മൂക്കില്വേദനയുമായെത്തിയ രോഗിയുടെ മൂക്കില്‍ ഉണ്ടായിരുന്നത് 100 പൂഴുക്കള്‍
65 കാരനായ രോഗി ബ്രസീലിലെ സാവോപോളയിലുള്ള ക്ലിനിക്സ് ആശുപത്രിയിലെത്തിയത് ഒരാഴ്ചയായി മൂക്കില്‍ നിന്നും രക്തം വന്നുകൊണ്ടിരിക്കുന്നു എന്ന പരാതിയുമായാണ് . അയാളുടെ മൂക്കിനുള്ളില്‍ ഉണ്ടായിരുന്ന ഒരു മുഴ ഇതിനു മുമ്പ് ശസ്ത്രക്രിയചെയ്ത് നീക്കിയിട്ടുള്ളതാണ്.
എന്നാല്‍ ഈയിടെയായി മൂക്കിന്റെ ഇടതുഭാഗത്തായി വേദന അനുഭവപ്പെടുന്നുണ്ടെന്നും ശ്വാസംകഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. മൂക്കില്‍ നിന്നും ദുര്‍ഗന്ധമുണ്ടെന്നും കണ്ണുകള്‍ക്കു ചുറ്റും വീര്ത്തുവരുന്നുണ്ടെന്നുമെല്ലാം അയാള്‍ ഡോക്ടര്‍മാരെ അറിയിച്ചു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഡോക്ടര്‍മാരെ പോലും അതിശയിപ്പിച്ചു. നൂറു പുഴുക്കളാണ് അയാളുടെ മൂക്കിനുള്ളില്‍ ഉണ്ടായിരുന്നത്. നേസല്‍ മൈയാസിസ് എന്ന രോഗാവസ്ഥയാണിത്. ലാര്‍വകള്‍ ത്വക്കിനടിയില്‍ വളരുന്ന സ്ഥിതിവിശേഷമാണിത്. നേസല്‍ എന്‍ഡോസ്കോപ്പി അടക്കമുള്ള നാലുദിവസത്തെ ചികിത്സകള്‍ക്കുശേഷം അയാള്‍ പൂര്‍ണ്ണസുഖം പ്രാപിച്ച് ആശുപത്രിവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha