സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,800 രൂപ

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 240 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്. വിലയില്‍ മാറ്റമില്ലാത്തതിനാല്‍ 53,800 രൂപയാണ് ഇന്നും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 6725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ച പവന് 54,000 കടന്നിരുന്നു. 680 രൂപയുടെ വര്‍ദ്ധനവാണ് അക്ഷയ തൃതീയ ദിവസം രാവിലെ ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 53600 രൂപയിലെത്തിയിരുന്നു.
പിന്നീട് വൈകുന്നേരത്തോടെ സ്വര്‍ണ്ണവിലയില്‍ വീണ്ടും 440 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. ഇതോടെ 54040 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ആകെ 1120 രൂപയുടെ വര്‍ദ്ധനവാണ് അന്ന് മാത്രം ഉണ്ടായത്. മാര്‍ച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.
അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വര്‍ണ്ണവില 53000 ത്തില്‍ എത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha