Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..

25 FEBRUARY 2026 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചൈനയുടെ അഹങ്കാരം തീർക്കാൻ ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു. പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ് എസ്. യു 57 വാങ്ങുന്നതിലൂടെ ഇന്ത്യ എടുത്തിരിക്കുന്നത്.3.25 ലക്ഷം കോടിയുടെ റഫാൽ യുദ്ധവിമാന കരാർ നടപ്പിലായാൽ ഉടൻതന്നെ ഇന്ത്യ റഷ്യയിൽനിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 വാങ്ങിയേക്കുമെനാണ് റിപ്പോർട്ട്.  ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് താത്കാലിക സ്‌റ്റെൽത്ത് പ്രതിരോധമെന്ന നിലയിൽ നിശ്ചിത എണ്ണം എസ്.യു-57 വാങ്ങുക. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തമ്മിൽ നടത്തിയ അടിയന്തര ചർച്ചകൾക്ക് ശേഷമാണ് ഈ നിർണ്ണായക തീരുമാനം.

 

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സേനയുടെ ഭാഗമാകാൻ പത്ത് വർഷത്തോളം സമയമെടുക്കും. അതുവരെ താൽക്കാലിക സംവിധാനമായാണ് എസ്.യു-57 വിമാനങ്ങളെ പരിഗണിക്കുന്നത്.പാകിസ്താന് അത്യാധുനിക വിമാനങ്ങൾ നൽകുമെന്ന് ചൈന പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ വ്യോമപ്രതിരോധം ശക്തമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ സഹചര്യത്തിലാണ് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് റഷ്യയുമായി പ്രതിരോധ ഇടപാടിനൊരുങ്ങുന്നത്. ഈ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കുന്ന തരത്തിലുള്ള കരാറാകും ഉണ്ടാകുക. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഡിവിഷനിലാകും ഈ വിമാനങ്ങൾ നിർമ്മിക്കുക. നിലവിൽ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഈ പ്ലാന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തി എസ്.യു-57 നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കും.

 

റഷ്യയിൽനിന്നുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിമാനത്തിന്റെ 40-60% ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിനായി ഏകദേശം 5,000 മുതൽ 7,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു.അമേരിക്കയുടെ എഫ്-35 പരിഗണനയിലുണ്ടെങ്കിലും, ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ അവയിൽ ഘടിപ്പിക്കുന്നതിലുള്ള കർശന നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യ എസ്.യു-57 വിമാനങ്ങൾക്ക് മുൻഗണന നൽകുന്നത്. മുൻപ് 2007-ൽ റഷ്യയുമായി ചേർന്ന് അഞ്ചാം തലമുറ വിമാനം വികസിപ്പിക്കാനുള്ള പദ്ധതിയിൽനിന്ന് ഭാരിച്ച ചെലവ് കാരണം 2018-ൽ ഇന്ത്യ പിന്മാറിയിരുന്നു. എന്നാൽ, നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.ശത്രു റഡാറുകൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിലുള്ള അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ ഈ വിമാനത്തിന്റെ പ്രത്യേകതയാണ്.

വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും സഹായിക്കും. മാത്രമല്ല, സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യയുടെ എഎംസിഎ പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം നാലാം തവണയും ചൈന  ഭ്രമണപഥത്തിലെത്തിച്ചതോടെയാണ് ഇന്ത്യ പുതിയ നീക്കങ്ങൾ തുടങ്ങിയത്. അതീവ രഹസ്യമായാണ് ചൈനയുടെ   നീക്കങ്ങളെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ബഹിരാകാശ വിമാനം നാലാം തവണയും വിക്ഷേപിച്ചതിലൂടെ എന്ത് ദൗത്യമാണ് ചൈന ലക്ഷ്യമിടുന്നത് എന്നകാര്യം അജ്ഞാതമായി തുടരുകയാണ്.നിരീക്ഷകർ 'ഡിവൈൻ ഡ്രാഗൺ' എന്നർഥം വരുന്ന ഷെൻലോങ് എന്നാണ് ഈ ബഹിരാകാശ പേടകത്തെ വിശേഷിപ്പിക്കുന്നത്. ഫെബ്രുവരി ഏഴിന് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുകുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന്

 

ലോങ്മാർച്ച്-2എഫ് റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. 2020-ൽ ആരംഭിച്ച വിക്ഷേപണങ്ങളുടെ പരമ്പരയിൽ ഒടുവിലത്തേതാണിത്. ചൈനീസ് വൃത്തങ്ങൾ അധികൃതർ പേടകത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും എത്രകാലം ഭ്രമണപഥത്തിൽ തുടരും എന്നതിനെക്കുറിച്ചും നാമമാത്രമായ വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.ഭാവിയിലെ സമാധാനപരമായ ആവശ്യങ്ങൾക്കായി സൗകര്യപ്രദവും താങ്ങാനാവുന്നതുമായ ബഹിരാകാശ യാത്രകളെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ വിക്ഷേപണമെന്ന് സർക്കാരിനെ ഉദ്ധരിച്ച് ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാഹനത്തിന്റെ രൂപകൽപ്പന, പേലോഡുകൾ, പ്രവർത്തനം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ അധികം പുറത്തുവിട്ടിട്ടില്ല.

 

ദുരൂഹത നിലനിൽക്കുന്നതിനാൽ ഉപഗ്രഹ ഡാറ്റ, അമച്വർ നിരീക്ഷണങ്ങൾ, ഭ്രമണപഥ ട്രാക്കിങ് എന്നിവയിൽ നിന്നുള്ള സൂചനകൾ നിരീക്ഷകർ ശേഖരിച്ചു വരികയാണ്. മുമ്പത്തെ ഷെൻലോങ് ദൗത്യങ്ങൾ ഏതാനും ദിവസങ്ങൾ മുതൽ എട്ട് മാസത്തിൽ കൂടുതൽ വരെ നീണ്ടുനിന്നിട്ടുണ്ട്. ബഹിരാകാശ വിമാനം ചെറിയ വസ്തുക്കൾ ഭ്രമണപഥത്തിലേക്ക് പുറംതള്ളിയതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചെറിയ ഉപഗ്രഹങ്ങളോ ടെസ്റ്റ് ഹാർഡ്വെയറോ ആയിരിക്കാം ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്.യുഎസ് സ്‌പേസ് ഫോഴ്‌സ് പ്രവർത്തിപ്പിക്കുന്ന ബോയിങ് എക്‌സ്-37ബി (Boeing X-37B) യുമായി സാമ്യമുള്ളതാണ് ഈ ബഹിരാകാശ പേടകം എന്നാണ് സൂചനകൾ. അമേരിക്കൻ പേടകങ്ങളെപ്പോലെ ഷെൻലോങിനും താഴ്ന്ന ഭ്രമണപഥത്തിൽ സാധാരണ ഉപഗ്രഹങ്ങൾക്ക് സാധ്യമാകുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇവയെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്.

 

രഹസ്യാത്മകത നിലനിർത്തുമ്പോഴും ചൈനയുടെ ഇത്തരം വാഹനങ്ങളുടെ ആവർത്തിച്ചുള്ള വിക്ഷേപണങ്ങൾ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടക സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന താൽപ്പര്യങ്ങളെ അടിവരയിടുന്നുതാണ്. ഇവയ്ക്ക് ഭ്രമണപഥത്തിലെ സർവീസിങ്, ഉപഗ്രഹ വിന്യാസം എന്നിവ അടക്കമുള്ളവയെ പിന്തുണയ്ക്കാൻ കഴിയും. എന്നിരുന്നാലും ഷെൻലോങ്ങിന്റെ ഏറ്റവും പുതിയ ദൗത്യത്തിന്റെ കൃത്യമായ ലക്ഷ്യം അജ്ഞാതമായി തുടരുകയാണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി, പ്രതിരോധ മന്ത്രാലയം നിർണ്ണായകമായ ഒരു തീരുമാനത്തിലേക്ക് കടക്കുകയാണ്. 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ  ഈ മാസം അംഗീകാരം നൽകാൻ സാധ്യതയുണ്ട്.



ഈ കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും . നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക്  30 യുദ്ധവിമാന സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. അനുവദിക്കപ്പെട്ട 42 സ്ക്വാഡ്രണുകൾ എന്ന ലക്ഷ്യത്തേക്കാൾ ഇത് വളരെ കുറവാണ്. പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കുറവ് നികത്താൻ 114 റഫാലുകൾ ആവശ്യമാണത്രെ. കരാർ പൂർത്തിയാകുന്നതോടെ, നിലവിലുള്ളവയും നാവികസേനയുടെ 26 വിമാനങ്ങളും ചേർത്ത് ഇന്ത്യയുടെ കൈവശം ഏകദേശം 150-ലധികം റഫാലുകളുടെ ഒരു വമ്പൻ വ്യൂഹം തന്നെയുണ്ടാകും.4.5 ജനറേഷൻ വിമാനങ്ങളിലെ 'രാജാവ്' അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA (Advanced Medium Combat Aircraft) വികസിപ്പിക്കാൻ സമയമെടുക്കുന്നതിനാലും, തേജസ് മാർക്ക് 1A (Tejas MkIA) യുടെ നിർമ്മാണം എൻജിൻ ലഭ്യതക്കുറവ് മൂലം (GE Engine issues) മന്ദഗതിയിലായതിനാലും, റഫാൽ പോലുള്ള ഒരു '4.5 ജനറേഷൻ പ്ലസ്' വിമാനം ഇന്ത്യക്ക് അനിവാര്യമാണ്. 'ഓപ്പറേഷൻ സിന്ദൂർ'  പോലുള്ള ദൗത്യങ്ങളിൽ റഫാലിന്റെ ആക്രമണശേഷി ഇന്ത്യ നേരിട്ട് കണ്ടതാണ്. 

 

18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് പറന്നെത്തും . ബാക്കി 96 എണ്ണം ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിൽ 60 ശതമാനത്തോളം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിക്കും. ഡസ്സോൾട്ട് ഏവിയേഷനും  ഇന്ത്യൻ സ്വകാര്യ കമ്പനികളും ചേർന്നാകും ഇത് നിർമ്മിക്കുക. 88 സിംഗിൾ സീറ്ററുകളും 26 ട്വിൻ സീറ്ററുകളുമാണ് പദ്ധതിയിലുള്ളത്.പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സൗഹൃദം ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ യോജിപ്പും  സുരക്ഷാ ഉദ്യോഗസ്ഥർ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ അതിർത്തികളിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ റഫാൽ അനിവാര്യമാണ്.ദൈനംദിന സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ രാജ്യാന്തര നാണയനിധിയുടെ  ഉൾപ്പെടെ രക്ഷാപ്പാക്കേജിനായി യാചിക്കുന്ന പാക്കിസ്ഥാൻ ചൈനയിൽ നിന്ന് 40 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നതും വാർത്തയായി.  അതും ഏറ്റവും നൂതന ഫൈറ്റർ ‍ജെറ്റുകൾ. 5-ാം തലമുറയിൽപ്പെട്ട 40 ജെ-35, കെജെ-500 യുദ്ധവിമാനങ്ങളും എച്ച്ക്യു-19 ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സിസ്റ്റവുമാണ് ചൈനയിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്നത്.  

പാക്കിസ്ഥാന്റെ നീക്കത്തിന് പിന്നാലെ കഴിഞ്ഞ 3 വ്യാപാര സെഷനുകളിലായി ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികൾ കുതിച്ചുകയറുകയാണ്.  അവിക് ഷെന്യാങ് എയർക്രാഫ്റ്റ് കമ്പനിയുടെ ഓഹരി 10% ഉയർന്നു. ജെ-35 വിമാനങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്. എയറോസ്പേസ് നാൻഹു ഇലക്ട്രോണിക് ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുടെ ഓഹരി മുന്നേറിയത് 15%.യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനവുമായി പാക്കിസ്ഥാൻ മുന്നോട്ടുപോയാൽ, 5-ാംതലമുറ ഫൈറ്റർ ജെറ്റുകളുടെ ആദ്യ കയറ്റുമതിക്കാണ് ചൈന സാക്ഷിയാവുക. പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെ ഭീകരരുടെ താവളങ്ങളിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷം രൂക്ഷമായിരുന്നു. 

 

പാക്കിസ്ഥാന്റെ യുദ്ധസാമഗ്രികളുടെ പ്രധാന സ്രോതസ്സാണ് ഇപ്പോൾ ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷമുണ്ടായാൽ അതിന്റെ പ്രധാന ഗുണഭോക്താവും ചൈനയായതിനാൽ, ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികൾ വൻ നേട്ടമാണ് കുറിക്കുന്നത്. ഇന്തോനീഷ്യയും ചൈനയിൽ നിന്ന് ജെ-10 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടിലുണ്ട്. നേരത്തേ യുഎസ്, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങിയിരുന്ന ഇന്തോനീഷ്യ, അവയെ കൈവിട്ടാണ് ചൈനയിലേക്ക് കണ്ണെറിയുന്നത്.ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി പാകിസ്താന്‍ ചൈനീസ് സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു.. ചൈന വികസിപ്പിച്ച രണ്ടാമത്തെ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ ജെ-35 ആണ് പാകിസ്താന്‍ വാങ്ങാനൊരുങ്ങുന്നത്. 40 യുദ്ധവിമാനങ്ങളാകും വാങ്ങുകയെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. അത്യാധുനിക അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം ചൈന ആദ്യമായാണ് മറ്റൊരു രാജ്യത്തിന് വില്‍ക്കുന്നത്. ഇതോടെ ആയുധവില്‍പ്പനയില്‍ ദക്ഷിണേഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ഇടംനേടാനാകുമെന്നാണ് ചൈന വിലയിരുത്തുന്നത്.

 

വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യബാച്ച് ജെ-35 വിമാനങ്ങള്‍ പാകിസ്താനിലെത്തുമെന്നാണ് വിവരങ്ങള്‍. പാകിസ്താന്റെ പക്കലുള്ള അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനങ്ങള്‍ കാലാവധി കഴിയുന്നത് കണക്കിലെടുത്താണ് ചൈനീസ് യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വാങ്ങുന്നത്. പാകിസ്താന്‍ സാമ്പത്തികമായ പ്രതിസന്ധികളില്‍ നട്ടംതിരിയുന്നതിനിടെയാണ് ശതകോടികളുടെ പ്രതിരോധ ഇടപാടിന് വഴിയൊരുങ്ങുന്നത്.  അതേസമയം യുദ്ധവിമാന ഇടപാട് സംബന്ധിച്ച് ചൈനയോ പാകിസ്താനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏഷ്യയില്‍ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം സ്വന്തമായി വികസിപ്പിച്ച ഏക രാജ്യമാണ് ചൈന. ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ അഞ്ചാം തലമുറ യുദ്ധവിമാന വികസനം വിവിധ ഘട്ടത്തിലാണ്.  ചൈനയില്‍ നിന്ന് യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍  പാകിസ്താന്‍ ഒപ്പിട്ടേക്കുമെന്നാണ് വിവരങ്ങള്‍. 

 

നിലവില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ പാക് വ്യോമസേനയുടെ പക്കലുണ്ട്. ചൈനയുമായി ചേര്‍ന്ന് നിര്‍മിച്ച ജെ-17 തണ്ടര്‍ വിമാനങ്ങളാണ് പാകിസ്താന്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ചൈനീസ് സൈനിക ജനറല്‍ ഴാങ് യോക്‌സിയ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് ജെ-35 വിമാനം വാങ്ങുന്ന ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. ചൈനീസ് സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാനാണ് ഴാങ് യോക്‌സിയ. ഇതിനൊപ്പം ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുള്‍പ്പെടെയുള്ള ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള സുരക്ഷയ്ക്ക് വേണ്ടി ചൈനീസ് സേനയെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് അത്യാധുനിക വിമാനം നല്‍കാനുള്ള സന്നദ്ധത ചൈന അറിയിച്ചത്. ചൈനീസ് സമ്മര്‍ദ്ദത്തിന് പാകിസ്താന്‍ വഴങ്ങിയാല്‍ പാകിസ്താനില്‍ ചൈനീസ് സേനയുടെ സാന്നിധ്യമുണ്ടാകും. തര്‍ക്കഭൂമിയായ ഗില്‍ജിത് ബാള്‍ട്ടിസ്താന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലൂടെയാണ് സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത്.

 

വടക്കന്‍ അതിര്‍ത്തിക്ക് പുറമെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ചൈനീസ് സേനാ സാന്നിധ്യം ഇന്ത്യയുടെ തലവേദന കൂട്ടുന്നതാണ്. ഇതിനൊപ്പമാണ് വ്യോമയുദ്ധത്തില്‍ പാകിസ്താന് മേല്‍കൈ ലഭിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനം അവര്‍ക്ക് ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്. ഇന്ത്യയ്ക്ക് സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനമില്ല. ഒരെണ്ണം ഇപ്പോഴും വികസന ഘട്ടത്തിലാണ്. പാകിസ്താന് അഞ്ചാം തലമുറ യുദ്ധവിമാനം കിട്ടിയാല്‍ ഇന്ത്യ വിദേശ യുദ്ധവിമാനം വാങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ യുദ്ധവിമാനമായ എഫ്-35 ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. അമേരിക്കന്‍ എഫ്-35നേപ്പോലെയാണ് ചൈനീസ് യുദ്ധവിമാനത്തിന്റെയും ഡിസൈന്‍. പക്ഷെ എഫ്-35 സിംഗിള്‍ എന്‍ജിന്‍ യുദ്ധവിമാനമാണെങ്കില്‍ ജെ-35 ഇരട്ട എന്‍ജിന്‍ വിമാനമാണ്.

 

ഇന്ത്യ 3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമ്പോള്‍ പാകിസ്ഥാന്‍ ഭീതിയോടെ നെട്ടോട്ടമോടുകയാണ്. റഫാലിന്റെ ചൂടറിഞ്ഞ പാകിസ്ഥാന്‍ പുതിയ ചൈനയുടെ യുദ്ധവിമാനങ്ങള്‍ക്കായി കെഞ്ചുകയാണ്. കാരണം നല്‍കാന്‍ പാകിസ്ഥാന്റെ കാലിയായ ഖജനാവില്‍ പണമില്ല. ചൈനയാകട്ടെ പിന്നെ പണം തന്നാല്‍ മതിയെന്ന നിലപാടിലുമാണ്. കാരണം പലപ്പോഴും ചൈനയുടേത് പൊട്ടാത്ത പടക്കമാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചിരുന്നുവല്ലോ.റഫാലിനെ എതിര്‍ക്കാന്‍ ചൈനയുടെ ജെ10സി എന്ന യുദ്ധവിമാനമാണ് പാകിസ്ഥാന്‍ തേടുന്നത്. പക്ഷെ റഫാലിനെപ്പോലെ ആകാശത്ത് ശത്രുവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും പിടികൊടുക്കാതെ എതിര്‍ ക്യാമ്പുകളില്‍ അഗ്നി പടര്‍ത്താന്‍ ചൈനയുടെ ജെ10സിയ്‌ക്ക് ആവില്ല. പാകിസ്ഥാന്റെ ഒമ്പത് ഭീകരപരിശീലനകേന്ദ്രങ്ങളില്‍ നാശം വിതച്ചത് റഫാലില്‍ നിന്നുള്ള റാംപേജ് മിസൈലുകളാണ്.

 

കണിശതയോടെ മിസൈലുകളെ അയയ്‌ക്കാനുള്ള റഫാലിന്റെ കഴിവ് അപാരമാണ്. ഇപ്പോള്‍ അസിം മുനീര്‍ തന്നെ നേരിട്ട് ചൈനയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഏകദേശം 60 ജെ10സി വാങ്ങാനാണ് പാകിസ്ഥാന്റെ ശ്രമം.റഫാലുകള്‍ ഒറ്റയ്‌ക്കല്ല പോവുക. കൂട്ടമായാണ്. ഈ റഫാലുകള്‍ ഇന്ത്യയുടെ റഡാറുകളുടെയും സാറ്റലൈറ്റുകളുടെയും വ്യോമപ്രതിരോധസംവിധാനത്തിന്റെയു പൂര്‍ണ്ണനിയന്ത്രണത്തിലായതിനാല്‍ ഈ റഫാലുകളെ നിര്‍വ്വീര്യമാക്കാന്‍ ചൈനയ്‌ക്ക് എളുപ്പമല്ല. ജെ10സിയെ തള്ളിക്കളയാന്‍ ഇന്ത്യ തയ്യാറല്ല. ഇന്ത്യ അവയുടെ സോഫ്റ്റ്വെയറുകളും മറ്റും പഠിച്ചുവരികയാണെന്ന് അറിയുന്നു.ഏതായാലും റഷ്യയിൽ നിന്നും എസ്. യു 57 വരുമ്പോൾ പാകിസ്താൻ മാളത്തിലൊളിക്കുമെന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends