കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു (KSU) പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക്. പൊലീസിന്റെ സുരക്ഷാ വലയം ഭേദിച്ചെത്തിയ സമരക്കാർ മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് ഒരു കൂട്ടം പ്രവർത്തകർ മന്ത്രിക്കുനേരെ കരിങ്കൊടിയുമായി ഇരച്ചെത്തുകയായിരുന്നു.
സംഘർഷത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. ഇതേത്തുടർന്ന് മന്ത്രി നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി. സംഭവസമയത്ത് സ്പീക്കർ എ.എൻ. ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പരിക്കേറ്റ വിവരം അറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി.
https://www.facebook.com/Malayalivartha























