വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം

വീട്ടില്‍ അതിക്രമിച്ച് കയറി ഗണ്ടാ സംഘം നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലെ ബവാനയില്‍ താമസമാക്കിയ ഒരാളുടെ വീട്ടിലാണ് സംഭവം. വീടിനുള്ളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ പിതാവിന് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. 10 വയസ്സുകാരനായ മകന്റെ കാലിനും വെടിയേറ്റു.
മൂന്ന് പേര്‍ മോട്ടോര്‍ സൈക്കിളില്‍ ആക്രമം നടന്ന വീട്ടിലെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആകെ നാല് പേര്‍ക്കാണ് വെടിയേറ്റത്. ഇരയായവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha

























