ഓഹരി വിപണി തിരിച്ചുകയറി.... ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി

ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി.
ഇന്നലെ തകര്‍ന്നടിഞ്ഞ ഐടി ഓഹരികള്‍ തിരിച്ചുകയറിയതാണ് വിപണിക്ക് കരുത്തായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇന്നലെ ഐടി ഓഹരികള്‍ കൂട്ടത്തോടെ ഇടിയാന്‍ ഇടയാക്കിയത്
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് അടക്കമുള്ള പ്രമുഖ ഐടി ഓഹരികളാണ് തിരിച്ചുവന്നത്. ഈ ഓഹരികള്‍ രണ്ടു ശതമാനം വരെയാണ് കുതിച്ചത്. ആഗോളതലത്തില്‍ ടെക്‌നോളജി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.
"
https://www.facebook.com/Malayalivartha

























