Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തി മകളെ സിനിമയിൽ എത്തിക്കാൻ ഏറെ ആഗ്രഹിച്ചത് അച്ഛൻ തന്നെയായിരുന്നു.. വൈഗയുടെ ശരീരത്തില്‍ വിഷാംശം ഉള്ളില്‍ ചെന്നതിന്റെ സൂചന പ്രാഥമിക പരിശോധനയില്‍ ലഭിച്ചില്ല; ശരീരത്തില്‍ വിഷം ചെന്നിരുന്നോ, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉറക്കഗുളികയുടെയോ സാന്നിധ്യമുണ്ടോ, ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയവ വിശദമായി അറിയാൻ ദിവസങ്ങൾ മാത്രം.. മൂന്നാഴ്ച പിന്നിട്ടിട്ടും ദുരൂഹത നീങ്ങാതെ വൈഗയുടെ മരണം

15 APRIL 2021 09:38 AM IST
മലയാളി വാര്‍ത്ത

മൂന്നാഴ്ച പിന്നിട്ടിട്ടും വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. തമിഴ്‌നാട്ടിലും മലപ്പുറത്തും പാലക്കാട്ടുമൊക്കെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. വൈഗയുടെ ശരീരത്തില്‍ വിഷാംശം ഉള്ളില്‍ ചെന്നതിന്റെ സൂചന പ്രാഥമിക പരിശോധനയില്‍ ലഭിച്ചില്ല.

ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് കാണിച്ചത്.

ആന്തരികാവയവ പരിശോധനകള്‍ നടത്തുന്ന ടോക്‌സിക്കോളജി വിഭാഗത്തില്‍ ഇനിയും ടെസ്റ്റുകള്‍ നടത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ശരീരത്തിനുള്ളില്‍ വിഷം ചെന്നിരുന്നോ, ഇല്ലയോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും ലാബ് അധികൃതര്‍ വ്യക്തമാക്കി.

പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനു ശേഷമാണ് ആന്തരികാവയവങ്ങളായ ആമാശയം, കരള്‍, വൃക്ക, വന്‍കുടല്‍ തുടങ്ങിയവ രാസ പരിശോധനയ്ക്കായി നല്‍കിയത്.

ശരീരത്തില്‍ വിഷം ചെന്നിരുന്നോ, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉറക്കഗുളികയുടെയോ സാന്നിധ്യമുണ്ടോ, ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയവയാണ് ലാബില്‍ പരിശോധിക്കുന്നത്. അന്തിമ ഫലം പോലീസിന് അടുത്ത ആഴ്ച കൈമാറുമെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന സൂചന.

എന്നാൽ സനു മോഹന്‍ തന്ത്രപരമായി സംഭവം ആസൂത്രണം ചെയ്തതാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കാണാതാകുന്നതിനു മുമ്പുതന്നെ ഇയാള്‍ തന്റെ ഫോണ്‍ ഒഴിവാക്കിയതും മറ്റു ഫോണുകള്‍ കൊണ്ടുപോയതുമൊക്കെ ഒരു പ്ലാനിങ്ങിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹന്‍ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു. പുണെയില്‍നിന്ന് അഞ്ച് വര്‍ഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും കാണിച്ചിരുന്നില്ല.

എന്നാല്‍ അടുത്തയിടെ ഓണത്തിനുള്‍പ്പെടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാള്‍ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം വൈഗയെ സിനിമ-പരസ്യ മേഖലകളില്‍ എത്തിക്കാന്‍ സനു മോഹന്‍ താത്പര്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇയാള്‍ മനപ്പൂര്‍വം മകളെ അപായപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലോത്സവത്തിന് നാളെ തുടക്കം  (8 minutes ago)

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (22 minutes ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (26 minutes ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (38 minutes ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (56 minutes ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (1 hour ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (1 hour ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (1 hour ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (8 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (8 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (9 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends