മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മഴ കാരണം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്തയുടെ 157 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 1398 എന്ന സ്‌കോറിലെത്താനെ കഴിഞ്ഞുള്ളൂ.
അനായാസമാണ് ബാറ്റിംഗ് തുടങ്ങിയത് എങ്കിലും പിന്നീട് മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമായി. ഇഷാന്‍ കിഷന്‍ രോഹിത് ശര്‍മ്മ ഓപ്പണിംഗ് സഖ്യം 6.5 ഓവറില്‍ 65 റണ്‍സ് ചേര്‍ത്തു. 22 പന്തില്‍ 40 റണ്‍സെടുത്ത കിഷനെ സുനില്‍ നരെയ്‌നും 24 പന്തില്‍ 19 എടുത്ത രോഹിത് ശര്‍മ്മയെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കി.
14 പന്തില്‍ 11 മാത്രം നേടിയ സൂര്യകുമാര്‍ യാദവിനെ ആന്ദ്രേ റസലും മടക്കിയതോടെ മുംബൈ 10.5 ഓവറില്‍ 873. ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും ക്രീസില്‍ നില്‍ക്കേ 30 പന്തില്‍ 70 റണ്‍സ് വേണം ജയിക്കാനെന്നായി. 12ാം ഓവറില്‍ പാണ്ഡ്യയെ (4 പന്തില്‍ 2) വരുണ്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ ടിം ഡേവിഡിനെ അക്കൗണ്ട് തുറക്കും മുമ്പും റസല്‍ മടക്കി. നെഹാല്‍ വധേരയെ (3 പന്തില്‍ 3) സ്റ്റാര്‍ക്ക് റണ്ണൗട്ടാക്കി.
ഇതിന് ശേഷം തിലകും നമാനും ചേര്‍ന്ന് ശ്രമിച്ചെങ്കിലും ഇരുവരെയും 16ാം ഓവറില്‍ ഹര്‍ഷിത് റാണ പുറത്താക്കിയതോടെ കെകെആര്‍ ജയമുറപ്പിച്ചു. നമാന്‍ ധിര്‍ 6 പന്തില്‍ 17 ഉം, തിലക് വര്‍മ്മ 17 പന്തില്‍ 32 ഉം റണ്‍സുമായി മടങ്ങി. മുംബൈയുടെ പോരാട്ടം അവസാനിക്കുമ്പോള്‍ അന്‍ഷുല്‍ കാംബോജും (2*), പീയുഷ് ചൗളയും (1*) പുറത്താകാതെ നില്‍ക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha