സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

കൊച്ചി വൈറ്റില റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സുധ നേരിട്ടത് അതിക്രൂരമായ മർദ്ദനമാണെന്ന് പോലീസ് കണ്ടെത്തി. പ്രതിയായ ഹൈക്കോടതി മുൻ ജീവനക്കാരൻ ഷാജിയെ ചോദ്യം ചെയ്തതിലൂടെ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്.
ഷാജിയുടെ കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയാണ് പ്രകോപനത്തിന് കാരണമായത്. തർക്കത്തിനിടെ ഷാജി സുധയുടെ മുഖത്ത് മുഷ്ടിചുരുട്ടി പലതവണ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കരിങ്കല്ലിലേക്ക് തെറിച്ചുവീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവതി ബഹളം വെച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് മരണം ഉറപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























