ഏപ്രില്‍ 26 ന് ഹോസ്‌പിറ്റാലിറ്റി ജെ.ഇ.ഇ

നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിംഗ് ടെക്‌നോളജിയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന, ഹോസ്‌പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ബി.എസ.്‌സി ഡിഗ്രി പ്രോഗ്രാമിലേയ്‌ക്ക് പ്രവേശനത്തിനുള്ള സംയുക്ത പ്രവേശനപ്പരീക്ഷയ്‌ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
2014 ഏപ്രില്‍ 26ന്, അഖിലേന്ത്യാടിസ്ഥാനത്തില്‍ 10 മുതല്‍ 1 മണി വരെ നടത്തുന്ന സംയുക്ത പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ അലോട്ട് ചെയ്യുന്നത് മെറിറ്റിന്റേയും, റാങ്കിന്റെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. ഗ്രൂപ്പ് ചര്‍ച്ച, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ പ്രവേശന പ്രക്രിയയിലില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരു രജിസ്‌ട്രേര്‍ഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍, നിര്‍ദ്ദിഷ്‌ടഫോമില്‍ നല്‍കുന്ന ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റിന്റെ നിര്‍ദ്ദിഷ്‌ടഫോര്‍മാറ്റ് ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
http://applyadmission.net/nchmjee2014/appendix_I.pdf
സാമ്പിള്‍ ചോദ്യങ്ങളടക്കമുള്ള, വിശദവിവരങ്ങള്‍ക്ക് ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://applyadmission.net/nchmjee2014
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha