Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

തുറന്നടിച്ച് പുടിന്‍; ചൈനയെ കയ്യൊഴിഞ്ഞ് റഷ്യ; അങ്ങനെ അതും കൈയില്‍ നിന്നു പോയി; അടിയന്തര സൈനിക സഖ്യം ഉണ്ടാക്കാന്‍ റഷ്യ വിസമ്മതിച്ചു; ചൈനീസ് - റഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ സംഭവിക്കുന്നത്

25 OCTOBER 2020 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

റഷ്യയുമായി കൂടുതല്‍ ആഴത്തിലുള്ള സൈനിക പങ്കാളിത്തം നേടാമെന്ന ചൈനയുടെ പ്രതീക്ഷകള്‍ കനത്ത തിരിച്ചടി. സൈനികവല്‍ക്കരിക്കപ്പെട്ട ക്വാഡിന് മുന്നില്‍, ഇന്തോപസിഫിക് മേഖലയിലെ അധികാര പോരാട്ടത്തെ സന്തുലിതമാക്കുന്നതിന് റഷ്യയും ചൈനയും സ്വന്തം സൈനിക സഖ്യം കെട്ടിപ്പടുക്കുമെന്ന് ചൈന പ്രതീക്ഷിച്ചിരുന്നുവെങ്കിലും പുടിന്‍ ചൈനീസ് അഭിലാഷങ്ങളെ വിശ്വസിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സൈനികവല്‍ക്കരിക്കപ്പെട്ട ക്വാഡിന്റെ ദ്രുതഗതിയിലുള്ള വികസനവും ഏകീകരണവും കാരണം സ്വന്തം വീട്ടുമുറ്റത്ത് തന്നെ ചൈന ഭീഷണി നേരിടുന്ന സമയത്താണ് പുടിന്റെ ഭാഗത്തു നിന്നും ഉള്ള ഈ തിരിച്ചടി . മലബാര്‍ അഭ്യാസത്തില്‍ ഓസ്‌ട്രേലിയയെ കൂടി ഉള്‍പ്പെടുത്തിയത് മേഖലയിലെ ക്വാഡിനെ ശക്തിപ്പെടുത്തുകയും അതേ സമയം ചൈനീസ് നയരൂപീകരണക്കാരുടെ മേല്‍ വളരെ അധികം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരിക്കുകയാണ് . ഈ ഒരു സാഹചര്യത്തില്‍ ക്വാഡിനെ നെ ചെറുക്കാന്‍ ശക്തമായ സൈനിക സഖ്യം ചൈനയ്ക്ക് അടിയന്തിരമായി ആവശ്യമാണ്, എന്നാല്‍ ഇത്തരത്തില്‍ ചൈനയെ സംബന്ധിച്ചിടത്തോളം ഒരു അടിയന്തര സാഹചര്യം ആയിരുന്നിട്ടും ഒരു അടിയന്തര ഒരു സൈനിക സഖ്യം ഉണ്ടാക്കാന്‍ റഷ്യ വിസമ്മതിക്കുന്നത് ചൈനീസ് അഭിലാഷങ്ങള്‍ക്ക് അങ്ങേയറ്റം തിരിച്ചടിയാണ് നല്‍കി കൊണ്ടിരിക്കുന്നത്.

മോസ്‌കോയും ബീജിംഗും തമ്മില്‍ ഒരു സൈനിക യൂണിയന്‍ സാധ്യമാണോയെന്ന് വ്യാഴാഴ്ച അന്താരാഷ്ട്ര വിദേശ നയ വിദഗ്ധരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പുട്ടിനോട് ചോദിച്ചപ്പോള്‍ നിലവില്‍ ഞങ്ങള്‍ക്ക് ഇത് ആവശ്യമില്ല, പക്ഷേ സൈദ്ധാന്തികമായി വേണമെങ്കില്‍ സങ്കല്പിക്കാവുന്നതേ ഉള്ളു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതായത് ഒരു സൈനിക സഖ്യം ചൈനക്ക് അങ്ങേയറ്റം ആവശ്യമായിരിക്കുന്നു ഈ ഒരു സാഹചര്യത്തില്‍ പോലും അതിനോട് തണുപ്പന്‍ പ്രതികരണമാണ് റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

തങ്ങളുടെ 'തന്ത്രപരമായ പങ്കാളി' ചൈനയുമായുള്ള സൈനിക സഖ്യം റഷ്യ പ്രതീക്ഷിക്കുന്നില്ലെന്ന അവകാശവാദം വഌഡിമിര്‍ വീണ്ടും പുടിന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. തന്ത്രപരമായ പങ്കാളിത്തം എന്നത് കൊണ്ട് എല്ലാ രീതിയിലും ഉള്ള സൗഹൃദം അല്ല ശരിയായില്ല എന്നതിന്റെ സൂചനയാണ് പുടിന്‍ 2019ല്‍ പറഞ്ഞ തന്റെ നിലപാടുകള്‍ ആവര്‍ത്തിക്കുന്നത്, ഒപ്പം മുന്നോട്ട് പോകുന്നത് നിലവിലെ നല്ല ബന്ധം നിലനിര്‍ത്തി കൊണ്ട് പോകാന്‍ മാത്രമാണെന്നും നിലവിലെ ലോകക്രമത്തെ അസ്വസ്ഥമാക്കാനുള്ള ഒരു നടപടിയും ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കുകയാണ് ഇതിലൂടെ റഷ്യ.

തായ്‌വാന്‍, ദക്ഷിണ ചൈനാ കടല്‍, കിഴക്കന്‍ ചൈനാ കടല്‍ എന്നിവിടങ്ങളില്‍ ചൈന സൈനിക മുന്നേറ്റം നേരിട്ടു കൊണ്ടിരിക്കുകയാണ് . മാത്രമല്ല, യൂറോപ്പില്‍ നിന്നും ആഫ്രിക്കയിലേക്കും മധ്യേഷ്യയിലേക്കും സാധ്യമായ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലെക്കും ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യറ്റീവ് നേരിടുന്ന തടസ്സങ്ങള്‍ ചൈനീസ് വ്യാളിയെ നിലവില്‍ കഷ്ടത്തിലാക്കിയിരിക്കുകയാണ് . മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന അധികാരത്തിന്റെ കിടമത്സരത്തില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഘടനാപരമായ പരിധിക്കപ്പുറം ശക്തമായ ഒരു സൈനിക സഖ്യം ആവശ്യമാണ്. ഇത്തരത്തില്‍ ചൈനയുടെ വിവിധതരം താല്‍പര്യങ്ങളോട് റഷ്യ സമീപ കാലങ്ങളില്‍ എടുത്തു കൊണ്ടിരിക്കുന്ന നിലപാടുകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന ഈ ഒരു നടപടിയും.

മധ്യേഷ്യയിലെ ചൈനീസ് ഇടപെടലിനെ റഷ്യ അനുകൂലിക്കുന്നില്ലെന്ന് പുടിന്റെ ഏറ്റവും പുതിയ പ്രസ്താവനകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചൈനയുമായുള്ള റഷ്യയുടെ നിലവിലുള്ള സംഘര്‍ഷങ്ങളുടെ തീവ്രത ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കാള്‍ വളരെ കൂടുതലാണ്. വ്‌ലാഡിവോസ്‌റ്റോക്കിന്റെ പ്രശ്‌നവും അലാസ്‌കയില്‍ നിലവിലുള്ള സംഘര്‍ഷ സാധ്യതകളും ഉള്‍പ്പെടെയുള്ള പ്രദേശിക സംഘട്ടനങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഏതെങ്കിലും സൈനിക സഖ്യവുമായി ബന്ധപ്പെട്ട സാധ്യതയെ ഇല്ലാതാക്കുകയാണ്.

ഒരു ചൈന റഷ്യ സൈനിക സഖ്യം ഒരുപക്ഷെ ചില ഹ്രസ്വകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഫലപ്രദമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ റഷ്യന്‍ അഭിലാഷങ്ങളെ ഇത് അപകടത്തിലാക്കുമെന്ന് പുടിന്‍ മനസ്സിലാക്കുന്നുണ്ട് . ചൈനയുമായുള്ള ഒരു സൈനിക സഖ്യം അമേരിക്കന്‍ ഉപരോധത്താല്‍ ഇപ്പോള്‍ തന്നെ അപകടത്തിലായ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ കഷ്ടത്തിലാക്കുമെന്ന് തര്‍ക്ക രഹിതമാണ്. ഇത് നിലവിലെ സാഹചര്യത്തില്‍ റഷ്യയെ സംബന്ധിച്ചിടത്തോളം അനാവശ്യമായ മറ്റൊരു ആയുധ മല്‍സരത്തിന് കൊടുക്കേണ്ടി വരുന്ന വിലയേക്കാള്‍ വളരെ കൂടുതലാണ് എന്ന് പുടിന് കൃത്യമായി അറിയാം. ഇതും അദ്ദേഹത്തെ പുറകോട്ടടിക്കുന്ന ഒരു ഘടകമാണ് മാത്രമല്ല ചൈനീസ് അതിര്‍ത്തിയില്‍ റഷ്യ തങ്ങളുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നത് റഷ്യക്ക് തങ്ങളുടെ പങ്കാളിയോടുള്ള വിശ്വാസക്കുറവിന്റെ കൃത്യമായ തെളിവാണ്.

70 വര്‍ഷത്തെ നയതന്ത്ര ബന്ധത്തില്‍, റഷ്യയും ചൈനയും തമ്മില്‍ പരസ്പര സംശയത്തിന്റെ ഒരു നീണ്ട ചരിത്രം തന്നെ പങ്കു വെക്കുന്നുണ്ട്. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതസമരം അതിന്റെ അന്ത്യത്തിലേക്ക് എത്തുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചൈന അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്നും അകന്ന് അമേരിക്കന്‍ ചേരിയിലേക്ക് നീങ്ങിയിരുന്നു. ഇത് റഷ്യയെ പുറകില്‍ നിന്നും കുത്തുന്ന ഒരു നിലപാട് തന്നെ ആയിരിന്നു. ഇന്ന് അമേരിക്ക എതിരായി നില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ വീണ്ടും റഷ്യയുമായി സൈനിക സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള ഏതു ശ്രമത്തിലും കൊണ്ട് പോയി തല വച്ചു കൊടുക്കാനുള്ള മണ്ടത്തരം റഷ്യ ചെയ്യുകയില്ലെന്നത് ഏതാണ്ട് ഉറപ്പാണ്. അതായത് നിലവില്‍ സൈനികമായി ശക്തമായി വരുന്ന ക്വാഡിനെ എതിരിടാനുള്ള അവസാന കച്ചി തുരുമ്പും അങ്ങനെ ചൈനയുടെ കയ്യില്‍ നിന്നും പോയിരിക്കുകയാണ് എന്നാണ് പുട്ടിന്റെ പ്രസ്താവനയിലൂടെ വ്യക്തമാവുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി  (8 minutes ago)

മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തും,പേടിയാണ് ജീവിക്കാൻ..സത്യം പുറത്ത് വരണം എന്റെ ജോലി പോയി..!  (18 minutes ago)

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു  (20 minutes ago)

16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്...  (22 minutes ago)

വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം  (55 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.... 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്  (59 minutes ago)

ഇടവമാസ പൂജകള്‍ക്കും പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കുമായി നാളെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി ശബരിമല നട തുറക്കും... പ്രതിഷ്ഠാദിന ചടങ്  (1 hour ago)

സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും...  (1 hour ago)

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.... ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി.... ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താന്‍ നീക്കം, പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടു  (2 hours ago)

എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്  (2 hours ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ് ആറു പ്രതികളെ റിമാന്റ് ചെയ്തു... മൊത്തം 7 പ്രതികള്‍ ഒരു പ്രതി ഒളിവില്‍ , കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്  (3 hours ago)

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി... രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുക  (4 hours ago)

കേരളത്തില്‍ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... 16ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends