ചെമ്പൈ ആകാനൊരുങ്ങി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ

ഇതിഹാസ കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആകാൻ സൂപ്പർസ്റ്റാർ മോഹൻ ലാൽ തയ്യാറെടുക്കുന്നുവെന്നു അഭ്യൂഹം. വിജീത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ബയോപിക്കിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അവതരിപ്പിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത സംഗീതജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള തന്റെ സ്വപ്ന പദ്ധതിയുടെ തയ്യാറെടുപ്പുകളിൽ തിരക്കിലാണെന്ന് വിജീത് നമ്പ്യാർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു വലിയ നടൻ കേന്ദ്ര കഥാപാത്രമാകുന്നുവെന്ന സൂചനയും സംവിധായകൻ നൽകിയിരുന്നു. സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ ആണ് മോഹൻ ലാലിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
https://www.facebook.com/Malayalivartha
























