സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്ല് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കൊണ്ടു വന്ന സ്വാശ്രയബില്ലിന്റെ ഗതിയാകുമോയെന്ന് സംശയിക്കുന്നവരുമുണ്ട്.

സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്ല് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കൊണ്ടു വന്ന സ്വാശ്രയബില്ലിന്റെ ഗതിയാകുമോയെന്ന് സംശയിക്കുന്നവരുമുണ്ട്. നിയമസഭ പാസാക്കുന്ന ബില്ല് ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും കോടതിയില്‍ നിലനില്ക്കുമോയെന്ന കാര്യത്തിലെ സംശയം തീര്‍ന്നിട്ടില്ല.
ബില്ലിലെ വ്യവസ്ഥകളില്‍ പലതും സുപ്രീംകോടതി വിധിയ്ക്കും യുജിസി ചട്ടങ്ങള്‍ക്കും എതിരാണെന്നുള്ളതാണ് വസ്തുത. ഇതുവരെയുള്ള സര്‍വ്വകലാശാല കേസുകളില്‍ കേന്ദ്ര സംസ്ഥാന നിയമങ്ങള്‍ തമ്മില്‍ വൈരുദ്ധ്യും ഉണ്ടായപ്പോള്‍ കോടതികള്‍ യുജിസി ചട്ടങ്ങളെയാണ് ബാധകമാക്കി വിധി പറഞ്ഞിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് എം.എ.ബേബിയുടെ സ്വാശ്രയ നിയന്ത്രണ ബില്ലും ചര്‍ച്ചയാകുന്നത്. കൊട്ടിഘോഷിച്ച് നിയമസഭയില്‍ കൊണ്ടു വന്ന ബില്ല് കോടതി തള്ളുകയായിരുന്നു. സ്വാശ്രയ കോളെജുകളെ നിയന്ത്രിക്കുകയായിരുന്നു ബില്ലിന്റെ ലക്ഷ്യം. സ്വാശ്രയ കോളെജുകളുടെ പ്രവര്‍ത്തനം, വിദ്്യാര്‍ത്ഥി അധ്യാപക അനുപാതം, ഫീസ് ഘടന, പ്രവേശനം, ശമ്പളം തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് എം.എ.ബേബി അന്ന് ബില്ല് അവതരിപ്പിച്ചത്. സ്വാശ്രയ മാനേജ് മെന്റുകളുടെ വാദത്തെ തുടര്‍ന്ന് ബില്ലിലെ പ്രധാന ഭാഗങ്ങളെല്ലാം ഇല്ലാതായ അനുഭവവും നമ്മുടെ മുന്നിലുണ്ട്.
സര്‍ക്കാര്‍ നിയമിക്കുന്ന വൈസ് ചാന്‍സിലറുടെ കീഴില്‍ മന്ത്രിമാര്‍ പ്രോവൈസ് ചാന്‍സിലര്‍ പദവിയില്‍ തുടരുന്നത് നിരവധി പ്രോട്ടോക്കോള്‍ വിഷയമുണ്ടാകുമെന്ന് കണക്കാക്കുന്നു. മന്ത്രിസഭ നിയമിക്കുന്ന ചാന്‍സിലര്‍ നല്‍കുന്ന ഉത്തരവ് മന്ത്രി അനുസരിക്കേണ്ട സാഹചര്യമുണ്ടാകാം.
സര്‍വ്വകലാശാലയ്ക്ക മുകളില്‍ മറ്റൊരു രാഷ്ട്രീയ അധികാര കേന്ദ്രം രൂപപ്പെടുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതുക്കമെന്ന വാദവും ഉയരുന്നുണ്ട്.
കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് അവസാനിക്കാനുള്ള സാധ്യതകളെല്ലാം അടഞ്ഞപ്പോഴാണ് സര്‍ക്കാര്‍ പുതിയ ബില്ലുമായി രംഗത്തെത്തിയത്. ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. ഗവര്‍ണറാകട്ടെ ബില്ലില്‍ ഒപ്പിടില്ലെന്ന നിലപാടില്‍ നിന്ന് പിന്നാക്കം പോയിട്ടുമില്ല.
സര്‍ക്കാര്‍ തയ്യാറാക്കുന്ന ബില്ലില്‍ പറയുന്നത് വൈസ് ചാന്‍സിലര്‍ സ്ഥാനമൊഴിഞ്ഞാല്‍ പ്രോ വൈസ് ചാന്‍സിലര്‍ക്ക് ചുമതല നല്കണമെന്നാണ്. എന്നാല്‍ വൈസ് ചാന്‍സിലറില്‍ നിന്ന് പ്രോ വൈസ് ചാന്‍സിലര്‍ക്ക് ചുമതല നല്കുന്നതിന് യുജിസി ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് സൂചിപ്പിക്കപ്പെടുന്നത്. പിവിസിയുടെ അഭാവത്തില്‍ മറ്റേതെങ്കിലും സര്‍വ്വകലാശാലയുടെ വിസിയ്ക്ക് ചുമതല നല്കാമെന്നും വ്യവസ്ഥ വെച്ചിട്ടുണ്ട്.
കാലാവധി പൂര്‍ത്തിയാക്കി വിസി സ്ഥാനമൊഴിയുമ്പോള്‍ പിവിസിയുടെ സ്ഥാലവും ഒഴിയണമെന്നാണ് യുജിസി ചട്ടം .വിസിയുടെ താല്കാലിക ഒഴിവില്‍ പിവിസിയക്ക് ചുമതല നല്കാമെന്നത് യുജിസി ചട്ടത്തിന് വിരുദ്ധമാണെന്ന് പറയപ്പെടുന്നു. വിസിയ്‌ക്കൊപ്പം നിയമിക്കപ്പെടുന്ന പ്രോവിസിയും അതേ കാലയളവില്‍ സ്ഥാനം ഒഴിയണമെന്നാണ് വ്യവസ്ഥ. അതായത് ഒരു വിസി സ്ഥാനമൊഴിയുമ്പോള്‍ പിവിസിയും സ്ഥാനമൊഴിയണം.
യുജിസി ചട്ടം ഇങ്ങനെയായിരിക്കെ വിസിയുടെ താല്കാലിക ഒഴിവുണ്ടാകുമ്പോള്‍ പ്രോവിസിയെ സ്ഥാനമേല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് യുജിസി പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ വാദം തികച്ചും വ്യത്യസ്തമാണ്.
കാലാവധി പൂര്‍ത്തിയാക്ക് സ്ഥാനമൊഴിയുമ്പോള്‍ മാത്രമാണ് പ്രോവിസിയും ഒഴിയേണ്ടത്. സാ്‌ങ്കേതിക സര്‍വ്വകലാശാല വിഷയത്തില്‍ 2018 ല്ഡ ഹൈക്കോടതി ഇത്തരമൊരു ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.
രാജിവെച്ചോ പുറത്താക്കപ്പെട്ടോ വിസി മാറുമ്പോള്‍ താല്കാലിക ഒഴിവില്‍ പ്രോവിസിയ്ക്ക് ചുമതല നല്കാന്‍ ഈ ഉത്തരവിന് തടസ്സമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഒരു ദിവസത്തേയ്ക്കാണെങ്കില്‍ പോലും യോഗ്യതയുള്ള ആളെ മാത്രമേ വൈസ് ചാന്‍സിലറായി നിയമിക്കാവൂ എന്ന വ്യവസ്ഥ കര്‍ശനമാണ്.
സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവേ വിസി ഡോ.രാജശ്രീയോടൊപ്പം പ്രോവിസിയും ഒഴിയണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ വിസിമാര്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ പിവിസിയ്ക്ക് ചുമതല നല്കാറുണ്ട്.
ഓരോ സര്‍വ്വകലാശാലയ്ക്കും ഓരോ നിയമമായതിനാല്‍ താല്കാലിക ചുമതലയില്‍ ഏകീകൃത രീതി കൊണ്ടു വരാനുള്ള വ്യവസ്ഥയുണ്ടാകണമെന്ന് ഹൈക്കേടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൊട്ടി ഘോഷിച്ചു കൊണ്ടു വരുന്ന ബില്ല് നിയമത്തിന്റെ മുന്നില്‍ നില്ക്കുമോയെന്ന സംശയമുയരുന്നത്.
എന്തായാലും സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ട് പോവുകയാണ്. ബില്ല് നിയമസഭയിലെത്തുമ്പോള്‍ ്പ്രതിപക്ഷത്തിന്റെ ഭാഗം എങ്ങനെയെന്ന് കണ്ടറിയണം. ഗവര്‍ണറും , സര്‍ക്കാരും തമ്മിലുള്ള കള്ളകളികള്‍ വെളിച്ചെത്തു കൊണ്ടു വരുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
https://www.facebook.com/Malayalivartha