Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..

25 FEBRUARY 2026 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അന്റാർട്ടിക്ക... പേര് കേൾക്കുമ്പോൾ തന്നെ മരവിപ്പിക്കുന്ന തണുപ്പും, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വെളുത്ത മഞ്ഞുപാളികളും മനസ്സിലേക്ക് ഓടിയെത്തും. ഈ വിദൂര ഭൂഖണ്ഡം രഹസ്യങ്ങളുടെയും അത്ഭുതങ്ങളുടെയും ഒരു നിധി പേടകമാണ്. അത്തരത്തിലൊന്നാണ് അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്" (Blood Falls). പേര് കേട്ട് ഞെട്ടണ്ട, ഇത് ശരിക്കും രക്തം തളം കെട്ടിയൊഴുകുന്ന വെള്ളച്ചാട്ടമൊന്നുമല്ല! പക്ഷേ, കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്.

 

രക്തത്തിന്റെ നിറത്തിൽ വെള്ളമൊഴുകിയിറങ്ങുന്ന അന്റാർട്ടിക്കയിൽനിന്നുള്ള കാഴ്ച നമ്മളിൽ പലരും കണ്ടുകാണും. അന്റാർട്ടിക്കയിലെ മക്മുർഡോ ഡ്രൈ വാലി (McMurdo Dry Valleys) എന്നറിയപ്പെടുന്ന താഴ്‌വരയിലാണ് ഈ വിചിത്ര കാഴ്ച കാണാനാവുക. ഇതൊരു സാധാരണ താഴ്‌വരയല്ല, ലോകത്തിലെ ഏറ്റവും ഡ്രൈ ആയ പ്രദേശങ്ങളിൽ ഒന്നുമാണ്. മഴ തീരെ പെയ്യാത്ത, ഇവിടം ഒരു തണുത്തുറഞ്ഞ മരുഭൂമി പോലെയാണ്. ഈ താഴ്‌വരയിൽ ടെയ്‌ലർ ഗ്ലേസിയർ (Taylor Glacier) എന്നൊരു ഹിമാനിയുണ്ട്. ഈ ഹിമാനിയുടെ അറ്റത്തുനിന്നാണ് രക്തം പോലെ ചുവന്ന ദ്രാവകം ഒഴുകിയിറങ്ങുന്നത്. വിദൂരത്തു നിന്ന് നോക്കിയാൽ ചോരച്ചാലുകൾ മഞ്ഞിലൂടെ ഒഴുകി വരുന്ന പോലെ തോന്നും!

അത്യപൂർവമായ ഈ കാഴ്ചയെന്തെന്നത് വളരെക്കാലമായി ഗവേഷകർക്കുമുന്നിലെ ചോദ്യമാണ്.ആദ്യമൊക്കെ ശാസ്ത്രജ്ഞർ പോലും ഈ പ്രതിഭാസം കണ്ട് അമ്പരന്നു. ചിലർ കരുതിയത് ചുവന്ന ആൽഗകളോ മറ്റോ കാരണമാണ് ഈ നിറം മാറുന്നതെന്നാണ്. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങളിൽ നിന്നാണ് ഇതിന്റെ രഹസ്യം ചുരുളഴിഞ്ഞത്. സംഭവം ഇത്രയേയുള്ളൂ, ഇതാ അതിനുത്തരമായിരിക്കുന്നു. 1911-ൽ ഓസ്‌ട്രേലിയൻ ഭൗമശാസ്ത്രജ്ഞനായ തോമസ് ഗ്രിഫിത്ത് ടെയ്‌ലർ കണ്ടെത്തിയ, അദ്ദേഹത്തിന്റെ സ്മരണാർഥം പേരുനൽകിയ ‘ടെയ്‌ലർ’ഹിമാനിക്കുമുന്നിലാണ് രക്തം ഒഴുകുന്നതുപോലെ ചുവന്ന വെള്ളച്ചാട്ടം (ബ്ലഡ് ഫാൾസ്) കണ്ടെത്തിയത്.

 

ദശലക്ഷക്കണക്കിന് വർഷങ്ങളായി മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഇരുമ്പിന്റെ അംശംകൂടിയ ഉപ്പുവെള്ളമാണ് ‘ബ്ലെഡ് ഫാൾസ്’ ഉണ്ടാക്കുന്നത്. ഇരുമ്പടങ്ങിയ വെള്ളം ഹിമാനികൾക്ക് പുറത്തെത്തി അന്തരീക്ഷ ഓക്സിജനുമായി ചേർന്ന് തുരുമ്പിക്കലിനോടു സമാനമായ ഓക്സീകരണം നടക്കുന്നു. ഇതാണ് ചുവപ്പുനിറത്തിനുകാരണം. ഹിമാനികൾക്കടിയിലെ മർദംകൂടുന്നതിനാലാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. ലൂയിസിയാന സ്റ്റേറ്റ് സർവകലാശാലാസംഘമാണ് പഠനത്തിനുപിന്നിൽ.അന്റാർട്ടിക്കയിൽ ഏകദേശം 20 ലക്ഷം വർഷങ്ങൾക്ക് മുൻപ് സമുദ്രനിരപ്പ് ഉയർന്നു നിന്ന സമയത്ത്,

ഈ പ്രദേശം ഒരു വലിയ തടാകമായിരുന്നു. കാലക്രമേണ, ടെയ്‌ലർ ഗ്ലേസിയർ ഈ തടാകത്തിന് മുകളിലൂടെ ഒഴുകി നീങ്ങാൻ തുടങ്ങി.തടാകത്തിലെ വെള്ളം പൂർണ്ണമായും ഉറഞ്ഞുപോകാതെ, ഹിമാനിക്കടിയിൽ അകപ്പെട്ടുപോയിരുന്നു. ഈ തടാകത്തിലെ വെള്ളത്തിൽ ധാരാളമായി ഇരുമ്പിന്റെ അംശം ലവണരൂപത്തിൽ (ferrous ions) കലർന്നിട്ടുണ്ട്.ഈ ഇരുമ്പ് ലവണങ്ങൾ അടങ്ങിയ വെള്ളം, ഹിമാനിക്കടിയിൽ നിന്നും ഒരു വിള്ളലിലൂടെ പുറത്തേക്ക് ഒഴുകുമ്പോൾ, അന്തരീക്ഷത്തിലെ ഓക്സിജനുമായി സമ്പർക്കത്തിൽ വരുന്നു. ഇരുമ്പ് ഓക്സിജനുമായി പ്രവർത്തിച്ച് രാസമാറ്റം സംഭവിച്ച് "ഇരുമ്പ് ഓക്സൈഡ്" (iron oxide) ആയി മാറുന്നു. നമ്മൾ തുരുമ്പ് എന്ന് പറയുന്ന അതേ സംഗതി! ഈ ഇരുമ്പ് ഓക്സൈഡ് ആണ് വെള്ളത്തിന് രക്തനിറം നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (33 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends