പ്രവാസികളുടെ മക്കള്‍ക്ക് സന്തോഷ വാർത്ത! ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയസ്‌പോറ സ്‌കോളര്‍ഷിപ്പ്; ഇന്ത്യയിലെ കോളേജുകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് സന്തോഷ് വാർത്ത. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയസ്‌പോറ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകൾ സ്വീകരിച്ചു. 2021 നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ദോഹയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ കോളേജുകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കോ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മക്കള്‍ക്കോ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
ഖത്തര്‍ ഉള്‍പ്പെടെ 18 ECR (ഇമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരോ പ്രവാസികളോ ആയവരുടെ മക്കള്‍ക്ക് എല്ലാ വര്‍ഷവും 150 സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ പദ്ധതി.
https://www.facebook.com/Malayalivartha