Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി: ഇവന്റ് മാനേജ്‌മെന്റ് മേഖലയെ സഹായിക്കുന്ന അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇമാക്...

19 MARCH 2026 05:16 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തിൽ യുദ്ധം മൂലം ഉണ്ടായിട്ടുള്ള പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി സംസ്ഥാനത്തെ ഇവന്റ് മാനേജ്‌മെന്റും അതുമായി ബന്ധപ്പെട്ട മേഖലകളെയും ബാധിക്കപ്പെട്ടതിൽ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തരമായി ഇടപെടൽ ആവശ്യപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകുന്ന ഈ സമയത്ത് നിലവിലെ സാഹചര്യം മേഖലയെ തകർക്കുന്ന അവസ്ഥയിലാണെന്ന് അസോസിയേഷൻ പറഞ്ഞു.

ഏതൊരു പരിപാടികളിലെയും പ്രധാന ഘടകം ഭക്ഷണമാണ്. അതിനു ആവശ്യമായ പാചകവാതകം നിലവിൽ ലഭ്യമാകാത്തതിനാൽ ഇവന്റുകൾ പലതും റദ്ദാക്കപ്പെടുകയാണ്. കേരളത്തിൽ അടുത്തിടെയായി വർധിച്ചുവരുന്ന ഒന്നാണ് ഡെസ്റ്റിനേഷൻ വെഡിങ്. നിലവിൽ വിമാന സർവീസുകൾ പലതും റദ്ദാക്കപ്പെടുകയും വിമാനടിക്കറ്റുകൾക്ക് വർധനയും അത്തരം സാധ്യതകളെയും ബാധിച്ചു. കേരളത്തിൽ ഇവന്റുകൾ നടത്താൻ താല്പര്യപെടുന്ന പുറത്തുള്ള പലരും അതിൽ നിന്ന് പിൻവലിയാനും കാരണമാകുന്നുണ്ട്. ഈ പ്രതിസന്ധികൾ കാരണം കേരളത്തിൽ ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മൂന്നു ലക്ഷം തൊഴലാളികളുടെ ഉപജീവനമാർഗ്ഗത്തെ ബാധിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ, സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും അടിയന്തര ശ്രദ്ധ കൊണ്ടുവരണമെന്നും പെട്ടന്നുള്ള നടപടികളും പരിഹാരങ്ങളും ഉണ്ടാവണമെന്നും ഇമാക് ആവശ്യപ്പെട്ടു. ഇമാക് സ്റ്റേറ്റ് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ അരൂക്കുറ്റി ക്ലബ് മഹീന്ദ്രയിൽ ചേർന്ന ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ ബോഡി യോഗത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി ആവശ്യങ്ങളുന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (4 minutes ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (11 minutes ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (22 minutes ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (27 minutes ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (34 minutes ago)

മോദി മധ്യസ്ഥതയ്ക്ക്..  (37 minutes ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (44 minutes ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (4 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (4 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (4 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (4 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (4 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (5 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (5 hours ago)

Malayali Vartha Recommends