കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....
സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ് ആന ഒരു യുവതിയുടെ പുറം തിരുമ്മുന്ന വീഡിയോ. യുവതി ഒരു കിടക്കയില്‍ കമിഴ്ന്നു കിടക്കുമ്പോള്‍ ആന അതിന്റെ കാലും തുമ്പിക്കൈയും ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് വീഡിയോയിലെ ദൃശ്യം. വീഡിയോ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുകയാണ്.
തായ്ലന്ഡില് പരിശീലനം ലഭിച്ച ആനകളെക്കൊണ്ട് പുറം തിരുമ്മിക്കുന്നത് രസകരമായ ഒരു പരിപാടിയാണത്രെ. ടൂറിസ്റ്റുകളാണ് ഇതിന്റെ ഉപഭോക്താക്കള്‍. ആനകയറിയാല് തീര്‍ന്നില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഈ ആനകളെ പരിശീലിപ്പിക്കാറുണ്ട്.
ആരെയും ഉപദ്രവിക്കുകയോ അപകടത്തില്‍പ്പെടുത്തുകയോ ചെയ്യാതെയാണ് ആനകള്‍ ഇത്തരം മസാജ് ചെയ്യുന്നത്. എന്നാല്‍ ഈ പരിപാടിക്കായി ആനകളെ വളരെ ക്രൂരമായി പരിശീലിപ്പിക്കും എന്ന വാദവുമായി വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍ എന്ന മൃഗസ്നേഹികളുടെ സംഘടന രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
അമ്മയാനയുടെ അടുത്ത് നിന്നും കുട്ടിയാനയെ മാറ്റിയ ശേഷം മാത്രമേ പരിശീലനം നല്‍കൂ എന്നാണ് ഇവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha