വെളുപ്പാന്‍കാലം 3 മണിക്ക് ഒരു ഡ്രിങ്ക് വാങ്ങാന്‍ തനിച്ചിറങ്ങിയ 4 വയസ്സുകാരിയെ കണ്ട ബസ്ഡ്രൈവര്‍ കുട്ടിയെ പോലീസിനെ ഏല്പിച്ചു
യുഎസിലെ ഫിലഡല്‍ഫിയയിലെ ഹര്‍ലാന്‍ ജന്നിഫര്‍ അവിടത്തെ ഒരു ബസ് ഡ്രൈവറാണ്. അന്നത്തെ ആദ്യ ട്രിപ്പ് ഓടുന്നതിനായി അതിരാവിലെ 3 മണിക്ക് തന്നെ ബസുമെടുത്ത് വരികയായിരുന്നു.
അപ്പോഴാണ് വളരെ കൗതുകകരമായ ആ കാഴ്ച കണ്ടത്. വെളുപ്പിന് മൂന്നു മണി നേരത്ത് ഒരു 4 വയസ്സുകാരി ബാലിക തനിയെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസു നിര്‍ത്താനായി കൈ കാണിക്കുന്നു. ആദ്യം ഒന്നമ്പരന്നെങ്കിലും അയാള്‍ ബസ് നിര്‍ത്തി. യാതൊരു ഭാവഭേദങ്ങളുമില്ലാതെ സ്മാര്‍ട്ടായി പാട്ടും പാടി ആ കുട്ടി ബസില്‍ കയറി.
ഏതായാലും ഹര്ലാനിന് ജിജ്ഞാസ അടക്കാനായില്ല. എന്താണ് മോളേ, ഒറ്റയ്ക്ക് ഈ നേരത്ത് റോഡില്‍ എന്നു ചോദിച്ചു. എനിയ്ക്കൊരു സ്ലഷി ഡ്രിങ്ക് കുടിയ്ക്കണമെന്നു തോന്നിയെന്നും, അതു വാങ്ങാന്‍ പോകുകയാണെന്നുമാണ് കുട്ടി പറഞ്ഞത്.
വീട്ടുകാരറിയാതെ വെളുപ്പിന് ഇറങ്ങിത്തിരിച്ചതാണെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ ഉടനെ പോലീസിനെ വിവരം അറിയിച്ചു. അവരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോയി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചപ്പോള്‍ അമ്മ പാഞ്ഞെത്തി.
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് സ്വയം വേഷം മാറി പുറകു വശത്തെ വാതില്‍ തുറന്ന് അവള് പുറത്തു പോയത് അറിഞ്ഞേയില്ലയെന്ന് മൂന്നു മണി നേരത്ത് നല്ല ഉറക്കത്തിലായിരുന്ന അമ്മ പറഞ്ഞു. ഏതായാലും നല്ല മനസ്സുള്ള ഒരു ഡ്രൈവറുടെ മുന്പില് പെട്ടതു രക്ഷയായി എന്നാണ് പോലീസ് പറഞ്ഞത്. കുട്ടി തനിയെ അസമയത്ത് വീടു വിട്ടിറങ്ങി പോകാന്‍ തക്കവണ്ണമുള്ള പ്രശ്നങ്ങളൊന്നുമുള്ള വീടല്ലെന്നതിനാല് മാതാപിതാക്കള്‍ക്കെതിരേ കേസൊന്നും എടുക്കാനുദ്ദേശിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha