Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...

25 FEBRUARY 2026 05:06 PM IST
മലയാളി വാര്‍ത്ത

സത്യം പരിശോധിക്കാതെയും സ്വാഭാവിക നീതി നിഷേധിച്ചും വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം.എ ഷഹനാസ് രംഗത്ത്. എഴുത്തുകാരൻ വി.ആർ സുധീഷ് നൽകിയ അപകീർത്തിക്കേസിൽ തനിക്കെതിരെ ജാമ്യമില്ലാ വാറന്റ് ഉണ്ടെന്ന 24 ന്യൂസ് ചാനലിന്റെ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ഷഹനാസ് വെളിപ്പെടുത്തി. നിയമപരമായി ഒരു സമൻസ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് തനിക്കെതിരെ വാറന്റ് വരികയെന്ന് അവർ ചോദിക്കുന്നു. താൻ മുൻപ് നടത്തിയ രാഷ്ട്രീയ പ്രതികരണങ്ങളുടെ വൈരാഗ്യമാണോ ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും,

അബ്യൂസർമാരുടെ അജണ്ടകൾക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നത് പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളെ തകർക്കാനുള്ള ഹീനമായ നീക്കമാണെന്നും ഷഹനാസ് ആരോപിച്ചു. പോലീസുകാരെ കോടതി ശകാരിച്ചു എന്ന വാർത്ത തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ തന്റെ പക്കലുണ്ടെന്നും, തന്നെ വ്യക്തിഹത്യ ചെയ്ത ചാനലിനെതിരെ നിയമനടപടികൾ ആരംഭിച്ചതായും അവർ തന്റെ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കി...

 

സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജവാര്ത്തകള്. സോഷ്യല് മീഡിയ ലോകവ്യാപകമായി ജനങ്ങള് ഉപയോഗിക്കുന്ന ഈ കാലത്ത് ഒരു വാർത്ത ശരിയോ തെറ്റോ എന്ന് അറിയാതെ കൊടുങ്കാറ്റ് പോലെ പടരുന്ന വ്യാജവാര്ത്തകള് വാര്ത്തകളുടേയും മാധ്യമ സ്ഥാപനങ്ങളുടേയും വിശ്വാസ്യത വീണ്ടും വീണ്ടും തകര്ക്കുകയാണ്.   This is not my "me too" but only my response ' എന്ന് തുടങ്ങുന്ന ഒരു പോസ്റ്റിലൂടെ ഞാൻ വി.ആർ സുധീഷി നെതിരെ ആരോപിച്ച കാര്യങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ354 A (1) (ii),354- ഡി(1)(ഐ) ,506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുമുണ്ട്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ഈ കേസിൽ കോടതിയിൽ 164 മൊഴി ഞാൻ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞാൻ വി. ആർ സുധീഷിനെതിരെ നൽകിയ പരാതി ഇന്നും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. ആ കേസിൽ മാനനഷ്ടത്തിന് വി. ആർ സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാൻ മറുപടിയും നൽകിയതാണ്. ആ കേസ് സിവിൽ, ക്രിമിനൽ എന്നിങ്ങനെ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ സിവിൽ കേസ് സമൻസ് എനിക്ക് വന്നിരുന്നു .     എന്നാൽ 25/2/2026 ലെ ഈ നിമിഷം വരെ ക്രിമിനൽ കേസിൽ എനിക്ക് സമൻസ് വന്നിട്ടില്ല. അങ്ങനെ എനിക്ക് വരാത്ത സമൻസിൽ, ഞാൻ അറിയാത്ത സമൻസിൽ, ഞാൻ കൈപ്പറ്റാത്ത സമൻസിൽ, എനിക്ക് കേട്ട് കേൾവി പോലും ഇല്ലാത്ത സമൻസിൽ എനിക്ക് ജാമ്യമില്ലാ വാറന്റ് എന്നാണ് വാർത്ത വന്നത്. എനിക്ക് പറയാനുള്ളത് 24 news ചാനലിനോട് ആണ്. എനിക്ക് ജാമ്യമില്ലാ വാറന്റ് എന്നും അതിന്റെ പേരിൽ രണ്ട് എസ്‌. എച്. ഓ മാരെ കോടതി രൂക്ഷമായി ശകാരിച്ചു എന്നും വാർത്തയാക്കിയത് എന്ത് തെളിവിന്റെയും ആധികാരികതയുടെയും അടിസ്ഥാനത്തിൽ ആണ്?   24 ന്യൂസ്‌ ഇൽ ഹാഷ്മി രാഹുൽ മാങ്കൂട്ടത്തെ വെളുപ്പിക്കാൻ നടത്തിയ അഭിമുഖത്തെ എതിർത്ത് സംസാരിച്ചത് കൊണ്ടാണോ? സ്ത്രീകൾക്ക് എതിരെ ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ നൽകും എന്നുള്ളതാണോ ഈ വിഷയത്തിൽ ചാനലിന്റെ അജണ്ട? എന്നോട് കാര്യങ്ങൾ ചോദിച്ചറിയാതെ, യാതൊരു വിധ അടിസ്ഥാനവും ഇല്ലാതെ തോന്നിയത് പോലെ എനിക്കെതിരെ കഥകൾ നെയ്ത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച ചാനലിനോട് പറയട്ടെ, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, ബേപ്പൂർ, നടക്കാവ് ഈ മൂന്നു സ്റ്റേഷനിൽ എസ്‌. എച്. ഓ മാരേയും വിളിച്ചു സംസാരിച്ചു. അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല എന്ന് പറയുന്ന തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്. അവിടെ എവിടെയും രെജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു കേസിൽ എനിക്കെതിരെ അവരെ എങ്ങിനെയാണ് കോടതി ശാസിക്കുക? ഇത്തരത്തിൽ അപമാനിച്ചതിനു 24 ന്യൂസ് ചാനലിന്റെ തലപ്പത്തുള്ളവർക്ക് ഞാൻ പരാതി നൽകിയിട്ടുണ്ട്. പരസ്യമായി തന്നെ എനിക്ക് നീതി ലഭിക്കേണ്ടതുണ്ട്...!     അബ്യൂസർമാരുടെയും അനുകൂലികളുടെയും അജണ്ടകൾക്ക് മാധ്യമങ്ങൾ കൂട്ട് നിൽക്കുന്നതാണ് ഒരു പുരുഷധിപത്യ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ ഉള്ള ഏറ്റവും ഹീനമായ ആക്രമണ രീതി. എം എ ഷഹനാസ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends