അപവാദ പ്രചാരണങ്ങള്‍ക്കെതിരെ സിന്ദുജോയ്, ആരെ വിവാഹം കഴിക്കുന്നു എന്ന് തീരുമാനിക്കാന്‍ ഉള്ള ഫ്രീഡം തനിക്ക് തരണമെന്ന് അഭ്യര്‍ത്ഥന
തനിക്കെതിരെ കള്ളക്കഥകള്‍ മെനയുന്നവര്‍ക്കെതിരെ സിന്ദുജോയ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സിന്ദുജോയ് പ്രതികരിച്ചത്. മദ്യമുതലാളിയുമായി ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് സിന്ദുജോയ് രംഗത്തെത്തിയത്. സിന്ദു എതോ മദ്യ മുതലാളിയുമായി പ്രണയത്തിലാ ണെന്നും ഉടന്‍ വിവാഹം ഉണ്ട് എന്നുമാണ് വ്യാജപ്രചരണം നടക്കുന്നത്.
തനിക്ക് മനസിലാകാത്ത ഒരു കാര്യം തന്നെ ചേര്‍ത്ത് എന്ത് കൊണ്ട് മുതലാളിമാരെ മാത്രം ആളുകള്‍ ചിന്തിക്കുന്നുവെന്നും താന്‍ ഓരു തൊഴിലാളിയെ കല്യാണം കഴിച്ചാല്‍ പറ്റില്ലേ ? എന്നും സിന്ദുജോയ് ഫേസ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്. കുറച്ച് നാള്‍മുമ്പ് റബ്ബര്മുതലാളിയുമായി ചേര്‍ത്തായിരുന്നു കഥയെങ്കില്‍ ഇപ്പോള്‍ അത് മദ്യമുതലാളിയായെന്നും സിന്ദുജോയ് പറയുന്നു. എന്നാല്‍ ഇതുവരെ ആ റബ്ബര്‍ മുതലാളി ആരെന്ന് കണ്ടുപിടിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും താന്‍ ആരെ വിവാഹം കഴിക്കുന്നു എന്ന് തീരുമാനിക്കാന്‍ ഉള്ള ഫ്രീഡം തനിക്ക് തരണമെന്നും സിന്ദുജോയ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ കഥകള്‍ ഉണ്ടാക്കുന്നവര്‍ തനിക്ക് വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ചിന്ദിക്കുന്നില്ലെന്നും ഫോസ്ബുക്ക്പോസ്റ്റില് വ്യക്തമാക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ കാരണം ഏതേലും ഒരു മുതലാളിക്ക് എന്നോട് ഒരിത് തോന്നിയാല്‍ തന്നെ ഇതൊക്കെ കേട്ട് അങ്ങ് ഓടിപോയാലോ എന്നും സിന്ദുജോയി പറയുന്നുണ്ട്. ഉടന്‍ തന്നെ ആ മദ്യമുതലാളി തന്റെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാനും സിന്ദുജോയ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha