കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ സസ്യങ്ങളെക്കുറിച്ചും അവ എങ്ങനെ ഭക്ഷണമാക്കാമെന്നതിനെക്കുറിച്ചും പ്രാദേശിക സമൂഹങ്ങളെ ഉള്‍പ്പെടുത്തി വര്‍ക്ക് ഷോപ്പുകളും മറ്റും സംഘടിപ്പിച്ചു. വര്‍ക്ക്‌ഷോപ്പുകള്‍ക്കായി സ്ഥലം സന്ദര്‍ശിക്കുന്നവരോ അല്ലെങ്കില്‍ കൂടുതല്‍ കാലം ഇവിടെ താമസിക്കുന്നവരോ ആണ് കിട്ടുന്ന വിളകള്‍ കൂടുതലും ഉപയോഗിക്കുന്നത്.

മഴവെള്ള സംഭരണത്തിലും ഭൂഗര്‍ഭജല സംഭരണ പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. കൂടാതെ അരുവികളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചു. ആറ് ചെക്ക് ഡാമുകള്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ 65 ഏക്കറില്‍ ധാരാളം മരങ്ങള്‍ ഉള്ളത് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി, പ്രദേശത്തെ പ്രാദേശിക ആദിവാസി കമ്മ്യൂണിറ്റികള്‍ സഹകരിക്കുന്നു. ജലക്ഷാമം നിലനിന്നിരുന്നതിനാല്‍ ബുദ്ധിമുട്ടിലായിരുന്ന പ്രാദേശികവാസികള്‍ക്ക് വെള്ളം ലഭ്യമാക്കാനുള്ള വഴികളും മറ്റും വന്‍വാഡി കൂട്ടായ്മ കണ്ടെത്തിക്കൊടുത്തു.

ഏതായാലും ഈ 65 ഏക്കറും ഇന്ന് വലിയൊരു കാടാണ്. ഭൂമിയിലാകെ കാടുകളില്ലാതെയാവുമ്പോള്‍ വന്‍വാഡി കൂട്ടായ്മ പോലെയുള്ള കൂട്ടായ്മകള്‍ ആശ്വാസകരമാണ്. വന്‍വാഡിയിലെ ഈ കാട്ടില്‍ 90 ശതമാനവും മരങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. അതില്‍ 120 -ന് മുകളില്‍ വ്യത്യസ്ത തരത്തില്‍ പെട്ട ചെടികളുണ്ട്. നിരവധിക്കണക്കിന് പക്ഷികളാണ് ഇവിടെ കൂട് കൂട്ടിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (44 minutes ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (1 hour ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (1 hour ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (1 hour ago)

വീണ്ടും ചികിത്സാപ്പിഴവ്  (1 hour ago)

ഓ മൈ ഗോൾഡ്!  (1 hour ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (2 hours ago)

അവനെ കയ്യിൽ കിട്ടിയാൽ...  (2 hours ago)

ഉടൻ യോഗം കൂടുന്നു...  (2 hours ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (2 hours ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (2 hours ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (2 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (4 hours ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends