ലോക്ക് ഡൗണ്‍ നല്കിയ പുതിയ ശീലം, 34 കി.മീ. സൈക്കിള്‍ ചവിട്ടി ഓഫിസിലെത്തി മടങ്ങുന്നു!
ലോക്ഡൗണ്‍ കാലം പലരുടേയും പതിവുകളേയും ശീലങ്ങളേയും മാറ്റി. കോലഞ്ചേരി സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് കൂത്താട്ടുകുളം സൗത്ത് പിറമാടം തെക്കേക്കര ടി.എന്‍. സുനില്‍കുമാറിനും അതൊക്കെ തന്നെ സംഭവിച്ചു.
ലോക്ഡൗണിനു മുന്‍പ് ബൈക്കിലാണ് ഓഫിസിലെത്തിയിരുന്നത്. ഇപ്പോള്‍ ദിവസവും ഓഫിസിലെത്തി മടങ്ങുന്നത് 34 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയാണ്.
ഒരാഴ്ചയായി തുടങ്ങിയ ഈ ശീലം ലോക്ഡൗണ്‍ തീരുന്നതു വരെയെങ്കിലും തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. രാവിലെ 8.30-ന് കൂത്താട്ടുകുളത്തെ വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് കോലഞ്ചേരിയിലെ ഓഫിസിലെത്തും. വൈകിട്ടും അത്രയും സമയം തന്നെയെടുക്കും തിരിച്ചു വീട്ടിലെത്താന്‍.
പാമ്പാക്കുട, നെയ്ത്തുശാലപ്പടി, ഊരമന, പെരുവുംമൂഴി വഴിയാണ് കോലഞ്ചേരിയിലേക്കുള്ള യാത്ര. പുഴയുടെ കുളിരും മരത്തണണലും തണുത്ത കാറ്റും ഏറ്റുള്ള യാത്ര ശരീരത്തിനും മനസിനും നല്കുന്നതു നവോന്മേഷം. കോട്ടയത്തു നിന്നു വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഗിയര്‍ സൈക്കിളിലാണു യാത്ര. 11,000രൂപക്കാണ് സൈക്കിള്‍ വാങ്ങിയത്.
https://www.facebook.com/Malayalivartha